Crime,

മാസപ്പടി – എക്‌സാലോജിക് ഇടപാട് കേരളത്തിൽ രാഷ്ട്രീയ പൊട്ടിത്തെറി ഉണ്ടാക്കും, വിശദീകരണം തേടാനോ ചോദ്യം ചെയ്യാനോ വിളിപ്പിച്ചാൽ പിണറായി രാജിവയ്‌ക്കേണ്ടി വരും

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ തായ്കണ്ടിയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷന്‍സ് എന്ന കമ്പനിക്കെതിരെ ഉള്ള അന്വേഷണം കേരളത്തിൽ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ. ഭരണഘടനയെ മുൻനിർത്തി സത്യാ പ്രതിജ്ഞ ചെയ്തു അധികാരത്തിലിരിക്കുന്ന മുഖ്യ മന്ത്രിയോ? അടുത്ത ബന്ധുക്കളോ?മക്കളോ, മരുമകളോ, ഭാര്യയോ ആരായാലും ഭരണവുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പണമോ, പ്രത്യുപകാര സമ്മാനങ്ങളോ വാങ്ങുന്നത് സത്യപ്രതിജ്ഞ ലംഘനം തന്നെയാണ്.

മാസപ്പടി – എക്‌സാലോജിക് ഇടപാടുകളിൽ ഇ ഡി അന്വേഷണം വരുമെന്ന വിവരങ്ങൾ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെ നാരീശക്തി സംഗമത്തില്‍ പ്രസംഗിച്ചപ്പോള്‍ പറഞ്ഞത് ഏറെ ശ്രദ്ധേയമാണ്. ആരുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വര്‍ണക്കടത്ത് നടന്നതെന്ന് എല്ലാവര്‍ക്കും അറിയാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിലെ നാരീശക്തി സംഗമത്തില്‍
തുറന്നടിച്ചത്.

അന്വേഷണത്തിന്റെ വ്യാപ്തി വര്‍ധിക്കുന്നതോടെ സര്‍ക്കാരിലും സിപിഎമ്മിലും പുതിയ പ്രതിസന്ധികള്‍ ഉണ്ടാകുമെന്നു ഉറപ്പാണ്. വിശദീകരണം തേടുകയോ, ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുകയോ ചെയ്താല്‍ പോലും മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ടി വരും. ഇങ്ങനെ ഒരു അനിവാര്യത സിപിഎം നേതാക്കള്‍ തന്നെ ഇപ്പോൾ മുന്നില്‍ കാണുന്നുണ്ട്. മുന്‍കാലങ്ങളെ പോലെ പിണറായിയെ ന്യായീകരിക്കാനും പ്രതിരോധിക്കാനും അവര്‍ തയ്യാറാവാത്തത് ഈ സാഹചര്യത്തിലാണ്. ‘വ്യക്തികള്‍ക്കെതിരായ ആരോപണത്തിലും അന്വേഷണത്തിലും പാര്‍ട്ടിക്ക് പേടിക്കാനൊന്നുമില്ലെന്ന്’ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറയുന്നതിന്റെ കാരണവും ഇത് തന്നെയാണ്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ അന്വേഷണത്തിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്ന് വരുത്താനുള്ള നീക്കം ഉണ്ടായാലും അതിശയിക്കപ്പെടേണ്ടതായില്ല. കാര്യങ്ങൾ പാർട്ടിക്ക് പോലും കൈവിടുന്ന അവസ്ഥയാണുള്ളത്.

എക്‌സാലോജിക്കിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ബെംഗളൂരുവിലെ രജിസ്ട്രാര്‍ ഓഫ് കമ്പനി പ്രാഥമികമായ അന്വേഷണം നടത്തിയാണ്. ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന എക്‌സാലോജിക്കുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎംആര്‍എല്‍ എന്ന കരിമണല്‍ കമ്പനിയും, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷനും പണമിടപാടുകള്‍ നടത്തിയിരുന്നു എന്നതിന് വ്യക്തമായ തെളിവുകളും ഉണ്ട്.

സിഎംആര്‍എല്‍ വിവിധ രാഷ്‌ട്രീയ നേതാക്കള്‍ക്ക് കൈക്കൂലിയായും മാസപ്പടിയിനത്തിലും കോടിക്കണക്കിന് രൂപ നല്‍കിയതെന്നും,, ഐടിയുമായി ബന്ധപ്പെട്ട സേവനമൊന്നും നല്‍കാതെ മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടിയായി തുക കൈപ്പറ്റിയെന്നും ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തുകയും ചെയ്തിരുന്നു.

ഈ വിഷയത്തിൽ സിഎംആര്‍എല്ലിനോടും കെഎസ്‌ഐഡിസിയോടും വിശദീകരണം ചോദിച്ചെങ്കിലും അവ്യക്തതതയും ദുരൂഹതകളും ഉണ്ടായി. കെഎസ്‌ഐഡിസി വിശദീകരണം പോലും നല്‍കിയില്ല. ഇതിനെത്തുടര്‍ന്നാണ് മൂന്നു കമ്പനികളുടെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കാന്‍ ഉത്തരവ് ഉണ്ടാവുന്നത്. ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനാൽ കേരളത്തിലെ ജനങ്ങൾ പ്രതീക്ഷിച്ച അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്. മാത്രമല്ല, അന്വേഷണം നിയമപരമെന്നതിനാൽ സി പി എമ്മിനോ, പ്രത്യേകിച്ച് പിണറായിക്കോ അത് ചവിട്ടി തള്ളാനും ആവില്ല.

നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും ഉണ്ടാവും. സ്വഭാവികമായും ഇത് മുഖ്യമന്ത്രിയും മറ്റുമായി ബന്ധപ്പെട്ട മറ്റ് ഇടപാടുകളിലേക്കും നീളുമെന്നതും ഉറപ്പാവുകയാണ്.

അന്വേഷണത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയം ജനിപ്പിക്കാന്‍ പ്രതിപക്ഷം രംഗത്തുവരുന്നത് ദേശീയതലത്തില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യമുള്ളത് കൊണ്ട് മാത്രമാണ്. സോണിയയ്‌ക്കും രാഹുലിനുമെതിരായ അന്വേഷണത്തെ ഞങ്ങള്‍ വിമര്‍ശിച്ചിട്ടുണ്ടല്ലോ എന്നാണ് ഇ.പി. ജയരാജന്‍ ചോദിച്ചിരുന്നത്. അഴിമതി ആരോപണങ്ങൾ ഉണ്ടാവുമ്പോൾ പരസ്പരധാരണ വേണമെന്നാണ് ഇക്കാര്യത്തിൽ വ്യക്തമാവുന്നത്.

മുഖ്യമന്ത്രിയുടെ മകളെന്ന നിലയ്‌ക്കാണ് വീണ സ്വകാര്യ കരിമണല്‍ കമ്പനിക്ക് നല്‍കാത്ത സേവനത്തിന് പണം കൈപ്പറ്റിയതെന്നും, പണം കൈപ്പറ്റിയവരുടെ കൂട്ടത്തില്‍ പിണറായി വിജയനുമുണ്ടെന്നും ആദായനികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിൽ പറയുന്നുണ്ട്.. പിവി എന്ന ചുരുക്കപ്പേരിലാണ് കമ്പനിയുടെ രേഖയില്‍ പിണറായിയുടെ പേരുള്ളത്. സംഭാവനയെന്ന പേരിലാണ് ഈ കമ്പനിയില്‍നിന്ന് പണം കൈപ്പറ്റിയിട്ടുള്ളതെന്ന് മറ്റ് പല രാഷ്‌ട്രീയ നേതാക്കളും പ്രതികരിച്ചിരുന്നു.

എന്നാല്‍ പിവി, പിണറായി വിജയന്‍ ആണെന്നതിന് തെളിവില്ലല്ലോ എന്നായിരുന്നു പിണറായി രക്ഷക്കായി പറഞ്ഞ വാക്കുകൾ. താന്‍ പണം കൈപ്പറ്റിയെന്നു സമ്മതിച്ചാല്‍ മകളും കുടങ്ങുമെന്ന ഭയം പിണറായിക്ക് ഉണ്ട്. നിയമസഭയില്‍ മകള്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ വസ്തുനിഷ്ഠമായി മറുപടി പറയാതെ പൊട്ടിത്തെറിച്ചതും, വൈകാരികമായ അന്തരീക്ഷം സൃഷ്ടിച്ചതുമൊക്കെ രക്ഷപ്പെടാനായിരുന്നു.

കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ അന്വേഷണം വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ വായടഞ്ഞു. ചില നേതാക്കളെ രംഗത്തിറക്കി പ്രസ്താവനകൾ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനല്ല ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്. കേന്ദ്രത്തിന്റെ അന്വേഷണം രാഷ്‌ട്രീയപ്രേ രിതമാണെ ന്നു ആരോപിച്ചാണ് രക്ഷപെടൽ തന്ത്രം പയറ്റുന്നത്. ഇ.പി. ജയരാജനും, മുഹമ്മദ് റിയാസം വിചാരിച്ചാലൊന്നും ഇപ്പോഴത്തെ കുരുക്കില്‍നിന്ന് മുഖ്യമന്ത്രിയെയും കുടുംബത്തെയും രക്ഷിക്കാനാവില്ല.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

3 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

4 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

4 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

4 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

5 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

5 hours ago