India

ചെങ്കടലിൽ ഹൂതികളുടെ ശല്യം തുടർക്കഥ, യൂദ്ധവിമാനങ്ങളും യൂദ്ധ കപ്പലുകളുമായി ബ്രിട്ടനും അമേരിക്കയും ഇടങ്ങി

യെമന്‍ . യെമനിലെ ഹൂതികള്‍ക്ക് നേരെ സൈനിക നടപടികളുമായി അമേരിക്കയും ബ്രിട്ടണും. ധമര്‍, സദാ എന്നിവയടക്കം ഹൂതി ശക്തി കേന്ദ്രങ്ങളില്‍ കനത്ത വ്യോമാക്രമണം ആണ് അമേരിക്കയും ബ്രിട്ടണും നടത്തി കൊണ്ടിരിക്കുന്നത്. ഹുതികള്‍ ചെങ്കടലില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെ ആക്രമണം തുടങ്ങിയതോടെയാണ് അമേരിക്കയുടേയും ബ്രിട്ടണിന്‍റെയും തിരിച്ചടി ഉണ്ടായിരിക്കുന്നത്.

ഇക്കഴിഞ്ഞ മൂന്നു ആഴ്ചകൾക്കുള്ളിൽ, ഹമാസിന് പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് അറിയിച്ചാണ് ഹുതികള്‍ ചെങ്കടലിലും അറബിക്കടലിലും ചരക്ക് കപ്പലുകള്‍ക്ക് നേരെ വ്യാപക ആക്രമണം തുടങ്ങുന്നത്. ഡിസംബര്‍ 19ന് ശേഷം 27 തവണ ചരക്ക് കപ്പലുകള്‍ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തുകയുണ്ടായി.

ഹൂതികളുടെ ആക്രമണത്തെ ഭയന്ന് പല കപ്പലുകളും പരമ്പരാഗതമായി ഉപയോഗിച്ച് വരുന്ന കപ്പല്‍പാത ഉപേക്ഷിക്കുകയും കൂടുതല്‍ ദൈര്‍ഘ്യമുള്ള പാതകളിലേക്ക് മാറുകയുമായിരുന്നു. ഇത് ആഗോളതലത്തില്‍ ചരക്ക് നീക്കത്തില്‍ വലിയ പ്രതിസന്ധി ഉണ്ടാക്കി.
ഈ സാഹചര്യത്തിലാണ് ഹൂതികള്‍ക്ക് നേരെ പ്രത്യാക്രമണം നടത്താൻഅമേരിക്കയും ബ്രിട്ടണും തീരുമാനിച്ചിരിക്കുന്നത്. സംയുക്ത സൈനിക നടപടിയിലേക്ക് പോകുന്നുവെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് കഴിഞ്ഞ ദിവസം മന്ത്രിസഭാ അംഗങ്ങളോട് വിശദീകരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അമേരിക്കയും ബ്രിട്ടണും വന്‍ ആക്രമണം ആരംഭിച്ചത്. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചും കപ്പലുകള്‍ ഉപയോഗിച്ചും ഒരേ സമയം ആക്രമണം ചെങ്കടലിലിലുള്ള ഹൂതികളെ തുരത്തുകയാണ് ചെയ്യുന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളിലും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. തിരിച്ചടിക്കുമെന്ന് ഹൂതികളും പ്രതികരിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

5 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

12 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

13 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

13 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

14 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

14 hours ago