Kerala

ദേശാഭിമാനി പിണറായിയെ തള്ളി, MT പറഞ്ഞതാണ് ശരി

അധികാരത്തിൽ ഇരിക്കുന്നവർക്കുള്ള ഉപദേശമാണ് എംടി വാസുദേവൻ നായരുടേതെന്ന് സമ്മതിച്ച് ദേശാഭിമാനി. കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എം ടി വാസുദേവൻ നായർ പറഞ്ഞത് അധികാരത്തെപ്പറ്റി എന്നും അദ്ദേഹം ഉയർത്തിപ്പിടിക്കുന്ന നിലപാട് ഇരുപത് വർഷം മുമ്പ് എഴുതിയ ലേഖനത്തിലെ അതേവരികലാണെന്നും തെല്ലും വ്യത്യാസമില്ലാതെ എം ടി ചൊവ്വാഴ്‌ച്ച ആവർത്തിച്ചത് എന്നാണ് ദേശാഭിമാനി പറയുന്നത്. ലേഖനത്തിന്റെ ഇമേജ് അടക്കമാണ് ദേശാഭിമാനിയിലെ വാർത്ത. എംടിയുടെ വാക്കുകൾ പിണറായിയെ ലക്ഷ്യമിട്ടല്ലെന്ന് പറഞ്ഞു വെക്കാൻ ശ്രമിക്കുകയാണ് ദേശാഭിമാനി . പക്ഷേ പറഞ്ഞു വന്നപ്പോൾ അത് അധികാരത്തിലുള്ളവർക്കുള്ള ഉപദേശമായി മാറുന്നു.

തൃശൂർ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്ന എം ടിയുടെ പുസ്തകത്തിൽ ഈ ലേഖനം ഉൾപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയൻ മുഖ്യമന്ത്രിയാകുന്നതിന് 13 വർഷം മുമ്പ് എംടി എഴുതിയ ലേഖനത്തിലെ വരികളാണ് ‘മുഖ്യമന്ത്രിക്കെതിരെ എം ടി വാസുദേവൻ നായർ ആഞ്ഞടിച്ചു’ എന്ന നുണയാക്കി മാധ്യമങ്ങൾ വാരി വിതറുന്നതെന്നാണ് ദേശാഭിമാനി പറയുന്നത്. എം ടി പലപ്പോഴായി എഴുതിയ ലേഖനങ്ങളാണ് ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ചരിത്രപരമായ ഒരാവശ്യം എന്ന തലക്കെട്ടിലാണ് ഈ ലേഖനം. എം എൻ കാരശ്ശേരിയാണ് പുസ്തകത്തിന്റെ ആമുഖം എഴുതിയിരിക്കുന്നത് – ദേശാഭിമാനി ചൂണ്ടിക്കാട്ടുന്നു.

സന്ദർഭത്തിന്റെ ആവശ്യം അനുസരിച്ച് ആവശ്യമായ നാലുവരികളാണ് തുടക്കത്തിലും അവസാനവുമായി ലേഖനത്തിന്റെ ഉള്ളടക്കത്തോട് പ്രസംഗത്തിൽ എം ടി കൂട്ടിച്ചേർത്തത്. ”ഈ സാഹിത്യോത്സവത്തിന്റെ ആദ്യ വർഷം ഞാൻ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വർഷമാണെന്ന് അറിയുന്നു. സന്തോഷം. ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാൻ ആഗ്രഹിക്കുന്നു’ എന്നു പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. അവസാനിച്ചപ്പോൾ ‘ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയ്യാറാകുമെന്ന് പ്രത്യാശിച്ചുകൊണ്ട് എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു’ എന്ന വരിയും ഉൾപ്പെടുത്തിയെന്നും ദേശാഭിമാനി പറയുന്നു. ഈ അവസാന വാക്കാണ് സർക്കാരിനെതിരായ വിമർശനമായി മാറുന്നത്.

എംടി പിണറായി വിജയനെ ആക്രമിക്കാൻ തയ്യാറാക്കിയ പ്രസംഗവുമായി വന്നു എന്ന മാധ്യമ പ്രചരണം തീർത്തും അസംബന്ധമെന്ന് വ്യക്തമാകുകയാണെന്ന് വരുത്തുകായണ് ഈ വാർത്തയുടെ ലക്ഷ്യം. എന്നാൽ സന്ദർഭത്തിന്റെ ആവശ്യം അനുസരിച്ച് ആവശ്യമായ നാലുവരികളാണ് തുടക്കത്തിലും അവസാനവുമായി ലേഖനത്തിന്റെ ഉള്ളടക്കത്തോട് പ്രസംഗത്തിൽ എം ടി കൂട്ടിച്ചേർത്തത് എന്നും ദേശാഭിമാനി തന്നെ പറയുന്നു. അതായത് ഈ കാലത്തും തന്റെ ലേഖനത്തിലെ ചിന്തകൾ അനിവാര്യമാണെന്ന് എംടി പറയുന്നതായി ദേശാഭിമാനിയും സമ്മതിക്കുന്നു. ഇത് തന്നെയാണ് മാധ്യമങ്ങളും എംടിയുടെ വാക്കുകൾ ചർച്ചയാക്കാനുള്ള പ്രധാന കാരണം. ദേശാഭിമാനി ഓൺലൈനിലെ വിശദീകരണം അങ്ങനെ എംടി വിമർശനത്തിന്റെ സാക്ഷ്യമായി മാറുകയാണ്.

ആരെയും കൂസാത്ത ആ തലയെടുപ്പാണ് അധികാര മുഷ്‌കിനെതിരെ ആഞ്ഞടിച്ചു കോഴിക്കോട്ടു നടത്തിയ എംടിയുടെ പ്രഭാഷണത്തിലും കണ്ടത് എന്ന് മനോരമയും റിപ്പോർട്ട് ചെയ്യുന്നു. വാസ്തവത്തിൽ ഇന്നലെ എംടി വായിച്ചതു പുതിയൊരു പ്രഭാഷണമായിരുന്നില്ല. 2003ൽ പ്രസിദ്ധീകരിച്ച ‘സ്‌നേഹാദരങ്ങളോടെ’ എന്ന പുസ്തകത്തിൽ ‘ചരിത്രപരമായ ഒരാവശ്യം’ എന്ന ലേഖനം കാണാം. ‘ഇഎംഎസ് എന്ന പ്രതിഭയെക്കുറിച്ച്’ എന്ന അടിക്കുറിപ്പും അതിനു ചുവട്ടിലുണ്ട്. ‘തിരഞ്ഞെടുത്ത ലേഖനങ്ങൾ’ എന്ന സമാഹാരത്തിലും ഈ ലേഖനം ചേർത്തിട്ടുണ്ട്. പ്രഭാഷണത്തിന്റെ തുടക്കത്തിലും അവസാനത്തിലുമുള്ള രണ്ടു വരികൾ മാത്രമാണ് കൂട്ടിച്ചേർത്തത്. ഇടയ്ക്കുള്ള ചില വരികൾ ഒഴിവാക്കുകയും ചെയ്തുവെന്നാണ് മനോരമ പറയുന്നത്.

അധികാരപ്രമത്തതയെക്കുറിച്ച് രണ്ടു പതിറ്റാണ്ടു മുൻപ് താൻ നടത്തിയ നിരീക്ഷണങ്ങൾ ഇന്നും പ്രസക്തമാണെന്ന ഉറച്ച ബോധ്യമുള്ളതുകൊണ്ടാവണം എംടി പുതിയൊരു പ്രസംഗത്തിനു മുതിരാതെ പഴയ ലേഖനം തന്നെ തിരഞ്ഞെടുത്തത്. ആൾക്കൂട്ട മനഃശാസ്ത്രത്തെയും അമിതാധികാര പ്രവണതകളെയും കുറിച്ച് അന്വേഷിക്കുകയും എഴുതുകയും ചെയ്തിട്ടുള്ള വിൽഹെം റിഹിനെയും ഏലിയാസ് കനെറ്റിയും പോലുള്ളവരെ ആഴത്തിൽ വായിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത ആളാണ് എംടിയെന്ന് അദ്ദേഹത്തിന്റെ കുറിപ്പുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും കടന്നുപോയിട്ടുള്ളവർ തിരിച്ചറിഞ്ഞിട്ടുണ്ടാകും.

ഇഎംഎസിനെ മുൻനിർത്തി എഴുതിയ ഒരു ലേഖനം തന്നെ വീണ്ടും തിരഞ്ഞെടുത്തത് അത് അവസരോചിതമാകുമെന്ന തീർച്ച എംടിക്കുള്ളതുകൊണ്ടായിരിക്കണം. അനാവശ്യമായ ഒരു വാക്കോ വരിയോ വച്ചുപൊറുപ്പിക്കുന്നയാളല്ല എംടിയിലെ പത്രാധിപരും എഴുത്തുകാരനും. അനുചിതമായ ഒരു വാക്കും ആ നാവിൽനിന്നോ പേനയിൽനിന്നോ വന്നതിനു തെളിവുകളുമില്ല.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

2 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

3 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

4 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

4 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

7 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

7 hours ago