Crime,

റോയല്‍ ട്രാവന്‍കൂര്‍ ഉടമ രാഹുല്‍ ചക്രപാണിക്കെതിരെ നിക്ഷേപകരുടെ പരാതി പ്രവാഹം, എ ടി എമ്മുകളും ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും വരെ..

കണ്ണൂര്‍ . കോടികളുടെ നിക്ഷേപം സ്വീകരിച്ചു നിക്ഷേപകരെ കബളിപ്പിച്ചെന്ന ആരോപണത്തിൽ റോയല്‍ ട്രാവന്‍കൂര്‍ ഉടമ രാഹുല്‍ ചക്രപാണിയുടെ അറസ്റ്റ് കണ്ണൂര്‍ ടൗണ്‍ പൊലിസ് രേഖപ്പെടുത്തി തോടെ വിവിധ കോണുകളില്‍ നിന്നും പരാതികളുടെ പ്രവാഹം. നിക്ഷേപ തുക കാലാവധി കഴിഞ്ഞിട്ടും തിരിച്ചു നല്‍കാത വഞ്ചിച്ചുവെന്ന കേസിലാണ് റോയല്‍ ട്രാവന്‍കൂര്‍ ഉടമ രാഹുല്‍ചക്രപാണിയുടെ പേരിൽ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തിരിക്കുന്നതെന്നാണ് വിവരം. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നും രാഹുൽ ചക്രപാണി നിക്ഷേപങ്ങൾ സ്വീകരിച്ചുവന്നിരുന്നതായും എ ടി എമ്മുകളും ക്യാഷ് ഡെപ്പോസിറ്റ് മെഷീനുകളും വരെ സ്ഥാപിച്ചിരുന്നതായും ഉള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്.

ഫോണ്‍മുഖേനെയും നേരിട്ടുമാണ് പണം ലഭിക്കാത്ത നിക്ഷേപകര്‍ കണ്ണൂര്‍ ടൗണ്‍ പൊലിസിൽ പരാതി അറിയിച്ചു കൊണ്ടിരിക്കുന്നത്. കണ്ണൂര്‍ സയന്‍സ് പാര്‍ക്കിന് എതിര്‍വശത്തുള്ള റോയല്‍ ട്രാവന്‍കൂറിന്റെ ഹെഡ് ഓഫീസില്‍ നിന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലിസ് രാഹുലിനെ അറസ്റ്റു ചെയ്തത്. കണ്ണൂര്‍ ജില്ലയിലെവിവിധ പൊലിസ് സ്‌റ്റേഷനുകളിലും ജില്ലയ്ക്കു പുറത്തും രാഹുല്‍ ചക്രപാണിക്കെതിരെ നിക്ഷേപതട്ടിപ്പു നടത്തിയതിന് പരാതികളുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അരോളി സ്വദേശി ഇ.കെ മോഹനനില്‍ നിന്നും പത്തുലക്ഷം രൂപയും കണ്ണൂക്കരസ്വദേശി നിധിനില്‍ നിന്നും 3,76,000 രൂപ നിക്ഷേപമായി സ്വീകരിച്ചു മുതലും പലിശയും മടക്കികൊടുക്കാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് രാഹുല്‍ചക്രപാണിക്കെതിരെ നിലവില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ ഇതുകൂടാതെ ഒട്ടേറെ പരാതികള്‍ പൊലിസിന് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് തന്നെ പറയുന്നത്. രാഹുൽ ചക്രപാണി നടത്തി വരുന്ന സ്ഥാപങ്ങളെ പറ്റി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വലിയ സംഖ്യ നഷ്ടപ്പെട്ടവരുടെ പരാതികളിലും, ശേഷം മറ്റുപരാതികളിലും കേസെടുക്കും.

റോയൽ ട്രാവൻകൂറിന്റെ പേരിൽ നിക്ഷേപങ്ങൾ വാങ്ങി രാഹുൽ ചക്രപാണി മെഡിസിറ്റി ഇന്റർ നാഷണൽ അക്കാദമിയും, ചില സാമ്പത്തിക സ്വകാര്യ ബാങ്കിങ് സ്ഥാപങ്ങൾ തുടങ്ങിയതായും മറ്റു പല ബിസിനസുകൾക്കായി പണം മാറ്റിയതായും നിക്ഷേപകർ ആരോപണം ഉന്നയിക്കുന്നുണ്ട്. അഞ്ചു വർഷം മുൻപ് കർഷകരുടെ ക്ഷേമത്തിനും വികസനത്തിനുമായി തുടങ്ങിയ റോയൽ ട്രാവൻകൂറിന് കേരളം, കർണാടക തമിഴ് നാട് തുടങ്ങി രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ബ്രാഞ്ചുകളുണ്ട്.

എന്നാൽ എറണാകുളം ജില്ലയിലെ പറവൂർ, കണ്ണൂരിലെ തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിൽ നിക്ഷേപതുക തിരിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് നിക്ഷേപകരുടെ പ്രതിഷേധം ഇതിനു മുൻപ് നടന്നിരുന്നു. ഇതേ തുടർന്ന് പല ശാഖകളും അടച്ചുപൂട്ടലിന്റെ വക്കിലെത്തുകയാണ് ഉണ്ടായത്. കോടികൾ നിക്ഷേപം സ്വീകരിച്ച റോയൽ ട്രാവൻകൂർ കമ്പിനി മാനേജ്മെന്റ് പറഞ്ഞ അവധിക്ക് പണം തിരിച്ചു. കൊടുക്കാത്തതാണ് നിക്ഷേപകരുടെ പ്രതിഷേധത്തിന് കാരണമാകുന്നത്.

നിക്ഷേപകര്‍ക്ക് നല്‍കാനുള്ള മുഴുവന്‍ തുകയും തിരിച്ച് നല്‍കുമെന്നും എട്ട് കോടിയോളം രൂപ പിരിച്ചെടുക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും അവ ലഭിക്കുന്ന മുറക്ക് പണം നല്‍കാന്‍ സാധിക്കുമെന്നും കഴിഞ്ഞ ദിവസം 50,000 രൂപയിലധികം രൂപ ഇടപാടുകാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നുമാണ് രാഹുല്‍ ചക്രപാണി പോലീസിനോട് പറഞ്ഞിരിക്കുന്നത്. അതേസമയം, നിക്ഷേപകരുടെ പരാതിയിൽ രാഹുൽ ചക്രപാണിയെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് പോലീസ് പറഞ്ഞിട്ടുള്ളത്.

crime-administrator

Recent Posts

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

53 mins ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

2 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

2 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

3 hours ago

ജനറൽ ആശുപത്രിയിൽ 300 ഓളം രോഗികൾ ഒപിയിൽ കാത്ത് നിൽക്കുമ്പോൾ ഡോക്ടറെ DMO കളക്ടറുടെ കുഴിനഖ ചികിത്സക്ക് വിട്ടു

തിരുവനന്തപുരം . ജനറൽ ആശുപത്രിയിൽ ഒപി ഡ്യൂട്ടിയിൽ ജോലി നോക്കുകയായിരുന്ന ഡോക്ടറെ തന്റെ കുഴിനഖ ചികിത്സയ്ക്കായി തിരുവനന്തപുരം കലക്ടർ ഔദ്യോഗിക…

7 hours ago

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണക്കിടെ ജഡ്ജിയെ സ്ഥലം മാറ്റി

പെരിയ ഇരട്ടക്കൊലക്കേസിൽ വിചാരണ നടക്കുന്നതിനിടെ ജഡ്ജിയെ സ്ഥലം മാറ്റുന്നതിനെതിരെ ഹർജി. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളാണു ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലംമാറ്റം…

7 hours ago