Kerala

ബി ജെ പിക്ക് വിജയ പ്രതീക്ഷ, ഇത്തവണ തൃശൂർ ബി ജെ പി എടുക്കുമോ?

2024 ലോകസഭാ തിരഞ്ഞെടുപ്പ് ചർച്ചകളും തന്ത്രങ്ങളും തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരളത്തിലേക്കുള്ള വരവും അതിനെത്തു ടർന്നുള്ള തിരഞ്ഞെടുപ്പ് ചർച്ചകളും പുരോഗമിച്ച കൊണ്ടിരിക്കു കയാണ്. സമീപകാലത്ത് തിരഞ്ഞെടുപ്പിൽ കേരളത്തിലെ ചില മണ്ഡലങ്ങളിൽ ബി ജെ പി ക്ക് നല്ല പ്രതീക്ഷയാണ് ഉണ്ടായിരിക്കുന്നത്. തീർച്ചയായും വിജയ പ്രതീക്ഷ 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പിലും ബി ജെ പി ക്ക് ഉണ്ട്.

തൃശൂർ മണ്ഡലം ബി ജെ പി ക്ക് കയ്യടക്കാനാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാൽ ഇത്തവണ തൃശൂർ ശരിക്കും സുരേഷ്ഗോപി ഇങ് എടുക്കുമെന്നാണ് ബി ജെ പി പറയുന്നത്. കഴിഞ്ഞ തവണത്തെ ലോകസഭാ തുരഞ്ഞെടുപ്പിൽ പരാജയപെട്ടിട്ടും തൃശൂർ മണ്ഢലത്തിലെ ജനപ്രാധിനിത്യം ഉള്ള ആളായിരുന്നു സുരേഷ് ഗോപി. ജനപ്രിയ വ്യക്തികളെ പാർട്ടിയും ആയി ബന്ധിപ്പിക്കാനുള്ള ബി ജെ പി യുടെ നീക്കങ്ങൾക്ക് ഉദാഹരണമായിരുന്നു സുരേഷ് ഗോപിയെ പോലെയുള്ള ജനപ്രാധിനിത്യം ഉള്ള ആളുകളെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത്. എന്നാൽ വർഷങ്ങൾക്കിപ്പുറം ബി ജെ പി യുടെ വോട്ട് വളർച്ചയുടെ കണക്കുകൾ മറ്റു പാർട്ടികൾക് അല്പം വെല്ലുവിളി തന്നെയാണ്.

രണ്ടു പതിറ്റാണ്ടു കൊണ്ട് ആറിൽ നിന്നും 28 ശതമാനം ആയി വോട്ടു വളർച്ച, അടിസ്ഥാന ഹിന്ദു വോട്ടുകൾക് അപ്പുറത്തു എന്നും വെല്ലുവിളിയായിരുന്നു ക്രിസ്ത്യൻ വിഭാഗത്തിനോടുള്ള അടുപ്പം. ബി ജെ പി യുടെ 6 എ ക്ലാസ് മണ്ഢലങ്ങളിൽ ഇപ്പോൾ ഒന്നാമതാണ് തൃശൂർ ഉള്ളത്. പതിവ് രീതികളെല്ലാം മാറ്റി മറിച്ചുകൊണ്ട് ശക്തന്റെ തട്ടകത്തിൽ ശക്തി പ്രാപിക്കാൻ ബി ജെ പി മുന്നിട്ടിറങ്ങിയിരി ക്കുകയാണ്. സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിച്ചും, സുരേഷ് ഗോപിയുടെ ചുവരെഴുത്തുകൾ നേരത്തെ തന്നെ പ്രത്യക്ഷപ്പെട്ടു. മറ്റു പാർട്ടികളേക്കാൾ ഒരുപടി മുന്നിൽ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നടത്തുകയാണ് ബി ജെ പി.

2019 ൽ ടി എൻ പ്രതാപന്റെ ഭൂരിപക്ഷം 93633 ഉം രണ്ടാമതെത്തിയ എൽ ഡി എഫും, ബി ജെ പി യും തമ്മിലുള്ള വോട്ടുഅകലം ഒരുലക്ഷത്തിഇരുപത്തിഒരായിരം ആയിരുന്നു. പ്രതീക്ഷകൾ വാനോളം ഉണ്ടെങ്കിലും അതെ രീതിയിൽ വെല്ലുവിളികളും ഏറെയുണ്ട് ബി ജെ പി ക്ക്. ഈ തിരഞ്ഞെടുപ്പിലും ടി എൻ പ്രതാപനെ തന്നെയാണ് യു ഡി എഫ് കളത്തിലിറക്കുന്നത്. അതെ സമയം വി എസ് സുനിൽകുമാറിന്റെ പേര് സി പി എമ്മിൽ മുഴങ്ങി കേൾക്കുന്നുണ്ട്.. 2019 നേക്കാളും വലിയ ശക്തമായ ത്രികോണ പോരാട്ടമാകും നടക്കുക.. ക്രിസ്ത്യൻ ന്യൂന പക്ഷത്തോടെ അടുപ്പം ഉണ്ടെന്ന് പറയുമ്പോഴും അവിടെയും ബി ജെ പി ക്ക് വെല്ലുവിളിയാ കുന്നത് മണിപ്പൂർ പ്രശ്നം തന്നെയാണ്. കേരളം മുഴുവനും ഉറ്റു നോക്കുന്ന തൃശൂർ മണ്ഡലം സുരേഷ് ഗോപി കൈക്കലാകുമോ എന്നുള്ളത് നോക്കി തന്നെ കാണാം.

https://youtu.be/FgY7NPhGIHo?si=5AagKXcB9aBcYhRP

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

5 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

16 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

17 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

17 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago