Kerala

പിണറായിയുടെ പന്തിൽ ആദ്യ ഗോൾ അടിച്ച് ഗണേശൻ, പിണറായിയുടെ മകന്റെ അമ്മായിയച്ഛന് നൽകി കോടികൾ

മുഖ്യമന്ത്രി പിണറായി വിജയനെ ഹാപ്പിയാക്കി മന്ത്രി ഗണേഷ് കുമാർ. മുഖ്യമന്ത്രിയുടെ മകന്റെ അമ്മായി അച്ഛൻ പ്രകാശ് ബാബുവിന് ബന്ധമുള്ള എ.ഐ ക്യാമറ പദ്ധതിയിൽ കുടിശ്ശികയായിരുന്ന തുകയുടെ ആദ്യഗഡു കെൽട്രോണിന് അനുവദിച്ചാണ് ഗണേഷ് കുമാർ മന്ത്രിപ്പണിക്ക് നാന്ദികുറിച്ചത്.

കെൽട്രോണിന് ആദ്യ ഗഡുവായി 9,39,48, 820 രൂപയാണ് അനുവദിച്ചത്. ഗണേഷിന്റെ നിർദ്ദേശപ്രകാരം ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകറാണ് പണം അനുവദിച്ച് ഉത്തരവിറക്കിയത്. കരാർ പ്രകാരം 20 ത്രൈമാസ ഗഡുക്കളായാണ് തുക നൽകേണ്ടത്. കെൽട്രോണിന് ആദ്യഗഡു നൽകാൻ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇട്ടിരുന്നെങ്കിലും പണം നൽകിയിരുന്നില്ല.
മന്ത്രിയായി ചുമതലയേറ്റ ഗണേഷ് കെൽട്രോണിന് പണം അനുവദിച്ച് പിണറായിയെ സന്തുഷ്ടനാക്കുകയായിരുന്നു.

കെൽട്രോണിന്റെ മുന്നിൽ നിർത്തി പ്രകാശ് ബാബുവിന് ബന്ധമുള്ള പ്രസാഡിയോ കമ്പനിയാണ് ഈ തട്ടിക്കൂട്ട് പദ്ധതി തയ്യാറാക്കിയത്. ധനവകുപ്പിന്റെ എതിർപ്പ് മറികടന്നാണ് മന്ത്രിസഭ യോഗത്തിൽ വച്ച് സേഫ് കേരള പദ്ധതിക്ക് പിണറായി അനുമതി സംഘടിപ്പിച്ചത്.
പദ്ധതിയിലെ അഴിമതികൾ ഒന്നൊന്നായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചെന്നിത്തലയും പുറത്ത് വിട്ടതോടെ പിണറായി വെട്ടിലായി. മകൾ വീണ വിജയന് പിന്നാലെ മകൻ വിവേക് വിജയനും വിവാദത്തിലായതോടെ പിണറായി പെട്ടു. എ.ഐ ക്യാമറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു.

ഈ ഹർജി കോടതിയുടെ പരിഗണനയിലാണ്.പ്രസാഡിയോ ടെക്‌നോളജീസ് ആരംഭിച്ചത് സേഫ്‌കേരള പദ്ധതി തുടങ്ങാൻ സർക്കാർ തീരുമാനിച്ച 2018 ലാണെന്നതും ദുരൂഹത വർധിപ്പിക്കുന്നു. എ.ഐ കാമറ വിവാദത്തിലും കെ- ഫോൺ പദ്ധതിയിലും അഴിമതി ആരോപണം നേരിടുന്ന പ്രസാഡിയോക്ക് ഒരുവർഷത്തിനിടെ യുണ്ടായ അമ്പരപ്പിക്കുന്ന വളർച്ചയാണ് ഉണ്ടായത്.

കമ്പനിയുടെ വരുമാനത്തിലുണ്ടായ വർധന 500 മടങ്ങോളമെന്നാണ് വിവരം. കമ്പനി പ്രവർത്തനം തുടങ്ങിയ 2018ലെ വരുമാനം ഒന്നരലക്ഷം രൂപ മാത്രമാണ്. തൊട്ടടുത്ത വർഷം ഏഴുകോടി 24 ലക്ഷം രൂപയായി. മൂന്നാമത്തെ വർഷം 9.82 കോടിയാണ്. സംസ്ഥാനത്തെ നിരത്തുകളിൽ എ ഐ ക്യാമറ സ്ഥപിച്ച പദ്ധതി സംസ്ഥാനം കണ്ട ഏറ്റവും വലിയ അഴിമതിയാണ് എന്ന് തെളിഞ്ഞിരിക്കുകയാണ്. പദ്ധതി പരിശോധിച്ചാൽ സർക്കാരും, കെൽട്രോണും എസ് ആർ ഐ ടി എന്ന സ്ഥാപനത്തിന് കരാർ നൽകി അഴിമതി നടത്താൻ എല്ലാ സാഹചര്യങ്ങളും ഒരുക്കി കൊടുത്തു എന്നത് വ്യക്തമാവുകയാണ്. ഈ പദ്ധതിയുടെ എല്ലാ ഘട്ടങ്ങളിലും കരാർ കമ്പനിയെ എങ്ങിനെയാണ് ഇവർ സഹായിച്ചത് എന്ന് രേഖകൾ പരിശോധിച്ചാൽ വ്യക്തമാകും.

മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യ പിതാവുമായി ബന്ധപ്പെട്ട പ്രസാദിയ എന്ന സ്ഥാപനമാണ് ഈ പദ്ധതിയിൽ ഉപകരാർ നേടിയത്. യാതൊരു മുതൽ മുടക്കവുമില്ലാതെ പദ്ധതിയുടെ 60 % വരുമാനമാണ് ഈ സ്ഥാപനത്തിന് കരാർ വ്യവസ്ഥകൾ പ്രകാരം ലഭിക്കാൻ പോകുന്നത്.
എ ) സംസ്ഥാനത്തെ റോഡ് സുരക്ഷാ വർധിപ്പിക്കാൻ വേണ്ടിയുള്ള സേഫ് കേരള പദ്ധതി 2018 ലാണ് ആരംഭിക്കുന്നത്. ബി) ഈ പദ്ധതിയുടെ ഭാഗമായി എ ഐ ( നിർമിത ബുദ്ധി) ക്യാമറകൾ സ്ഥാപിക്കാനായി പി എം സി അഥവാ project management consultancy യായി കെൽട്രോണിനെ മോട്ടോർ വാഹന വകുപ്പ് തീരുമാനിക്കുന്നു. കെൽട്രോൺ ഈ പദ്ധതിക്ക് 235 കോടി രൂപ എസ്റ്റിമേറ്റ് തയ്യാറാക്കുന്നു. ഇത്രയും കൂടുതൽ എസ്റ്റിമേറ്റ് തയ്യാറാക്കിയത് തന്നെ അഴിമതി നടത്താനാണ് എന്ന് വ്യക്തം.

സി) പദ്ധതിയുടെ ഭാഗമായി ക്യാമറകൾ വാങ്ങാനായി 28-06-2020 നാണു കെൽട്രോൺ ടെൻഡർ ക്ഷണിക്കുന്നത്. ഇത് സംബന്ധിച്ചു ടെൻഡർ ഡോക്യുമെന്റ് പ്രസിദ്ധീകരിക്കുന്നു. ഡി) ടെൻഡർ ഡോക്യുമെന്റ് പ്രകാരം സാങ്കേതികമായും, സാമ്പത്തികമായും യോഗ്യതയുള്ള ഓ ഈ എം (Original Equipment Manufacturer) അല്ലെങ്കിൽ OEM ന്റെ authorized Vendor ക്ക് മാത്രമേ ടെൻഡർ നൽകാൻ സാധിക്കുകയുള്ളു എന്ന് നിഷ്കർഷിക്കുന്നു . ഇ) മേൽപ്പറഞ്ഞ ടെണ്ടറിൽ 4 കമ്പനികൾ പങ്കെടുത്തു. ഇതിൽ ഗുജറാത്ത് ഇൻഫോടെക് ലിമിറ്റഡ് എന്ന സ്ഥാപനത്തിനു മതിയായ സാങ്കേതിക യോഗ്യത ഇല്ല എന്ന കാരണത്താൽ അയോഗ്യരാക്കപ്പെട്ടു. ഇതിൽ എസ് ആർ ഐ ടി അടക്കമുള്ള ബാക്കി മൂന്ന് പേർക്ക് സാങ്കേതിക യോഗ്യത നേടുകയും ചെയ്തു.

സാങ്കേതിക യോഗ്യത നേടിയത് എസ് ആർ ഐ ടി, അശോക ബിൽഡ്കോൺ ലിമിറ്റഡ്(Ashoka Buildcon ltd ), അക്ഷര എൻറർപ്രൈസസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നീ 3 കമ്പനികളാണ്. ഹൈവേകളും, പാലങ്ങളും, റെയിൽവേ, ബിൽഡിംഗ്, സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ, വാട്ടർ ഡിസ്ട്രിബ്യൂഷൻ അടക്കമുള്ള കാര്യങ്ങൾ നിർവഹിക്കുന്ന സ്ഥാപനമാണ് അശോക ബിൽഡ്കോൺ ലിമിറ്റഡ്(Ashoka Buildcon ltd ). എ ഐ ക്യാമറ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സാങ്കേതിക പരിജ്ഞാനം ഇല്ലാത്ത ഈ സ്ഥാപനം ടെൻഡർ ലഭിച്ച എസ് ആർ ഐ ടി എന്ന സ്ഥാപനത്തിന്റെ ഉപകരാറുകാരാണ്.

ടെൻഡറിൽ പങ്കെടുക്കുന്നത് കമ്പനി 10 വർഷമായി പ്രവർത്തിക്കുന്നതായിരിക്കണമെന്നും ഉള്ള ടെൻഡർ വ്യവസ്ഥ കാറ്റിൽ പറത്തിക്കൊണ്ട് 3 വർഷം മുൻപ് മാത്രം സ്ഥാപിതമായ അക്ഷര എന്ന കമ്പനിയെ ടെൻഡറിൽ പങ്കെടുക്കാൻ കെൽട്രോൺ അനുവദിക്കുന്നു. അക്ഷര എന്ന സ്ഥാപനം എസ് ആർ ഐ ടി കമ്പനിയുമായി ചേർന്ന് ആന്ധ്രയിൽ അടക്കം പദ്ധതികൾ നിർവഹിക്കുന്നുണ്ട്. എസ് ആർ ഐ ടിയുമായി ചേർന്ന് പ്രവർത്തിക്കുന്ന ഈ രണ്ട് സ്ഥാപനങ്ങളും എസ് ആർ ഐ ടി യെ സഹായിക്കാൻ മാത്രമാണ് ടെൻഡറിൽ പങ്കെടുത്തു എന്ന് വ്യക്തം. ഇവർ പരസ്പര ധാരണയുടെ കാർട്ടൽ രൂപകരിക്കുകയിരുന്നു എന്ന് തെളിഞ്ഞു.

സാങ്കേതികമായി പ്രാവീണ്യം ഇല്ലാത്തതിനാൽ എസ് ആർ ഐ ടി കരാർ നേടിയെടുക്കുന്ന ഘട്ടത്തിൽ ടെക്നോപാർക്കിലെയും ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെയും സ്ഥാപനങ്ങളുടെ അണ്ടർടേക്കിങ് കെൽട്രോണിന് സമർപ്പിക്കുന്നു. എഫ് ) എന്നാൽ എ ഐ കാമറ സംബന്ധിച്ചു യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ലാത്ത ഓ ഇ എം/ഓ എം എം authorized Vendor അല്ലാത്ത എസ് ആർ ഐ ടി എന്ന സ്ഥാപനം അവരുമായി ചേർന്ന് നിൽക്കുന്ന കമ്പനികളുമായി ചേർന്ന് കാർട്ടൽ രൂപീകരിച്ചുകൊണ്ടു ടെൻഡർ വ്യവസ്ഥകൾക്ക് വിരുദ്ധമായി കാരാർ നേടിയെടുക്കുന്നു . ഒക്ടോബർ 2020 നു ഇത് സംബന്ധിച്ച എഗ്രിമെന്റ് എസ് ആർ ഐ ടിയും കെൽട്രോണും തമ്മിൽ ഒപ്പിടുന്നു.

ജി) കെൽട്രോൺ ടെൻഡർ ഡോക്യുമെന്റ് പ്രകാരം “data security, data integrity, configuration of the equipment, facility management ” അടങ്ങുന്ന സുപ്രധാനമായ പ്രവർത്തികൾ ഉപകരാറായി നൽകാൻ പാടില്ല എന്ന വ്യവസ്ഥകൾക്ക് വിപരീതമായി എസ് ആർ ഐ ടി എല്ലാ കാര്യങ്ങൾക്കും ഉപകരാർ നൽകുന്നു.

എച് ) ടെൻഡർ പ്രകാരം ലഭിച്ച എല്ലാ ജോലികളും ചെയ്യാനായി എസ് ആർ ഐ ടി അൽഹിന്ദ്, പ്രസാദിയോ എന്നീ സ്ഥാപങ്ങളുമായി കരാറിൽ ഏർപ്പെടുകയും സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക ഈ കമ്പനികളിൽ നിന്നും ഈടാക്കുകയും ചെയ്യുന്നു. ഐ) പദ്ധതിയ ദുരൂഹമാണെന്ന് മനസിലാക്കിയ അൽഹിന്ദ് ഇതിൽ നിന്നും പിന്മാറുന്നു.

കെ) ശേഷം എല്ലാ ജോലികളും പൂർണമായി ഉപകരാർ ലൈറ്റ് മാസ്റ്റർ, പ്രസാദിയോ എന്നീ സ്ഥാപനങ്ങൾക്ക് നൽകാനും എസ് ആർ ഐ ടിക്ക് മൊത്തം തുകയുടെ 6%, അതായതു 9 കോടി സർവീസ് ഫീസിനത്തി ൽ( കമ്മീഷൻ ) നൽകാനാണ് വ്യവസ്ഥ ചെയ്തു മറ്റൊരു കരാറും രൂപീകരിക്കുന്നു.

എൽ) പണം മുടക്കുന്ന ലൈറ്റ് മാസ്റ്റർ കമ്പനിക്ക് 40% ലാഭവും പ്രസാദിയോ കമ്പനിക്ക് 60 ശതമാനം ലാഭവുമാണ് കരാറിൽ ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ നിന്നും ഈ പദ്ധതിയുടെ ലാഭം പ്രസാദിയ എന്ന കോഴിക്കോട് ആസ്ഥാനമായ കമ്പനിക്കാണ് എന്ന് വ്യക്തമായി. പദ്ധതിയിൽ ദുരൂഹത മനസിലാക്കി ലൈറ്റ് മാസ്റ്റർ ഉപകാരാറിൽ നിന്നും പിന്മാറി ഇ സെന്ററിക് എന്ന സ്ഥാപനം ഉപകാരാർ ഏറ്റെടുക്കുന്നു. എൻ) മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യ പിതാവിന് സാമ്പത്തിക താല്പര്യമുള്ള കമ്പനിയാണ് പ്രസാദിയോ എന്ന് തെളിയിക്കുന്ന രേഖകൾ പിന്നീട് പുറത്തു വന്നു.

ഓ) ഊരാലുങ്കൽ കമ്പനിയും, എസ് ആർ ഐ ടിയും, കെ ഫോൺ ഉപകര നേടിയ അശോക് ബിഡ്കോൺ അവർക്ക് ലഭിച്ച പ്രമുഖ കരാറുകളുടെ പർച്ചേസ് ഓർഡറുകളും, ഉപകരാറുകളും കോഴിക്കോട് ആസ്ഥാനമായ “പ്രസാഡിയോ” കമ്പനിക്കാണ് നൽകുന്നതു എന്ന് തെളിയിക്കുന്ന രേഖകളാണ് പിനീട് പ്രതിപക്ഷം പുറത്തുവിട്ടതു. പി) ഈ പദ്ധതിയുടെ പ്രാരംഭഘട്ടം മുതൽ അഴിമതിക്കായി സർക്കാരും കെൽട്രോണും വഴിയൊരുക്കുകയാണ് ചെയ്തിരിക്കുന്നത് എന്നത് വ്യക്തമാണ്.

ക്യൂ ) എഴുപത് മുതൽ എൺപത് കോടി വരെ മാത്രം വേണ്ടിവരുന്ന ഈ പദ്ധതിക്ക് 235 കോടി രൂപ എസ്റ്റിമേറ്റ് ചെയ്ത കെൽട്രോണിന്റെ നടപടിയാണ് ആദ്യം അഴിമതിക്ക് കളമൊരുക്കിയത്. കെൽട്രോൺ നൽകിയ ഈ ഉയർന്ന എസ്റ്റിമേറ്റ് അംഗീകരിച്ച സർക്കാർ നടപടി അഴിമതിയുടെ വ്യക്തമായ അറിവ് സർക്കാരിനും ഉണ്ടായിരുന്നു എന്നാണ് തെളിയിക്കുന്നത്.

ആർ ) എസ് ആർ ഐ ടിയും കെൽട്രോണും ചേർന്ന് ഉണ്ടാക്കിയ സർവീസിൽ ലെവൽ എഗ്രിമെന്റിൽ ടെൻഡർ ഡോക്യൂമെന്റിലെ വ്യവസ്ഥകൾ എല്ലാം പാലിക്കണം എന്ന വ്യവസ്ഥയ്ക്ക് വിപരീതമായി എല്ലാ പ്രവർത്തികൾക്കും ഉപകരാർ നൽകാൻ എസ് ആർ ഐ ടിക്ക് അനുമതി നൽകി. കരാർ വ്യവസ്ഥകളുടെ ലംഘനം ഉണ്ടായാൽ ഏതുസമയത്തും നോട്ടീസ് നൽകി കെൽട്രോണിന് ഈ കരാറിൽ നിന്നും പിന്മാറാൻ സാധിക്കും എന്ന വ്യവസ്ഥ നിലനിൽക്കെ എസ ആർ ഐ ടിയുടെ കരാർ ലംഘനങ്ങൾ കെൽട്രോൺ കണ്ണടയ്ക്കുകയാണ് ചെയ്തത്.

ടെൻഡർ ഡോക്യുമെന്റ് പ്രകാരം കോർ ആയ പ്രവർത്തികൾക്ക് ഉപകരാർ നൽകാൻ പാടില്ല എന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയ്ക്ക് വിരുദ്ധമാന് ഒക്ടോബർ 2020 കെൽട്രോൺ എസ് ഐ ടി യുമായി ഏർപ്പെട്ട കരാറിലെ വ്യവസ്ഥകൾ. ഈ കരാർ പ്രകാരം അൽ ഹിന്ദ്, പ്രസാദിയോ എന്ന സ്ഥാപങ്ങൾക്കാണ് ഉപകരാർ നൽകിയിരിക്കുന്നത്. ഈ വ്യവസ്ഥ നിലനിൽക്കുമ്പോൾ പോലും എഗ്രിമെന്റിനു വിപരീതമായി എല്ലാ പ്രവർത്തികൾക്കും ഉപകരാർ ഉണ്ടാക്കാക്കിയ എസ് ആർ ഐ ടിക്ക് കരാറുമായി മുന്നോട്ടു പോകാൻ അനുമതി കെൽട്രോൺ നൽകി.

എസ് ) ഇത് കൂടാതെ ധന വകുപ്പിന്റെ എതിർപ്പ് മറികടന്നുകൊണ്ട് പ്രൊജക്ട് മാനേജ്മെന്റ് കൺസൾട്ടൻസി ആയി തെരെഞ്ഞെടുത്ത കെൽട്രോൺ പിനീട് പദ്ധതിയുടെ മൊത്തം നടത്തിപ്പ് ചുമതല നൽകിയത് ദുരൂഹമാണ്. ഏപ്രിൽ 12 ലെ മന്ത്രിസഭ യോഗത്തിൽ ഗതാഗത മന്ത്രി സേഫ് കേരള പദ്ധതിക്കുള്ള സമഗ്ര ഭരണാനുമതിക്ക് അനുമതി തേടി സമർപ്പിച്ച രേഖകളിൽ നിന്നും കരാർ നേടിയ കമ്പനിയുടെ വിവരങ്ങൾ മറച്ചു വച്ചതു സർക്കാരിന്റെ പങ്ക് വെളിപ്പെടുത്തുന്നതാണ്.

https://youtu.be/hTrY5HRK3sY?si=YI4CImTKlSvr7CXf

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

2 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

12 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

13 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

14 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago