Kerala

‘മാവേലിയിൽ ഒരു സാധനങ്ങളും ഇല്ല, എന്താണ് മന്ത്രി അനിൽ ചെയ്യുന്നത്, വയ്യെങ്കിൽ രാജി വെച്ച്, വേറെ വല്ല പണിയും നോക്കിക്കൂടെ?’ മന്ത്രി അനിലിനെ പൊരിച്ചടുക്കി AITUC സമ്മേളനത്തിൽ CPI സഖാക്കൾ

ഐ ഐ ടി യു സി സംസ്ഥാന സമ്മേളനത്തിൽ ഭഷ്യ മന്ത്രി ജി.ആർ. അനിലിനെതിരെ രൂക്ഷ വിമർശനവുമായി സി പി ഐ സഖാക്കൾ. സി പി ഐ യുടെ വകുപ്പുകളെ പിണറായി ശ്വാസം മുട്ടിക്കുന്നെന്നാണ് ഐ ഐ ടി യു സി സംസ്ഥാന സമ്മേളനത്തിനെത്തിയ സി പി ഐ സഖാക്കളുടെ പരാതി. മാവേലിസ്റ്റോറുകളിൽ പോയാൽ ഒരു സാധനവും കിട്ടാനില്ല. ക്രിസ്തുമസിന് പോലും അവശ്യ സാധങ്ങൾ ഉണ്ടായിരുന്നില്ല. എന്താണിത്.? സ്വന്തം വകുപ്പ് നോക്കാൻ കഴിയില്ലെങ്കിൽ രാജിവെച്ചൂടെ എന്ന് വരെ പ്രവർത്തകൻ മന്ത്രി അനിലിനെ നിർത്തി പൊരിച്ചു.

കൊച്ചിയിലെ കടവന്ത്രയിലാണ് എ ഐ ടി യു സി സംസ്ഥാന സമ്മേളനം നടക്കുന്നത്. മൂന്നിന് തുടങ്ങിയ സമ്മേളനം അഞ്ചിനാണ് അവസാനിക്കുക. സമ്മേളനത്തിൽ നടന്ന ചർച്ചയിലാണ് മന്ത്രി ജി.ആർ. അനിലിനെതിരെ സ്വന്തം സഖാക്കൾ ‘വേറെ വല്ല പണിയും നോക്കിക്കൂടെ’ എന്ന് വരെ ചോദിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കൊണ്ടാണ് മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ എത്തിക്കാൻ കഴിയാഞ്ഞതെന്നു മന്ത്രി അനിൽ പറഞ്ഞു. കേന്ദ്രം തരേണ്ട പണം തരുന്നില്ലെന്നും പറഞ്ഞു രക്ഷപെടാൻ നോക്കിയ ഭഷ്യ മന്ത്രി ജി.ആർ. അനിലിനെ ചർച്ചയിൽ സി പി ഐ ക്കാർ വിട്ടില്ല.

ഇതെന്താ സി പി ഐയുടെ വകപ്പ്കൾക്ക് മാത്രം പ്രതിസന്ധി എന്നായിരുന്നു തുടർന്ന് ഉയർന്ന ചോദ്യങ്ങൾ. സി പി എമ്മിന്റെ വകുപ്പുകൾക്ക് ഈ പ്രതി സന്ധിയൊന്നും ഇല്ലല്ലോ? അവരുടെ വകുപ്പുകളിൽ കാര്യങ്ങൾ മുറപോലെ നടക്കുന്നുണ്ടല്ലോ? എന്ന പ്രവർത്തകരുടെ ചാദ്യത്തിന്നു മുന്നിൽ മന്ത്രി അനിലിന്റെ വായടഞ്ഞു പോയി. ചർച്ചകളിൽ മന്ത്രി അനിലിനെ പൊരിച്ചെടുക്കുകയാണ് സി പി ഐ സഖാക്കൾ എന്നതാണ് വസ്തുത.

സി പി ഐ യെ സി പി എം ഏതോ നികൃഷ്ട ജീവിയെ പോലെയാണ് കാണുന്നത്. പക്ഷപാതപരമായ പെരുമാറ്റമാണ് സി പി എമ്മിന്റേത്. സി പി എമ്മും സി പി ഐ യും ചേർന്നുള്ള മുന്നണി ഭരണമാണ് കേരളത്തിൽ നടക്കുന്നത്. സി പി ഐ യുടെ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാർ തങ്ങളോട് കാട്ടുന്ന പക്ഷപാത പരമായ സി പി എമ്മിന്റെ നടപടികളെ പറ്റി പാർട്ടിയിലും ജനങ്ങളോടും പറയുന്നില്ല അത് പാർട്ടിയുടെ ജനകീയ നിലപാടുകൾക്ക് വിരുദ്ധമാണ്. ചർച്ചയിൽ സി പി ഐ സഖാക്കൾ തകർത്തു കൊണ്ടിരിക്കുന്നതാണ് നേരിൽ കാണാനായത്.

crime-administrator

Recent Posts

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

12 mins ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

3 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

4 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

5 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

5 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

8 hours ago