Kerala

റിയാസും സജിചെറിയാനും സ്വപ്നയും സരിതയും.. ആ സംഗതി വെളിപ്പെടുത്തി താരമായി മറിയക്കുട്ടി

മുഹമ്മദ് റിയാസിനെയും സജി ചെറിയനെയും തോമസ് ഐസക്കിനെയും മുള്ളിൽ നിർത്തി മറിയക്കുട്ടി. പിണറായി ഭരണവും ഇന്ദ്രഭരണവും തമ്മിലുള്ള വ്യത്യാസം എന്തെന്ന് ആരും മാറിയകുട്ടിയെ പറഞ്ഞു പഠിപ്പിക്കേണ്ട കാര്യമില്ല. ഇപ്പോൾ മറിയക്കുട്ടി പറയുന്നത് ഇങ്ങനെയാണ്. ‘സുരേഷ് ഗോപിയെ ഇഷ്ടമാണ്. കൊവിഡ് സമയത്ത് കേന്ദ്രത്തിൽ നിന്ന് അഞ്ചുകിലോ അരികിട്ടി. ഇപ്പോൾ ഒൻപതുമാസത്തേക്ക് അരിതരുന്നുണ്ട്. അതില്ലായിരുന്നുവെങ്കിൽ ഞങ്ങൾ ചത്തുപോയേനെ. പിണറായി വിജയൻ തരുന്നതുകൊണ്ട് മാത്രം ജീവിക്കാൻ പറ്റില്ല.

‘കണ്ടത് പറയും. വൃത്തികേട് കണ്ടാൽ പറയും. അത് എന്റെ സ്വഭാവമാണ്. രാഷ്ട്രീയം നോക്കിയല്ല വന്നത്. സംസ്ഥാനത്ത് നടക്കുന്ന കളളത്തരം പ്രധാനമന്ത്രിയോട് പറയും. റോഡിൽ കൂടി വിനോദയാത്ര നടക്കുന്നുണ്ട്. ജനത്തിന് എന്തെങ്കിലും ഗുണമുണ്ടോ, ഞങ്ങൾക്ക് ഗുണം ലഭിച്ചിട്ടില്ല. വഴിയെ നടക്കുന്ന പട്ടിക്കു വരെ കിടക്കാൻ നിവൃത്തിയില്ല. ഇടിയും തൊഴിയും വാളും പരിചയും കഠാരയും ഗുണ്ടകളുമായിട്ടാണ് വരുന്നത്. അത് നാടുനന്നാക്കാനാണോ. പിണറായി എന്തോ ഉറപ്പിച്ചിട്ടുണ്ട്. എന്താണെന്നു ജനങ്ങൾക്ക് മനസിലായിട്ടില്ല. അരി കിട്ടിയിട്ടില്ല, പെൻഷൻ കിട്ടിയിട്ടില്ല, കേന്ദ്രം പൈസ കൊടുത്തല്ലോ. തരാൻ കഴിയാഞ്ഞിട്ടില്ലല്ലോ?’

‘പ്രധാനമന്ത്രിയെ കുറ്റം പറയാൻ ഞാൻ ഒന്നും കണ്ടിട്ടില്ല. പിണറായി അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്. റിയാസും തോമസ് ഐസക്കും സജി ചെറിയാനുമാണ് തീരുമാനിക്കുന്നത്. അവരൊന്നും നല്ല ബോധത്തോടെയല്ല നടക്കുന്നത്. ജീവിതത്തിൽ പിണറാറിയെയും കൂട്ടരെയും സന്തോഷിപ്പിക്കില്ല. അവർ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ. പ്രധാനമന്ത്രിയുടെ പരിപാടിയിലൂടെ മാറ്റമുണ്ടാകും. മെത്രാന്മാരെ സജി ചെറിയാൻ പറഞ്ഞത് എന്താണ്. മുഖ്യമന്തിയല്ലേ സജി ചെറിയാന് കടിഞ്ഞാൺ ഇടേണ്ടത്. എംഎം മണിക്ക് സജി ചെറിയാന്റെ അത്ര ഭ്രാന്തില്ല. ഇതിലും ഭേദമാണ്’.

‘ഇത് ആദ്യമായല്ല ബിജെപി പരിപാടിയിൽ മറിയക്കുട്ടി പങ്കെടുക്കുന്നത്. നേരത്തേ തൃശൂരിൽ ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച പരിപാടിയിലും അവർ പങ്കെടുത്തിരുന്നു. ‘പിണറായി നാളെ പോകുമെന്ന് ഉറപ്പാണ്. പിണറായിയുടെ വാക്ക് കേട്ട് ഞങ്ങളുടെ കുട്ടികളെ തല്ലിയ പൊലീസുകാരെ മാർക്ക് ചെയ്തിട്ടുണ്ട്. പെൻഷൻ ഇല്ല, ജോലി പിണറായിയുടെ ആളുകൾക്ക് മാത്രമാണ്. എന്നെക്കുറിച്ച് പലതും പറഞ്ഞു. അതൊന്നും പ്രശ്‌നമില്ല. സുരേഷ് ഗോപി തൃശൂരിൽ ജയിക്കണം, നല്ല മനുഷ്യനാണ്, അടുത്ത തിരഞ്ഞെടുപ്പിൽ മോദി തന്നെ ജയിക്കും’, എന്നാണ് മറിയക്കുട്ടി അന്ന് പറഞ്ഞത്.’

ഒരു ദിവസം നാലുമണിക്കൂർ വാർത്ത കേൾക്കാനായി മാറ്റിവയ്ക്കുന്നുണ്ട്. അങ്ങനെ മാറ്റിവയ്ക്കുന്ന മറിയക്കുട്ടിക്ക് ഇക്കാര്യങ്ങളൊക്കെ ആരെങ്കിലും പറഞ്ഞിട്ട് വേണോ? ആരൊക്കെ മാറിയക്കുട്ടിയുടെ പുറകേയുണ്ടെങ്കിലും അവരൊക്കെ പറയുന്നത് കേട്ട് തുള്ളുന്ന ആളല്ല മറിയക്കുട്ടി എന്ന് മനസിലാക്കണമെങ്കിൽ ഈ പറയുന്നവരൊക്കെ ആ മറിയക്കുട്ടിയുമായി സംസാരിച്ചാൽ മതി. മനസിലാകും. മജിസ്‌ട്രേറ്റ് മറിയക്കുട്ടി എന്ന് വെറുതെ പേര് വീണതല്ല. അതുകൊണ്ട് സി പി എമ്മിന്റെ തറവേല അവിടെ ഏൽക്കില്ല.

അത് മനസിലായതുകൊണ്ടാണ് സി പി എം അവരെ നഖശിഖാന്തം ഏൽക്കുന്നത്.. മേൽപ്പറഞ്ഞ മൂന്നു നേതാക്കളുടെ കാര്യവും എടുത്തു നോക്കൂ. എത്രമാത്രം ശരിയാണ് പറഞ്ഞതെല്ലാം. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശ്ശൂരിൽ എത്തിയിരുന്നു.. ആ വേദിയിൽ മറിയക്കുട്ടിയും ഉണ്ടായിരുന്നു. ഈ ക്ഷണത്തെ കുറിച്ച ചോദിച്ചപ്പോഴാണ് ഈ വിമർശനങ്ങൾ പറഞ്ഞത്. പ്രധാനമന്ത്രി എത്തിയ പരിപാടിയിൽ താൻ പങ്കെടുക്കുന്നതിൽ വിമർശനമുണ്ടായാലും പ്രശ്നമില്ലെന്നായിരുന്നു മറിയക്കുട്ടി വ്യക്തമാക്കിയത്.

ഒരു പാർട്ടിയുടെയും പൈസ വാങ്ങിയിട്ടില്ല. വൃത്തികേടുണ്ടായാൽ വിളിച്ചു പറയും എന്നും അത് തന്റെ സ്വഭാവമാണെന്നും ആണ് മറിയക്കുട്ടി പറഞ്ഞത്. ഇതൊക്കെയാണ് നിലപാട് എന്നാണു മാറിയ കുട്ടി പറയുന്നത്. ഈ നിലപാടുകൊണ്ടാണ് മറിയക്കുട്ടി ശ്രദ്ധേയമാകുന്നതും. എല്ലാവർക്കും രാഷ്ട്രീയമില്ലേ? മെത്രാനും മുഖ്യമന്ത്രിക്കുമുണ്ട് രാഷ്ട്രീയം. ഞാൻ ഇന്ത്യൻ പൗരനല്ലേ? എനിക്ക് രാഷ്ട്രീയമുണ്ട്. അതിൽ എന്ത് തെറ്റാണുള്ളത്? എന്ന ചോദ്യം മറിയക്കുട്ടി ഉന്നയിരുന്നു.

എന്തിനും ഏതിനും ബക്കറ്റ് പിരിവുമായി നടക്കുന്നതല്ലാതെ എന്താണ് ഇവർ ചെയ്യുന്നത്. മറ്റൊരു പാർട്ടിയുമിങ്ങനെ ബക്കറ്റ് പിരിവുമായി നടക്കുന്നത് താൻ കണ്ടിട്ടില്ല. ജനോപകാരപ്രദമായ ഒന്നും ഈ സർക്കാർ ചെയ്തിട്ടില്ല. ഭരണത്തിന്റെ അഹങ്കാരമാണ് സർക്കാരിനുള്ളത്. ഈ അഹങ്കാരം വെച്ചു പൊറുപ്പിക്കേണ്ട ആവശ്യം ജനങ്ങൾക്കില്ല. സർക്കാർ സമ്പൂർണ്ണ പരാജയമെന്ന് താൻ പറയില്ല. അവർക്കു വേണ്ടത് അവർ കൃത്യമായി ഉണ്ടാക്കുന്നുണ്ട്. ഈ സർക്കാർ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് സ്വപ്നക്കും സരിതയ്ക്കും വേണ്ടി മാത്രമാണ്.

മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ഇല്ല, സർക്കാർ ആശുപത്രികളിൽ മരുന്നുകളും. ഡോക്ടർമാർ പരിശോധിക്കണമെങ്കിൽ രോഗികൾ പണം നൽകി കോട്ടേഴ്സിൽ പോയി ക്യൂ നിൽക്കണം. സാധാരണക്കാർ എങ്ങനെ ജീവിക്കും. പാവപ്പെട്ടവർക്ക് കഞ്ഞിവെക്കാനുള്ള അരി വേണമെന്ന് ഞാൻ പറഞ്ഞതിൽ എന്തു തെറ്റാണുള്ളത്. ഇപ്പോൾ രണ്ടു മന്ത്രിമാരെ മാറ്റിയിട്ടുണ്ട്. എന്തു ഗുണമാണ് ഉള്ളത്. കള്ളനെ തന്നെ പിടിച്ചു പിന്നെയും മന്ത്രിയാക്കും. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇനി ഭരണം കിട്ടില്ല. കേരളത്തെ നശിപ്പിച്ചു കുട്ടിച്ചോറാക്കി – മറിയക്കുട്ടി ആഞ്ഞടിച്ചു.. പെൻഷൻ കിട്ടാത്തതിനനെത്തുടർന്ന് സംസ്ഥാന സർക്കാരിനെ യാചനാ സമരം നടത്തിയതോടെയാണ് മറിയക്കുട്ടി രാജ്യ ശ്രദ്ധ നേടുന്നത്.

crime-administrator

Recent Posts

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

10 mins ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

11 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

11 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

12 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

16 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

16 hours ago