Crime,

ജെസ്‌നയുടെ പിതാവിന് കോടതിയുടെ നോട്ടീസ്, സിബിഐ റിപ്പോർട്ടിൻ പരാതിയുണ്ടെങ്കിൽ അറിയിക്കണം

തിരുവനന്തപുരം . കോട്ടയം എരുമേലിയില്‍ നിന്നും കാണാതായ ജെസ്‌നയുടെ പിതാവിന് കോടതിയുടെ നോട്ടീസ്. കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ സമർപ്പിച്ച റിപ്പോർട്ടിൻ പരാതിയുണ്ടെങ്കിൽ അറിയിക്കാനാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ നോട്ടീസ് നൽകിയിരിക്കുന്നത്. ജെസ്ന തിരോധാന കേസിലെ അന്വേഷണം താല്‍കാലികമായി അവസാനിപ്പിച്ച് കൊണ്ടുള്ള സിബിഐ റിപ്പോര്‍ട്ടിൽ പരാതിയുണ്ടെങ്കിൽ അറിയിക്കാനാണ് നോട്ടീസിൽ പറഞ്ഞിട്ടുള്ളത്. പരാതി ഉണ്ടെങ്കില്‍ ഈ മാസം 9 നുള്ളില്‍ അറിയിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.

പത്തനംതിട്ട വെച്ചൂച്ചിറയിൽ നിന്നും കാണാതായ ഡിഗ്രി വിദ്യാർത്ഥിനി ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനായില്ലെന്നാണ് സിബിഐ കഴി‍ഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. ഭാവിയിൽ പുതിയ തെളിവുകള്‍ ലഭിച്ചാൽ തുടരന്വേഷണം നടത്തുമെന്നും തിരുവനന്തപുരം സിജെഎം കോടതിയിൽ നൽകിയ റിപ്പോർട്ടിൽ സി ബി ഐ പറഞ്ഞിട്ടുണ്ട്.

ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന പറഞ്ഞിറങ്ങിയ ജെസ്നയെ 2018 മാർച്ച് 22നാണ് കാണാതാകുന്നത്. ലോക്കൽ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദ്ദേശ പ്രകാരം സിബിഐ ഏറ്റെടുത്തത്. 2021 ഫെബ്രുവരിൽ കേസേറ്റെടുത്ത സിബിഐക്കും ജെസ്നയെ കണ്ടെന്നായില്ല. മതപരിവർത്തന കേന്ദ്രങ്ങളിലടക്കം സംസ്ഥാനത്തനകത്തും പുറത്തും അന്വേഷണം നടത്തുകയുണ്ടായി. അച്ഛനും സുഹൃത്തിനുമെതിരെയായിരുന്നു ചിലർ സംശയമുന്നയിച്ചിരുന്നു. രണ്ട് പേരെയും രാജ്യത്തെ മികച്ച് ലാബുകളിൽ കൊണ്ടുപോയി ശാസ്ത്രീയ പരിശോധന നടത്തി. തിരോധാനത്തിൽ രണ്ടുപേർക്കും പങ്കില്ലെന്ന് തെളിയുകയും ചെയ്തിരുന്നു.

കാണാതാകുന്നതിന് തലേ ദിവസം മരിക്കാൻ പോകുന്നു എന്ന ഒരു സന്ദേശമാണ് ജെസ്ന സുഹൃത്തിന് അയച്ചത്. പക്ഷേ, ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് സ്ഥിരീകരിക്കാൻ ഇതുവരെ അന്വേഷണ സംഘത്തിന് ആയില്ല. ജെസ്നയെ കാണില്ലെന്ന് റിപ്പോർട്ട് ചെയ്ത ആദ്യ 48 മണിക്കൂറിൽ ലോക്കൽ പൊലീസിന്റെ വലിയ വീഴ്ച ഉണ്ടായെന്ന് റിപ്പോർട്ടിൽ സിബിഐ പറഞ്ഞിട്ടുണ്ട്.

ഗോള്‍ഡൻ അവറിൽ ശേഖരിക്കേണ്ടിയിരുന്ന തെളിവുകള്‍ ശേഖരിച്ചിരുന്നില്ല. കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് ജെസ്ന ജീവിച്ചിരിക്കുന്നതിന് തെളിവുണ്ടെന്ന് പ്രചരിപ്പിച്ചു. തീർത്തും അടിസ്ഥാന രഹിതമായിരുന്നു ഇതെന്നും സിബിഐ പറയുന്നു. ലുക്ക് ഔട്ട് നോട്ടീസും ഇന്‍റർപോള്‍ നോട്ടീസും സജീവമാണ്, ഭാവിയിൽ സൂചന കിട്ടിയാൽ തുടരന്വേഷണം നടത്തുമെന്ന് സിബിഐ പറയുന്നത്.

crime-administrator

Recent Posts

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

13 mins ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

34 mins ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

51 mins ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

1 hour ago

പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതാണ് – വി ഡി സതീശന്‍റെ പരിഹാസം

വടകര . ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്ന്…

2 hours ago

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

5 hours ago