India

ആതിഥ്യ മര്യാദ അറിയാത്ത രാജ്യത്തെ ഏക മുഖ്യ മന്ത്രിയായി പിണറായി, വിരുന്നിന് ഗവർണറെ മാത്രം ക്ഷണിച്ചില്ല

തിരുവനന്തപുരം . കൊടും ക്രിമിനലുകൾ അടക്കമുള്ള അതിഥി തൊഴിലാളികളുടെ പേരിൽ വായിൽ നിന്ന് തേനും പാലും ഒഴുക്കുന്ന സംസ്ഥാന മുഖ്യ മന്ത്രി പിണറായി വിജയന് ആതിഥ്യ മര്യാദ അറിയില്ലയോ? ആതിഥ്യ മര്യാദ പോയിട്ട് മനുഷ്യ സഹജമായ ഒരു മലയാളിക്കുള്ള മര്യാദ എന്തെന്ന് പോലും അറിയാത്ത സ്ഥിതി വിശേഷത്തിലേക്ക് പിണറായിയുടെ രോഗം മൂർച്ഛിച്ചുവോ എന്നാണ് ഇപ്പോൾ സംശയിക്കേണ്ടത്.

മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത് നടക്കുകയാണ്. പന്ത്രണ്ടരക്ക് മാസ്ക്കറ്റ് ഹോട്ടലിലെ ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികകളാണ് പങ്കെടുക്കുന്നത്. സംസ്ഥാനത്തെ പ്രഥമ പൗരൻ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല. ഇതാണ് പിണറായിയുടെ ആതിഥ്യ മര്യാദ. ഇവരെ പോലുള്ളവരാണ് ലോകത്ത് കമ്മ്യൂണിസത്തെ പടുകുഴിയിലേക്ക് തള്ളിയിടുന്നത്. ഇതിനപ്പുറം മറ്റെന്ത് വേണം ഒരു ഉദാഹരണം?

ഏതു സർക്കാരിനും ഒരു പ്രതിപക്ഷം ഉണ്ടാവും. അവർ പല രാഷ്ട്രീയ പാർട്ടികളുടെ വക്താക്കളാവാം. ഗവർണർ മറ്റൊരു പാർട്ടിയുടെ പ്രതിനിധിയുമാവാം. സ്വാർത്ഥമായ രാഷ്ട്രീയ വൈരത്തിന്റെ പേരിൽ ജനകീയ പ്രശ്നങ്ങളുടെ ഭാഗമായ വിഷയങ്ങളിൽ മുഖം തിരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റുകാരനും ചേർന്നതല്ലെന്ന് ‘ക്രൈം’ പിണറായിയെ ഓർമ്മപ്പെടുത്തുകയാണ്.

സജി ചെറിയാൻ വിവാദ പരാമർശം തിരുത്തിയതിനാൽ ചിലപ്പോൾ കെസിബിസി പ്രതിനിധികൾ വിരുന്നിൽ പങ്കെടുത്തേക്കും. പ്രതിപക്ഷ നേതാവടക്കം കോൺഗ്രസ്, ബിജെപി നേതാക്കൾക്കും ക്ഷണമുണ്ടെങ്കിലും ഇവരാരും വിരുന്നിൽ പങ്കെടുക്കാൻ സാധ്യതയില്ല. കഴിഞ്ഞ വർഷം 570 പേരായിരുന്നു വിരുന്നിൽ പങ്കെടുത്തത്. 9 ലക്ഷത്തി 24,160 രൂപയായിരുന്നു മുൻവർഷത്തെ വിരുന്നിന്റെ ചെലവ്. ഇക്കുറി എത്ര കണ്ടു മുഖ്യന്റെ ഓഫീസിലെ വിശ്വസ്തർ കൈയ്യിലെത്തിക്കുമെന്നു പിന്നീടറിയാം.

ഇന്ന്സംസ്ഥാന മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. ഒന്നര മാസത്തിന് ശേഷമാണ് മന്ത്രിസഭാ യോഗം തിരുവനന്തപുരത്ത് ഔദ്യോഗികമായി ചേരുന്നത്. ഒന്ന് രണ്ടു മന്ത്രി സഭ യോഗങ്ങൾ ബാർ ഹോട്ടലിൽ മദ്യം വിളമ്പുന്ന ടേബിളിൽ നടത്താൻ ഭാഗ്യം കിട്ടിയ മുഖ്യ മന്ത്രിയാണ് പിണറായി വിജയൻ. നവകേരളസദസ് ആയിരുന്നതിനാൽ പതിവ് കാബിനറ്റ് ഇതുവരെ വിവിധ ജില്ലകളിൽ ബാർ ഹോട്ടലുകളിലാ യിരുന്നു. നിയമസഭാ സമ്മേളനത്തിന്റെ തിയ്യതി ഇന്ന് ചേരുന്ന യോഗം പരിഗണിക്കും. ഈ മാസം അവസാനം ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനം തുടങ്ങാനാണ് തീരുമാനം. ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായ ശേഷം ചേരുന്ന ആദ്യ കാബിനറ്റ് യോഗം കൂടിയാണ് നടക്കുക.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

2 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

3 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

3 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

14 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

15 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

15 hours ago