India

കൊലച്ചതി ആയിപ്പോയി, മഞ്ഞകുട്ടിയിൽ കെട്ടിപ്പിടിച്ചിരുന്നിനി കരയാം, എന്നാലും പിണറായിക്കിട്ട് ഇപ്പണി വേണ്ടാരുന്നു?

പുതുവർഷമായിട്ട് മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടിയാണ് ആദ്യമേ കിട്ടിയിരിക്കുന്നത്. മഞ്ഞക്കുറ്റിയും കൊണ്ട് ഏറെ നടന്നു അലഞ്ഞതാണ് പിണറായി. എവിടെ പോയാലും പദ്ധതി നടപ്പാക്കും നടപ്പാക്കും എന്നാണ് മന്ത്രിസഭാ ഒന്നടങ്കം പറയുന്നത്. എന്തിനേറെ എം എൽ എ മാർ അടക്കം പറയുന്നത്. മൊത്തത്തിൽ കലികാലത്തിന്റെ ലക്ഷണങ്ങൾ എല്ലാം തന്നെ മൂപ്പർക്ക് ഉണ്ട്. മാസപ്പടിയും നവകേരളയാത്രയും ബസും ജീവൻ രക്ഷ പ്രവർത്തനവും എന്ന് വേണ്ട ആകെ മൊത്തം പ്രശ്നമാണ്.

ഇതിനൊക്കെ ഇടയിലാണ് മുഖ്യനും സംഘത്തിനും തട്ടിപ്പും വെട്ടിപ്പും നടത്താനുള്ള ഒരു ചാൻസ് കൂടി കേന്ദ്രം പുതുവർഷമായിട്ട് ഇല്ലാതാക്കിയിരിക്കുന്നത്. സിൽവർ ലൈൻ നടപ്പാക്കാൻ പറ്റില്ല എന്നാണ് ഇപ്പോൾ കേന്ദ്രം പറയുന്നത്. ദക്ഷിണ റെയിൽവേ ആണ് സിൽവർ ലൈൻ റെയിൽ പദ്ധതിക്ക് ചുവപ്പുകൊടി കാണിച്ചത്. കേരളത്തിൽ ഭാവി റെയിൽ വികസനവും വേഗംകൂട്ടലും തടസ്സപ്പെടുമെന്നതിനാൽ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും വിട്ടുനൽകാനാകില്ലെന്നു ദക്ഷിണ റെയിൽവേ കേന്ദ്ര റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകി.

പിണറായി മോദിയുടെ കാലുപിടിച്ച് നടന്നാലും ഒന്നും വിട്ടുകൊടുക്കില്ല. ആദ്യമേ പറഞ്ഞതാണ് ഇതൊന്നും ഇവിടെ പറ്റില്ല പറ്റില്ല എന്ന്. പക്ഷെ അപ്പോഴും പിണറായി പറഞ്ഞത് ഞങ്ങൾ ആണ് കേന്ദ്രത്തിലോട്ട് വിളിച്ചിട്ടുണ്ട് ഇന്നല്ലെങ്കിൽ നാളെ ഞങ്ങൾ ഇത് നടപ്പാക്കും എന്ന് വീമ്പിളക്കിയതാണ്. ഇപ്പൊ ശശിയും സോമനും സോമൻ എന്തോ ആക്കുന്നതും ഒക്കെ ആയിട്ടുണ്ട്. തൃപ്തി ആയി എന്ന് പറഞ്ഞാൽ മതിയല്ലോ. എത്ര കോടികളാണ് കൈമറിഞ്ഞു കിട്ടേണ്ടിയിരുന്നത്. അതെല്ലാം ഇല്ലാതെയായി.

സത്യത്തിൽ പിണറായി കുടുംബം ഒന്നടങ്കം നടത്തിയ കച്ചവടമാണിതെന്നാണ് അറിയുന്നത്. ജനങ്ങൾക്ക് പോലും വേണ്ടാത്ത പദ്ധതി ആർക്കു വേണ്ടിയാണ് നടപ്പാക്കുന്നത് എന്നത് ഓർത്താൽ തന്നെ ഇതിനു പിന്നിലുള്ള കച്ചവട തന്ത്രം മനസ്സിലാക്കാവുന്ന തേയുള്ളൂ. പിണറായിയുടെ കച്ചവടത്തിലെ മാസ്റ്റർ ബ്രെയിൻ എന്ന് പറയുന്നത് വീണ വിജയനാണ്. പൊതുവിൽ ആർക്കും വിശ്വസിക്കാൻ കഴിയില്ല. പക്ഷെ പാവം പെൺകുട്ടി എന്ന് അന്തംകമ്മികൾ വിളിക്കുന്ന വീണ വിജയൻ എന്ന തയ്‌ക്കെണ്ടിയിൽ വീണയെ കുറിച്ച് പറയുന്ന എന്തെങ്കിലും കാര്യം ആരെങ്കിലും ഉരിയാടിയാൽ മുഖ്യമന്ത്രി പൊടുന്നനെ ക്ഷുഭിതൻ ആകുന്നതും ഒക്കെ എന്തുകൊണ്ടാണെന്ന് ചിന്തിച്ചാൽ അതിന്റെ കാര്യം മനസിലാക്കാവുന്നതേ ഉള്ളു.

തിരുവനന്തപുരം മുതൽ കാസർകോട് വരെ കെ റെയിൽ ആവശ്യപ്പെട്ട മുഴുവൻ റെയിൽവേ ഭൂമിയിലും തടസ്സവാദം ഉന്നയിച്ചാണു റിപ്പോർട്ട്. റെയിൽവേ ഭൂമിയിൽ കെ റെയിലുമായി ചേർന്നുനടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നൽകണമെന്നു റെയിൽവേ ബോർഡ് ഒക്ടോബറിൽ ആവശ്യപ്പെട്ടിരുന്നു.

തിരുവനന്തപുരം മുതൽ തൃശൂർ വരെ ഇടവിട്ടും അതിനുശേഷം ഏതാണ്ട് പൂർണമായും റെയിൽവേ ട്രാക്കിനു സമാന്തരമായി കടന്നുപോകുന്ന സിൽവർലൈനിന് 183 ഹെക്ടർ റെയിൽവേ ഭൂമിയാണു വേണ്ടത്. ആശയവിനിമയം നടത്താതെയാണ് അലൈൻമെന്റ് അന്തിമമാക്കിയതെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

സ്റ്റേഷൻ ഉൾപ്പെടെയുള്ള നിർമിതികളോടു ചേർന്നു സിൽവർലൈൻ ട്രാക്ക് കടന്നുപോകുമ്പോൾ അതു ട്രെയിൻ സർവീസിനുണ്ടാക്കുന്ന ആഘാതം, റെയിൽവേ നിർമിതികൾ ഇളക്കുമ്പോഴും പുനർനിർമിക്കുമ്പോഴുമുള്ള പ്രശ്നങ്ങൾ എന്നിവ പരിഗണിച്ചിട്ടില്ല. പൊളിച്ചുമാറ്റുന്നവ പുനർനിർമിക്കുന്നതിനുള്ള ചെലവ് പദ്ധതിച്ചെലവിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പദ്ധതിച്ചെലവ് റെയിൽവേ കൂടി വഹിക്കുന്നതിനാൽ അധിക സാമ്പത്തിക ബാധ്യതയുണ്ടാകും. സിൽവർലൈൻ വിരുദ്ധ സമിതി പ്രവർത്തകനായ കോട്ടയം മുളക്കുളം സ്വദേശി എം.ടി.തോമസിനു വിവരാവകാശ നിയമം വഴിയാണു റിപ്പോർട്ടിന്റെ പകർപ്പ് ലഭിച്ചത്.

കെ റെയിൽ ആവശ്യപ്പെടുന്ന ഭൂമിയിൽ നല്ലൊരു പങ്കും വികസനാവശ്യത്തിനു റെയിൽവേ നീക്കിവച്ചതാണ്. ദേശീയപാതാ അതോറിറ്റിക്കു നൽകിയ ഭൂമി പോലുമുണ്ട്. സ്റ്റാഫ് ക്വാർട്ടേഴ്സുകളും സർവീസ് കെട്ടിടങ്ങളും മാത്രമല്ല, വൈദ്യുതി വിതരണ ശൃംഖല ഉൾപ്പെടെ മാറ്റേണ്ടിവരും. ഇതു പ്രായോഗികമല്ല. സിൽവർ ലൈനിന്റെ സ്റ്റാൻഡേഡ് ഗേജ്, ട്രാക്കിന് ഇരുവശവുമുള്ള മതിൽ, ക്രോസിങ് എന്നിവയിലെല്ലാം എതിർപ്പറിയിച്ചിട്ടുണ്ട്.

വീഡിയോ സ്റ്റോറി കേൾക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

https://www.youtube.com/watch?v=MIOgjLLFvkM

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

44 mins ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

11 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

12 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

13 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

24 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago