India

ലോകം ഞെട്ടുന്നു, പുതുവത്സര ദിനത്തിൽ ആദ്യ വിക്ഷേപണത്തിന് ഐഎസ്ആർഒ

പുതുവത്സര ദിനത്തിൽ ആദ്യ വിക്ഷേപണത്തിന് ഐഎസ്ആർഒ. വിക്ഷേപണത്തിന് മുൻപ് തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ശാസ്ത്രജ്ഞർ ദർശനം നടത്തി. സൗരയൂഥത്തിലെ എക്‌സറേ തരംഗങ്ങളുടെ പഠനത്തിനുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ എക്‌സ്‌പോസാറ്റാണ് 2024 ലെ ആദ്യ ദിവസം വിക്ഷേപിക്കുന്നത്. തിങ്കളാഴ്ച രാവിലെ 9.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം. പിഎസ്എൽവിയുടെ അറുപതാം വിക്ഷേപണമാണിതെന്നതാണ് ശ്രദ്ധേയം.

25 മണിക്കൂർ നീളുന്ന കൗൺഡൗൺ ഞായറാഴ്ച രാവിലെ തുടങ്ങി. ബഹിരാകാശ എക്‌സ്‌റേ സ്രോതസ്സുകൾ പഠിക്കുക എന്നതാണ് എക്സ്‌പോസാറ്റ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഐ.എസ്.ആർ.ഒ.യും ബെംഗളൂരുവിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് ഇതിന്റെ രൂപകൽപ്പന. ബഹിരാകാശത്തെ നാൽപതോളം എക്‌സ്‌റേ സ്രോതസ്സുകളെക്കുറിച്ച് വിവരം കൈമാറും. അഞ്ചുവർഷമാണ് ഇതിനു കാലാവധി.

അമേരിക്കയ്ക്കുശേഷം ലോകത്തെ രണ്ടാമത്തെ എക്‌സ്‌റേ പോളാരിമീറ്റർ സാറ്റലൈറ്റ് (എക്‌സ്‌പോസാറ്റ്) വിക്ഷേപണമെന്ന പ്രത്യേകതകൂടി ഇന്ത്യ ഇതോടെ സ്വന്തമാക്കുകയാണ്‌. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതിൽ സ്ഥാപിച്ചിരിക്കുന്ന ടെലിസ്‌കോപ്പ് നിർമ്മിച്ചിരിക്കുന്നത്. 650 കിലോമീറ്റർ ഉയരത്തിലാണ് ഉപഗ്രഹം വിന്യസിക്കുക.

രണ്ട് പേലോഡുകളാണ് ഉപഗ്രഹത്തിലുള്ളത്. ആദ്യത്തേത് – POLIX, രണ്ടാമത്തേത് – XSPECT. എന്നാണ് പേരുകൾ ഇട്ടിരിക്കുന്നത്. പോളിക്‌സ് ആണ് ഈ ഉപഗ്രഹത്തിന്റെ പ്രധാന പേലോഡ്. രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും യു ആർ റാവു സാറ്റലൈറ്റ് സെന്ററും സംയുക്തമായാണ് ഇത് സൃഷ്ടിച്ചത്. 126 കിലോഗ്രാം ഭാരമുള്ള ഈ ഉപകരണം ബഹിരാകാശത്തെ സ്രോതസ്സുകളുടെ കാന്തികത, വികിരണം, ഇലക്ട്രോണുകൾ തുടങ്ങിയവയെ കുറിച്ച് പഠിക്കും.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

9 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

10 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

11 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

21 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

22 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

23 hours ago