Crime,

പോലീസിന്റെ SUV വാഹനം സ്റ്റേഷനിൽ കയറി മോഷ്ടിച്ച് 200 കിലോമീറ്റർ ഓടിച്ചു പോയി കള്ളൻ, വാഹനത്തിന്റെയും തന്റെയും സെൽഫി എടുത്ത് സോഷ്യൽ മീഡിയയിലും പോസ്റ്റ് ചെയ്തു

പോലീസിന്റെ എസ് യുവി മോഷ്ടിച്ച് കടന്നുകളഞ്ഞ ആൾ വാഹനത്തിന്റെയും തന്റെയും സെൽഫി എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശിയായ മോഷ്ട്ടാവിനെ പോലീസ് അറസ്റ്റ് ചെയ്യുമ്പോൾ പ്രതി മോഹിത് ശര്‍മ 200 കിലോമീറ്റര്‍ ദൂരം വാഹനം ഓടിച്ച് പോയിക്കഴിഞ്ഞിരുന്നു. മോഷ്ടിച്ച പോലീസ് വാഹനം വിൽക്കുകയായിരുന്നു ഇയാളുടെ ലക്‌ഷ്യം.

ദ്വാരക പോലീസ് സ്‌റ്റേഷന്‍ കോംപൗണ്ടില്‍ നിന്നാണ് മോഹിത് ശര്‍മ പോലീസിന്റെ SUV മോഷ്ടിക്കുന്നത്. വാഹനം സൗരാഷ്ട്രയിലെ ജാംനഗര്‍ വരെ അയാൾ ഓടിച്ച് പോയി. പ്രാര്‍ത്ഥനക്ക് പോകുന്നതായി വീട്ടുകാരോട് പറഞ്ഞു പോന്ന മോഹിത് ബൈക്കിലാണ് ദ്വാരകയിലെത്തിയത്. ദ്വാരക പോലീസ് സ്‌റ്റേഷനു സമീപം ബൈക്ക് പാര്‍ക്ക് ചെയ്ത ശേഷം എസ് യുവിയും എടുത്ത് കടന്നു കളയുകയായിരുന്നു.

പോലീസ് സ്‌റ്റേഷനിലെ ഡ്രൈവര്‍ വാഹനം കാണാതായ കാര്യം കുറച്ച് സമയത്തിന് ശഷമാണ് അറിയുന്നത്. ഉടൻ സമീപത്തുള്ള പോലീസ് സ്‌റ്റേഷനുകളിലേക്ക് മുന്നറിയിപ്പ് സന്ദേശം നല്‍കി. തുടര്‍ന്ന് നടത്തിയ സിസിടിവി പരിശോധനയില്‍ വാഹനം ഖംബലിയയിലെയും കുരംഗയിലെയും ടോള്‍ ഗേറ്റ് കടന്നുപോയതായി കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 8.15 ഓടെയാണ് മോഹിത് വാഹനം മോഷ്ടിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-ന് ജാംനഗറിന് സമീപമുള്ള ആംബര്‍ ചോക്ഡി മേഖലയ്ക്ക് സമീപത്ത് നിന്നാണ് ഇയാളെ പോലീസ് വാഹനം ഉൾപ്പടെ പിടികൂടുന്നത്.

ആറ് മണിക്കൂര്‍ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പോലീസ് പ്രതിയെ പിടികൂടിയത്. ദ്വാരകയിലേക്ക് വിനോദസഞ്ചാരികള്‍ ധാരാളം വരാറുള്ളതിനാൽ അടിയന്തരഘട്ടങ്ങളില്‍ ജീവനക്കാര്‍ പലപ്പോഴും കാർ എടുക്കാറുമുണ്ട്. അതിനാല്‍ മുന്‍കൂട്ടിയറിയിക്കാതെ വണ്ടിയെടുത്തുകൊണ്ടുപോയപ്പോള്‍ പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ക്ക് അസ്വഭാവികമായി ഒന്നും തോന്നിയില്ല.

വാഹനം എടുത്തുകൊണ്ട് പോകുന്നത് അദ്ദേഹം കണ്ടിരുന്നതുമാണ്. അതേസമയം, ഡ്രൈവറുടെ മുഖം ശ്രദ്ധിച്ചില്ല. പോലീസ് വാഹനം മോഷ്ടിച്ച് കൊണ്ടുപോകുന്നതിനിടെ വാഹനത്തിലിരുന്ന് ഇയാള്‍ സെല്‍ഫി എടുക്കുകയും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിരുന്നു എന്നതാണ് ശ്രദ്ധേയം.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

1 hour ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

2 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

3 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

14 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

14 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

15 hours ago