Kerala

പിണറായിയുടെ അവസാന അടവ് പൂഴിക്കടകൻ, ഹർജിയിൽ മാറ്റംവരുത്തി, രണ്ടും കൽപ്പിച്ച് ഗവർണർ

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവർണറുടെ രീതിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ മാറ്റംവരുത്തി. ഭേദഗതി ചെയ്ത ഹർജിയിൽ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർ തീരുമാനം എടുക്കുന്നതിന് മാർഗരേഖ പുറത്തിറക്കണമെന്നും ആവശ്യപ്പെടുന്നു. ഹർജിയുടെ ആദ്യ ഘട്ട പരാമർശങ്ങൾ സുപ്രീംകോടതിയിൽ നിന്നും സംസ്ഥാന സർക്കാരിന് അനുകൂലമായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. മാർഗ്ഗരേഖയെ കുറിച്ചുള്ള ചർച്ചകളും സുപ്രീംകോടതി പരമാർശത്തിന് പിന്നാലെ ഉയർന്നിരുന്നു.

ബില്ലിൽ ഒപ്പിടുന്നതിൽ സമയക്രമം അടക്കം നിശ്ചയിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ഗവർണർക്ക് വീഴ്ച പറ്റിയെന്നു വിധിക്കണം എന്നും ആവശ്യമുണ്ട്. ഗവർണറുടെ പരിഗണനയിൽ ഇരിക്കുന്ന ബില്ലുകളിൽ അടിയന്തിരമായി തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നു. പരിഗണനയിലുള്ള ബില്ലുകളിൽ വേഗം തീരുമാനമെടുക്കാൻ നിർദ്ദേശിക്കണമെന്നാണ് സർക്കാരിന്റെ ആവശ്യം.

ബില്ലുകൾ ഗവർണർ പരിഗണിക്കുന്നതിലും അവ അംഗീകരിക്കുന്നതിലും ഗവർണർ സമയക്രമമടക്കം വ്യക്തമാക്കി കൊണ്ടുള്ള മാനദണ്ഡം വേണമെന്ന നിലപാടിലാണ് സർക്കാർ. ഗവർണറുടെ പരിഗണനയിൽ ഇരിക്കുന്ന ബില്ലുകളിൽ അടിയന്തിരമായി തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. വ്യക്തമായി പഠിച്ചശേഷം മാത്രമേ ബില്ലുകളിൽ ഒപ്പുവെക്കൂവെന്നതാണ് ഗവർണറുടെ നിലപാട്.

ഭൂമി തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ ലക്ഷ്യമിട്ടു നിയമസഭയിൽ അവതരിപ്പിച്ച ഭേദഗതി ബിൽ ഗവർണർ ഒപ്പിടാതെ വന്നതോടെ ഇതിനായി ആർഡിഒമാരുടെ നേതൃത്വത്തിൽ പ്രത്യേക അദാലത്തുകൾ നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) 2023 ബില്ലിൽ മൂന്നു മാസം കഴിഞ്ഞിട്ടും ഗവർണർ ഒപ്പിടാതെ വന്നതാണ് സർക്കാരിനെ വലച്ചത്. ഈ സാഹചര്യത്തിലാണ് ബില്ലിൽ ഒപ്പിടുന്നതിൽ സമയക്രമം സർക്കാർ തേടുന്നത്.

ഗവർണറുടെ പരിഗണനയിൽ ഇരിക്കുന്ന ബില്ലുകളിൽ അടിയന്തരമായി തീരുമാനം എടുക്കാൻ ഗവർണർക്ക് നിർദ്ദേശം നൽകണമെന്നും സുപ്രീംകോടതിയിൽ വശ്യപ്പെട്ടെന്നാണു സൂചന. ബില്ലുകളിൽ തീരുമാനമെടുക്കാനുള്ള ഗവർണറുടെ അധികാരം സംബന്ധിച്ച ഭരണഘടനയുടെ 200-ാം അനുച്ഛേദവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രത്യേക മാർഗരേഖ പുറത്തിറക്കണമെന്നാണ് ആവശ്യം.

ഇതിനായി നിലവിലെ ഹർജിയിൽ ഭേദഗതി അപേക്ഷ നൽകാൻ കേരളത്തിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. എന്നാൽ, മാർഗരേഖ പുറത്തിറക്കുന്നതിനെ കേന്ദ്രം ശക്തമായി എതിർക്കുമെന്നാണ് സൂചന. ഭരണഘടനയുടെ 200ാം അനുഛേദ പ്രകാരം, നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർക്കു കൈമാറണം. ഗവർണർ അതിൽ ഒപ്പുവയ്ക്കുമ്പോൾ മാത്രമാണു നിയമമായി മാറുന്നത്. എതിർപ്പുണ്ടെങ്കിൽ ഗവർണർക്ക് അവ സർക്കാരിനു തിരിച്ചയയ്ക്കാം. അല്ലെങ്കിൽ കേന്ദ്രത്തിനു കൈമാറാം. ഇക്കാര്യങ്ങൾ എത്രയും വേഗമുണ്ടാകണമെന്നാണു ഭരണഘടനയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ, ഇതിനു സമയക്രമം നിശ്ചയിച്ചിട്ടില്ല. സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ തീരുമാനം വൈകിപ്പിക്കുകയാണെന്നും ഇതിലൂടെ ജനങ്ങളുടെ അവകാശം നിഷേധിക്കുകയാണെന്നും ആരോപിച്ചാണ് കേരള സർക്കാർ ഹർജി നൽകിയത്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

7 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

7 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

8 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

12 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

12 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

13 hours ago