Kerala

ഭരണഘടനാപരമായ ഗവർണറുടെ അധികാരത്തെ ചോദ്യം ചെയ്ത് ഹര്‍ജിയിൽ മാറ്റം വരുത്തി പിണറായി സർക്കാർ

തിരുവനന്തപുരം . നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ ഭരണഘടനാപരമായ ഗവർണറുടെ അധികാരത്തെ ചോദ്യം ചെയ്ത് കൊണ്ട് മാറ്റംവരുത്തി പിണറായി സർക്കാർ.

സർക്കാർ ഭേദഗതി ചെയ്‌ത ഹര്‍ജിയിൽ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കണമെന്നും, ഇതിനായി സമയക്രമം ഉൾപ്പെടെ നിശ്ചയിക്കണമെന്നും, ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ഗവർണർക്ക് വീഴ്‌ച പറ്റിയെന്ന് വിധിക്കണമെന്നും ആണ് ആവശ്യപ്പെടുന്നത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം സർക്കാർ- ഗവർണർ ഏറ്റുമുട്ടൽ വീണ്ടും ശക്തമാവുമെന്നു ഉറപ്പായി.

ഗവര്‍ണറുടെ പരിഗണനയിൽ ഇരിക്കുന്ന ബില്ലുകളിൽ അടിയന്തിരമായി തീരുമാനം എടുക്കാൻ നിർദ്ദേശം നൽകണമെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നുണ്ട്. ഭരണ ഘടനാപരമായ ഗവർണറുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതാണ് ഹർജിയിലെ മിക്ക ആവശ്യങ്ങളും എന്നതാണ് ശ്രദ്ധേയം. രാഷ്ട്രീയ താല്പര്യത്തോടെയും ഗൂഢ ലക്ഷ്യങ്ങളോടെയും നിയമ സഭയിൽ പാസാക്കിയ ബില്ലുകളാണ് ഗവർണർ തടഞ്ഞു വെക്കുകയും രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തിരിക്കുന്നത്.

ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിലൂടെ ഗവര്‍ണര്‍ ജനങ്ങളോടും നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്നാണ് പിണറായി സർക്കാർ ഉന്നയിച്ചിരിക്കുന്ന ആരോപണം. സംസ്ഥാന സര്‍ക്കാർ സുപ്രീം കോടതിയിൽ ഹര്‍ജി നൽകിയിരിക്കുന്നതും ഈ രീതിയിലാണ്. സർക്കാർ സമർപ്പിച്ച ഇത്തരത്തിലുള്ള ഹർജികൾ വിചാരണക്ക് വരുമ്പോൾ പിണറായിയുടേത് മിക്കതും ജന വിരുദ്ധ ബില്ലുകളാണെന്നു സ്ഥാപിക്കാൻ ഗവർണറുടെ ഭാഗം അഭിഭാഷകന് കഴിഞ്ഞില്ല ennathum എടുത്ത് പറയേണ്ടതായുണ്ട്.

നേരത്തെ ഗവർണർക്കെതിരെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സംസ്ഥാന സർക്കാർ കത്ത് അയച്ചിരുന്നു. ഗവര്‍ണറെ തിരികെ വിളിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കത്ത്. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും നിരന്തരം പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നുവെന്നും കത്തില്‍ ആരോപിച്ചിരുന്നു. ഗവർണറും സംസ്ഥാന സർക്കാരും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഭിന്നതയിൽ സർക്കാറിന്റെ ഭാഗത്ത് നിന്നുമുള്ള നിർണായക നീക്കമാണ് ഈ കത്തയക്കല്‍ നടപടി. അതെ സമയം, സംസ്ഥാനത്ത് ഭരണ സ്തഭനം ആണെന്നും ജനങ്ങൾക്ക് ആഭ്യന്തര സുരക്ഷാ യില്ലായ്മ ഉണ്ടെന്നും ഗവർണർ നേരത്തെ കേന്ദ്രത്തെ അറിയിച്ചതിന് പിറകെയാണ് പിണറായിയുടെ കത്തയക്കൽ നാടകം അരങ്ങേറിയി രിക്കുന്നത്.

crime-administrator

Recent Posts

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

13 mins ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

29 mins ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

45 mins ago

പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതാണ് – വി ഡി സതീശന്‍റെ പരിഹാസം

വടകര . ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്ന്…

1 hour ago

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

4 hours ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

6 hours ago