Crime,

‘മരിച്ച കുട്ടികൾ ഉയിർത്തെഴുന്നേൽക്കുമെന്നു കരുതി മൃതദേഹങ്ങൾ ഉപ്പിൽ പൊതിഞ്ഞു കാത്തിരുന്നു മാതാപിതാക്കൾ’

ഹാവേരി . മുങ്ങിമരിച്ച മക്കളുടെ മൃതദേഹം ഉയിർത്തെഴുന്നേ ൽക്കുമെന്നു കരുതി 6 മണിക്കൂറുകളോളം ഉപ്പിലിട്ട് സൂക്ഷിച്ച് മാതാപിതാക്കൾ. കർണാടകയിലെ ഹവേരി ജില്ലയിലാണ് മൃതദങ്ങൾ ഉപ്പിലിട്ടു സൂക്ഷിച്ചാൽ കുട്ടികൾക്ക് ജീവൻ തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ 200 കിലോ ഉപ്പിൽ സൂക്ഷിച്ച സംഭവം നടന്നിരിക്കുന്നത്. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് മാതാപിതാക്കളും ബന്ധുക്കളുമായും സംസാരിച്ചതോടെയാണ് മൃതദേഹം സംസ്കരിക്കാൻ കുടുംബം തയ്യാറാവുന്നത്.

ഹവേരി ജില്ലയിലെ ഘലാപുജി ഗ്രാമത്തിലാണ് ഈ അപ്പൂർവ സംഭവം അരങ്ങേറിയത്. ഗ്രാമത്തിലെ തടാകത്തിൽ കുളിക്കാനിറങ്ങിയ ഇറങ്ങിയ നാഗരാജ് ലങ്കർ (11), ഹേമന്ത് ഹരിജൻ (12) എന്നിവരാണ് മുങ്ങിമരിക്കുന്നത്. ഇവരുടെ മൃതദേഹമാണ് മണിക്കൂറുകളോളം മാതാപിതാക്കൾ ഉപ്പിൽ പൊതിഞ്ഞു സൂക്ഷിക്കുന്നത്. മൃതദേഹം ഉപ്പിൽ സൂക്ഷിച്ചാൽ ജീവൻ തിരികെ ലഭിക്കുമെന്ന സമൂഹമാ ധ്യമങ്ങളിലെ ഒരു വീഡിയോയിലെ നിർദേശം വിശ്വസിച്ചായിരുന്നു കുടുംബം ഇങ്ങനെ ചെയ്യുന്നത്.

വീഡിയോയിലെ തെറ്റായ വിവരങ്ങൾ വിശ്വസിച്ച് സമീപവാസി കളായ ചിലരുടെ നിർദേശത്തെത്തുടർന്ന് നാഗരാജിന്റെ അച്ഛൻ മാരുതി, ഹേമന്തിന്റെ അച്ഛൻ മാലതേഷ് എന്നിവർ മൃതദേഹങ്ങൾ രണ്ട് മണിക്കൂർ ആദ്യം ഉപ്പിൽ സൂക്ഷിച്ചു. ആറുമണിക്കൂർ ഇത്തരത്തിൽ മൃതദേഹം സൂക്ഷിച്ചിട്ടും ഒന്നും സംഭവിക്കാതെ വന്നതോടെ മാതാപിതാക്കൾ നിരാശരാവുകയായിരുന്നു.

സംഭവ സ്ഥലത്തെത്തിയ പോലീസ് രക്ഷിതാക്കളുമായി സംസാരിച്ചു. നിങ്ങൾ തെറ്റിദ്ധരിച്ചാണ് ഇങ്ങനെയൊരു ശ്രമം നടത്തുന്നതെന്നും തുടർന്ന് പറഞ്ഞു മനസിലാക്കി. ഇതോടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ മാതാപിതാക്കൾ സമ്മതിച്ചു. കുട്ടികളുടെ ജീവൻ തിരികെ ലഭിക്കുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കൾ മൃതദേഹങ്ങൾ ഉപ്പിൽ സൂക്ഷിച്ചതെന്ന് ഹേമന്തിന്റെ ബന്ധുവായ രാമണ്ണ പറയുന്നു. 5000 രൂപയാണ് 200 കിലോ ഉപ്പ് വാങ്ങാൻ കുടുംബത്തിന് ഇതിനായി ചെലവായത്. സമാനമായ സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

4 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

4 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

5 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

5 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

5 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

6 hours ago