Crime,

കുസാറ്റ് ടെക് ഫെസ്റ്റിലെ അപകടത്തിൽ പരിപാടിയുടെ സംഘാടനത്തിൽ രജിസ്ട്രാർക്ക് വീഴ്ച

കുസാറ്റ് ടെക് ഫെസ്റ്റിലെ അപകടത്തിൽ പരിപാടിയുടെ സംഘാടനത്തിൽ ഗുരുതര വീഴ്ചയെന്ന് സിൻഡിക്കേറ്റ് ഉപസമിതി റിപ്പോർട്ട്. പരിപാടിയുടെ സംഘാടനത്തിലാണ് ഗുരുതര വീഴ്ച ഉണ്ടായിരിക്കുന്നത്. പോലീസ് സുരക്ഷ ആവശ്യപെട്ടുള്ള കത്ത് കൈമാറുന്നതിൽ രജിസ്ട്രാർക്ക് വീഴ്ച സംഭവിച്ചു. ടെക്ഫെസ്റ്റിന്റെ സാമ്പത്തിക വശങ്ങൾ പരിശോധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

തിക്കും തിരക്കും നിയന്ത്രിക്കുന്നതിൽ സംഘാടകർക്ക് വീഴ്ചയുണ്ടായി. അനധികൃതമായ പണപ്പിരിവ് നടന്നിട്ടുണ്ടോ എന്ന സംശയമുണ്ടെന്നും സിൻഡിക്കേറ്റ് ഉപസമിതി വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ അന്വേഷണം ഉണ്ടാകും. അപകടം നടന്ന വേദിയിൽ കൂടുതൽ മാറ്റങ്ങൾ വരുത്തുമെന്നും ഓഡിറ്റോറിയം നവീകരിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.

നൂറിലേറെ പേരുടെ സാക്ഷി മൊഴികൾ രേഖപ്പെടുത്തിയെങ്കിലും, ഇതുവരെ ആരെയും പൊലീസ് പ്രതി ചേർത്തിട്ടില്ല. ഉപസമിതി റിപ്പോർട്ട് പരി​ഗണിച്ചശേഷം പ്രതി ചേർക്കൽ ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കുമെന്നാണ് പോലീസ് പറയുന്നത്. നവംബർ 25 ന് കുസാറ്റിലെ ടെക് ഫെസ്റ്റിൽ ഉണ്ടായ അപക‍ടത്തിൽ നാലു പേരാണ് മരിച്ചത്. നവംബർ 25ന് നടന്ന അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ 27ന് ചേർന്ന സിൻഡിക്കേറ്റ് യോഗമാണ് പുതിയ ഉപസമിതിയെ നിയോ​ഗിക്കുന്നത്.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

19 mins ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

50 mins ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

1 hour ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

2 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

2 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

2 hours ago