India

ഇസ്രയേൽ എംബസിക്ക് നേരെ നടന്നത് ഭീകരാക്രമണം?

ഇസ്രയേൽ എംബസിക്ക് സമീപം ന്യൂഡൽഹിൽ ഉണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യയിലെ പൗരന്മാർ ഉൾപ്പടെ ഉള്ള എംബസി ഉദ്യോഗസ്ഥർക്ക് യാത്രാ നിർദ്ദേശവുമായി ഇസ്രയേൽ. ഇസ്രായേൽ ദേശീയ സുരക്ഷാ കൗൺസിലാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. സ്‌ഫോടനം ഒരു ഭീകരാക്രമണം ആയിരിക്കാ മെന്നും കൗൺസിൽ പറഞ്ഞു. ന്യൂഡൽഹിയിലെ ചാണക്യപുരി നയതന്ത്ര എൻക്ലേവിലെ ഇസ്രയേൽ എംബസിക്ക് സമീപം ചൊവ്വാഴ്ച വൈകിട്ടാണ് സ്ഫോടനം നടക്കുന്നത്.

‘വൈകിട്ട് 5:48 ഓടെ എംബസിക്ക് സമീപം സ്‌ഫോടനം നടന്നതായി ഞങ്ങൾ സ്ഥിരീകരിച്ചു. ഡൽഹി പോലീസും സുരക്ഷാ സംഘവും സ്ഥിതിഗതികൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്’ ഇസ്രയേൽ എംബസി വക്താവ് ഗൈ നിറിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

ജൂതന്മാരെയും ഇസ്രയേലികളെയും സേവിക്കുന്ന സ്ഥലങ്ങളിലേക്കും തിരക്കേറിയ സ്ഥലങ്ങളിലും പോകുന്നത് ഒഴിവാക്കാൻ ശ്രമിക്കാൻ ഇസ്രയേലി പൗരന്മാർക്ക് നാഷണൽ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകി. പൊതു സ്ഥലങ്ങളിൽ (റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, പബ്ബുകൾ മുതലായവ ഉൾപ്പെടെ) അതീവ ജാഗ്രത പുലർത്താനും അവരോട് ആവശ്യപ്പെട്ടു.

ഇസ്രയേലി ചിഹ്നങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് ഒഴിവാക്കുവാനും, സുരക്ഷിതമല്ലാത്ത വലിയ തോതിലുള്ള പരിപാടികളിൽ പങ്കെടുക്കാതിരിക്കാനും, യാത്രാവിവരങ്ങൾ സോഷ്യൽ മീഡിയയിൽ പരസ്യപ്പെടുത്തുന്നത് ഒഴിവാക്കാനും, തത്സമയം സന്ദർശനങ്ങളുടെ ഫോട്ടോഗ്രാഫുകളും വിശദാംശങ്ങളും പരസ്യപ്പെടുത്താതിരിക്കാനും നാഷണൽ സെക്യൂരിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകുന്നു.

കോൺസുലേറ്റിന് സമീപം കഴിഞ്ഞ ദിവസം വൈകിട്ടാണ് സ്ഫോടനം നടന്നതെന്ന് ഇസ്രായേൽ എംബസി സ്ഥിരീകരിച്ചു. രാജ്യതലസ്ഥാനത്തെ നയതന്ത്ര മേഖലയായ ചാണക്യപുരി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എംബസിക്ക് പിന്നിൽ സ്‌ഫോടനം നടന്നന്നുള്ള വിവരം അജ്ഞാതൻ വഴിയാണ് ഡൽഹി പോലീസ് അറിയുന്നത്. വൈകുന്നേരം ആറ് മണിയോടെ ഡൽഹി ഫയർ സർവീസിലേക്കാ യിരുന്നു ഇത് സംബന്ധിച്ച അജ്ഞാതന്റെ ഫോൺ സന്ദേശം എത്തുന്നത്. ഇസ്രായേൽ എംബസിക്ക് പിന്നിലെ ആളൊഴിഞ്ഞ പ്രദേശത്താണ് സ്ഫോടനം നടന്നതെന്ന് വിളിച്ചയാൾ പറഞ്ഞിരുന്നതാണ്. സംഭവത്തെ തുടർന്ന് പോലീസിന്റെ പ്രത്യേക സെൽ സംഘവും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പ്രദേശത്ത് മൂന്ന് മണിക്കൂറോളം പരിശോധന നടത്തുകയുണ്ടായി.

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

4 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

12 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

12 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

13 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

13 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

13 hours ago