Cinema

‘സ്വവർഗ്ഗ പ്രണയം പറയുന്ന സിനിമയിലെ കഥാപാത്രങ്ങളെല്ലാം ക്രിസ്ത്യാനികൾ, മറ്റേതെങ്കിലും മത പശ്ചാത്തലമായിരുന്നെങ്കിൽ സിനിമ ഒരിക്കലും തിയേറ്റർ കാണില്ല’ – ചങ്ങനാശ്ശേരി രൂപത

ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കാതൽ’ സിനിമയ്ക്കെതിരെ ചങ്ങനാശ്ശേരി രൂപത രംഗത്ത്. സ്വവർഗ്ഗ പ്രണയം പറയുന്ന സിനിമയിലെ കഥാപാത്രങ്ങളെല്ലാം ക്രിസ്ത്യാനികളാണ് എന്നാണ് ചങ്ങനാശേരി രൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ പറഞ്ഞിരിക്കുന്നത്. സിനിമയിലെ പശ്ചാത്തലം ക്രൈസ്തവ ദേവാലയങ്ങൾ ആയത് എന്തുകൊണ്ടാണെന്നും മാർ തറയിൽ ചോദിച്ചിരിക്കുന്നു.

‘മറ്റേതെങ്കിലും മത പശ്ചാത്തലമായിരുന്നെങ്കിൽ സിനിമ ഒരിക്കലും തിയേറ്റർ കാണില്ലായിരുന്നു. സ്വവർഗ്ഗ രതിയെ മഹത്വവത്കരിക്കുന്ന സിനിമ സഭയ്ക്ക് എതിരാണെന്നും’ മാർ തറയിൽ പറഞ്ഞിട്ടുണ്ട്. സഭയെ ഇരുട്ടിൽ നിർത്താനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും മാർ തറയിൽ കുറ്റപ്പെടുത്തി. നേരത്തെ സിനിമയ്ക്കെതിരെ ക്രൈസ്തവ സംഘടനയായ ‘കാസ’ രംഗത്ത് വന്നിരുന്നു. മമ്മൂട്ടിയെ മുഹമ്മദ് കുട്ടീ എന്ന് പേരെടുത്ത് പറഞ്ഞുള്ള കുറിപ്പുമായാണ് കാസ രംഗത്തുവന്നിരുന്നത്.

സ്വവർഗ്ഗാനുരാഗികളായ കഥാപാത്രങ്ങളെ സിനിമയിൽ ക്രൈസ്തവ മത വിശ്വാസിയാക്കിയത് മനപൂർവ്വമാണെന്നായിരുന്നു കാസ ആരോപിച്ചിരുന്നത്. ഏറ്റവും വലിയ ക്രൈസ്തവവിരുദ്ധ മലയാള ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ഭീഷ്മപര്‍വ്വം എന്നും അതിനുശേഷം വീണ്ടും ഗൂഢ ലക്ഷ്യത്തോടെ എത്തിയിരിക്കുന്ന ഒരു ക്രൈസ്തവ പശ്ചാത്തലത്തിലുള്ള ചിത്രമാണ് കാതലെന്നും കാസയുടെ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിൽ എഴുതിയ കുറിപ്പിൽ കാസ ആരോപിച്ചിട്ടുണ്ട്.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

55 seconds ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

11 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

12 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

13 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

23 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

24 hours ago