News

നവകേരള ബസ് പോലീസ് കസ്റ്റഡിയിലേക്ക്, മന്ത്രിമാർ മടങ്ങിയത് വിമാനത്തിൽ

മുഖ്യനും പരിവാരങ്ങളും കേരളം ചുറ്റാനുപയോഗിച്ച നവകേരള ബസ് പോലീസ് കസ്റ്റഡിയിൽ. നവകേരള സദസ്സിന്റെ ഔദ്യോഗിക സമാപനം കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയത് ഔദ്യോഗിക വാഹനങ്ങളിൽ. 36 ദിവസം പിണറായി രാഷ്ട്രീയ മാമാങ്കത്തിനായി ഉപയോഗിച്ച നവകേരള ബസ് പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റി. മന്ത്രിമാരെല്ലാം കാറുകളിലാണ് വട്ടിയൂർക്കാവിലെ വേദിയിൽനിന്ന് മടങ്ങിയത്. കാനം രാജേന്ദ്രൻ മരിച്ചതിനെത്തുടർന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ പ്രചാരണം ജനുവരി ഒന്ന്, രണ്ട് തീയതികളിലാണ് നടക്കുന്നത്. അതിനുശേഷമാവും നവകേരള ബസ് കെ.എസ്.ആർ.ടി.സിക്ക് കൈമാറുക.

നവ കേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച് ശ്രദ്ധേയമായ ബസ് വാടകയ്ക്ക് നൽകണമെന്നു ആവശ്യപ്പെട്ട് കെഎസ്ആർടിസിയിൽ അപേക്ഷ. സോഷ്യലിസ്റ്റ് പാർട്ടിയാണ് അപേക്ഷ നൽകിയത്. ബസ് വിട്ടു നൽകണമെന്നു ആവശ്യപ്പെട്ട് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് ടി സാംരംഗ് കെഎസ്ആർടിസി എംഡിക്ക് അപേക്ഷ നൽകി.

ഈ മാസം 30, 31 തീയതികളിലായി മഹാരാഷ്ട്രയിലെ പനവേലിൽ നടക്കുന്ന പാർട്ടിയുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് യാത്ര ചെയ്യാൻ 28 മുതൽ ജനുവരി 2 വരെ ബസ് വാടകയ്ക്ക് നൽകണമെന്നാണ് അപേക്ഷയിലെ ആവശ്യം. വാടകയും മറ്റ് വ്യവസ്ഥകളും എത്രയും പെട്ടെന്നു അറിയിക്കണമെന്നും അപേക്ഷയിൽ പറഞ്ഞിട്ടുണ്ട്.

നവകേരള സദസ് തുടങ്ങുന്നതിന് മുമ്പ് തന്നെ ബസ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മന്ത്രിമാർക്ക് സഞ്ചരിക്കാനായി ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് വാങ്ങിയ ബസ് ആഡംബര വാഹനമാണെന്നാണ് ആദ്യമുയർന്ന ആരോപണം. ബസ്സിൽ മുഖ്യമന്ത്രിക്ക് ഇരിക്കാനായി 180 ഡിഗ്രിയിൽ കറങ്ങുന്ന കസേര സജ്ജമാക്കിയതും ഇതിനായി സർക്കാർ പ്രത്യേക ഉത്തരവിറക്കിയതും വാർത്തയായിരുന്നു.

കോൺട്രാക്ട് ക്യാരേജ് ആണെങ്കിലും നിലവിലെ വെള്ളനിറം നവകേരള ബസ്സിന് ബാധകമായിരുന്നില്ല. നിർത്തിയിടുമ്പോൾ പുറമേനിന്നുള്ള വൈദ്യുതി ഉപയോഗിച്ച് എ.സി. പ്രവർത്തിപ്പിക്കാനും കോഫി, ടീ മേക്കർ തുടങ്ങിയ ഉപകരണങ്ങൾ പ്രവർത്തിക്കാനുമുള്ള സംവിധാനങ്ങൾ ബസ്സിലുണ്ട്. ഭാവിയിൽ വി.വി.ഐ.പി. യാത്രകൾക്കുകൂടി വേണ്ടിയാണ് ഭാരത് ബെൻസിന്റെ 12 മീറ്റർ ഷാസിയിൽ ബസ് നിർമ്മിച്ചിട്ടുള്ളതെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. കെ.എസ്.ആർ.ടി.സി.യുടെ ടൂർ ആവശ്യത്തിനും ബസ് ഉപയോഗിക്കാം.

വി.വി.ഐ.പി. പരിരക്ഷ നൽകുന്നതോടെ നിലവിലെ നിയമങ്ങളിൽനിന്ന് വ്യത്യസ്തമായി ബയോ ടോയ്‌ലറ്റ് ഉൾപ്പെടെ സൗകര്യങ്ങൾ ബസ്സിൽ ഒരുക്കാൻ കഴിഞ്ഞു. സുരക്ഷയ്ക്ക് കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നവകേരള ബസ്സിന് അനുമതി നൽകിയിരുന്നു. അതേസമയം UDF ഇന്നലെ നവകേരള ബസ് മാതൃക ഉണ്ടാക്കി ചവിട്ടി പൊട്ടിച്ച് പ്രതിഷേധിക്കുകയുണ്ടായി. ശേഷം മന്ത്രിമാരുടെ ചിത്രം പതിച്ച ബല്ലോന് വിമാനങ്ങൾ പറത്തി വിട്ടും അവർ പ്രതിഷേധം അറിയിച്ചു.

https://youtu.be/QiVo7U5wXgo?si=UqAzeh4ruQqQTC89

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

2 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

2 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

3 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

7 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

7 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

8 hours ago