Cinema

ഭർത്താവ് മരിച്ച ശേഷമാണ് ഞാൻ ജീവിതം ആസ്വദിക്കുന്നത്, എനിക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല – താര കല്യാൺ, വൈറലായി പ്രസംഗം

ഭർത്താവ് മരിച്ച ശേഷമാണ് താൻ ജീവിതം ആസ്വദിച്ച് തുടങ്ങിയതെന്ന് താര കല്യാൺ. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ചു താര കല്യാൺ പറഞ്ഞ വാക്കുകൾ samoohya മാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. മലയാളികളുടെ പ്രിയപ്പെട്ട താര കുടുംബമാണ് നടി താര കല്യാണിന്റേത്. സിനിമാ സീരിയൽ രംഗത്ത് സജീവമാണ് താരം.

അരീക്കൽ ആയുർവേദിക് പഞ്ചകർമ്മ ഹോസ്പിറ്റലിലെ ഒരു പരിപാടി ഉദ്ഘാടനം ചെയ്തു താര സംസാരിച്ചതാണ് വൈറലായിരിക്കുന്നത്. ജീവിതത്തിൽ തനിക്ക് ഇപ്പോഴാണ് സ്വാതന്ത്ര്യം കിട്ടിയതെന്നാണ് താര കല്യാൺ പ്രസംഗത്തിനിടെ പറഞ്ഞത്. ‘മൂന്ന് നേരം ഭക്ഷണം ഉണ്ടാക്കി കഴിക്കണം, അത് പറയുമ്പോൾ സ്ത്രീകൾക്കൊരു വിഷമം എന്ന് ഡോക്ടർ പറഞ്ഞു. സത്യം. അത് എന്താ സ്ത്രീകളുടെ മാത്രം പണിയാക്കുന്നത്? ഞങ്ങൾ കുക്ക് ചെയ്യാം, പുരുഷൻമാർ പാത്രം കഴുകട്ടെ..’ എന്ന് പറഞ്ഞു കൊണ്ടാണ് താര പ്രസംഗം ആരംഭിക്കുന്നത്. പിന്നാലെ പരിപാടിയിൽ പങ്കെടുത്തവർ കൈയ്യടിക്കുകയും ചെയ്തു. ഈ വാക്കുകൾക്ക് കൈയ്യടികൾ ലഭിച്ചതോടെ, ‘ഈ കൈയ്യടി ഞാൻ വാങ്ങിക്കട്ടെ, കാരണം നമ്മൾ എല്ലാവരും തുല്യ ദുഃഖിതരാണ്’ എന്നും താര പറയുകയുണ്ടായി.

താര കല്യാണിന്റെ വാക്കുകൾ ഇങ്ങനെ

‘ഞാൻ എന്റെ മകളുടെ അച്ഛൻ പോയതിന് ശേഷം ഇപ്പോഴാണ് ഒറ്റയ്ക്ക് ജീവിക്കുന്നത്. ജീവിതത്തിൽ ആസ്വദിക്കുന്നത് ഇപ്പോഴാണ്. സത്യം പറയാമോ, ശരിയാണോ തെറ്റാണോ എന്ന് എനിക്ക് അറിഞ്ഞൂടാ.. പക്ഷെ ലൈഫിൽ ഒരിക്കലും ഞാനൊരു സ്വാതന്ത്ര്യം ആസ്വദിച്ചിട്ടില്ല. അതാരും തരാത്തത് അല്ല, അത് അങ്ങനെ സംഭവിച്ചു പോയതാണ്. കിട്ടിയതിൽ ഏറ്റവും നല്ല ഫാമിലിയും ഭർത്താവും ഒക്കെയാണ്. എങ്കിലും നമുക്ക് കുറേ സാമൂഹ്യ ബന്ധങ്ങൾ, സാമ്പത്തികം, പല ചുമതലകൾ അങ്ങനെ ജീവിച്ച്, ഓടിത്തീർക്കുകയായിരുന്നു ജീവിതം’.

‘കഴിഞ്ഞ ഒരു ആറ് വർഷമായിട്ട് ഫസ്റ്റ് ഗിയറിലാണ് പോയിക്കൊണ്ടിരിക്കുന്നത്. സുഖമാ ജീവിതം. ആരും കോപ്പിയടിക്കാൻ നിക്കണ്ട, ഓരോരുത്തർക്കും ഓരോ രീതിയിലാണ് സന്തോഷം. ഇപ്പോ എന്റെ ലൈഫ് എന്റെ ചോയിസ് ആണ്. സ്ത്രീയാണോ, കുട്ടിയാണോ, പുരുഷനാണോ എല്ലാവർക്കും അവരുടെ ജീവിതത്തിൽ ഒരു ചോയിസ് ആവശ്യമാണ്. അതിൽ നമ്മൾ ഏറ്റവും ഭംഗിയായി, ബുദ്ധിയോടെ എടുക്കേണ്ട കാര്യമാണ് നമ്മുടെ ഭക്ഷണക്രമം എന്നാണ് ഡോക്ടർ പറഞ്ഞത്…’ താര പറഞ്ഞിരിക്കുന്നു.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

7 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

8 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

8 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

8 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

9 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

9 hours ago