Crime,

തല്ലിക്കൊല്ലേടാന്ന് ശിവൻകുട്ടി, പിണറായിക്ക് മുന്നിൽ ചോരചീന്തി DYFI CPM ഗുണ്ടകളുടെ അഴിഞ്ഞാട്ടം

മുഖ്യമന്ത്രിയുടെ നവകേരള സദസ് ബസിന് കരിങ്കൊടി കാട്ടാൻ കാത്തു നിന്നവരെ ‘രക്ഷിച്ചെടുക്കാൻ’ സിപിഎം ഇറക്കിയത് നൂറു കണക്കിന് പേരെ. കൊല്ലം വരെ വിരലിൽ എണ്ണാവുന്ന സഖാക്കളുടെ നേതൃത്വത്തിലായിരുന്നു മുഖ്യമന്ത്രി പറഞ്ഞ രക്ഷാപ്രവർത്തനം. എന്നാൽ പത്തനംതിട്ടയിലും കൊല്ലത്തും രക്ഷാപ്രവർത്തകർ അടികിട്ടി ആശുപത്രിയിലായി. അതുകൊണ്ട് തന്നെ തിരുവനന്തപുരം ജില്ലയിലേക്ക് കടന്ന ദിവസം ആരും രക്ഷാപ്രവർത്തനത്തിന് റോഡിലെത്തിയില്ല. ആറ്റിങ്ങലിൽ പൊലീസ് സ്‌റ്റേഷനിൽ കരുതൽ തടങ്കലിലാക്കിയവരെ ഡിഫിക്കാർ സ്റ്റേഷൻ കയറി ആക്രമിച്ചു. ചില നേതാക്കളുടെ വീട്ടിലേക്കും കല്ലേറ് നടത്തി. എന്നാൽ തിരുവനന്തപുരത്ത് കാട്ടാക്കടയിൽ നവകേരള ബസ് എത്തിയപ്പോൾ സിപിഎം രീതി മാറ്റി.

നൂറു കണക്കിന് പേരെ മഞ്ഞ ബനിയനിട്ട് ‘രക്ഷാപ്രവർത്തനത്തിന് ഇറക്കി’. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസുകാർ ആദ്യം ആക്രമിക്കാനെത്തിയവരെ നേരിട്ടു. എന്നാൽ മലവെള്ളം പാഞ്ഞു വരുന്നത് പോലെ ‘രക്ഷാ പ്രവർത്തകർ’ പാഞ്ഞടുത്തു. കാര്യം മനസ്സിലായ യൂത്ത് കോൺഗ്രസുകാർ അടിനിർത്തി ഓടി രക്ഷപ്പെട്ടു. ചിലരെ ഈ ആൾക്കൂട്ടം പൊതിരെ തല്ലി. പൊലീസും വെറുതെ വിട്ടില്ല. അങ്ങനെ നവകേരള സദസ്സ് തീരാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ ‘രക്ഷാപ്രവർത്തനത്തിൽ’ സിപിഎം വിജയം നേടി. മന്ത്രി ശിവൻകുട്ടിയുടെ വാക്കുകൾ സഖാക്കൾക്ക് ആവേശമായതിന്റെ തെളിവ് കൂടിയാണ് ഈ സംഭവം.

കാട്ടാക്കടയിൽ നവകേരള ബസ് കടന്ന് പോകുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. കടകളിൽ ഒളിച്ചിരുന്ന ഇരുപത്തഞ്ചോളം വരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ നവകേരള ബസ് എത്തിയപ്പോൾ വാഹനത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. പിന്നാലെയാണ് രക്ഷാപ്രവർത്തകർ എത്തിയത്. പൊലീസും ഡിവൈഎഫ്‌ഐ പ്രവർത്തകരും പ്രതിഷേധക്കാരെ മർദ്ദിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധം ചെറുക്കാൻ ശ്രമിച്ചു. കാട്ടാക്കട മണ്ഡലത്തിൽ നിന്ന് അരുവിക്കരയിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി.

നവകേരള സദസ് അവസാനഘട്ടത്തിലെത്തുമ്പോൾ തലസ്ഥാനത്ത് വ്യാപക സംഘർഷമാണ് അരങ്ങേറുന്നത്. ഇന്നലെ ആറ്റിങ്ങലിൽ നവകേരള സദസ് കടന്ന് പോയതിന് ശേഷം തുടർച്ചയായി ആക്രമമങ്ങളുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുഹൈലിന്റെ വീടും വാഹനവും ഡിവൈഎഫ്‌ഐക്കാർ തകർത്തു. മണിക്കൂറുകൾക്കുള്ളിൽ ആറ്റിങ്ങൽ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ നജാമിന്റെയും വീട് ആക്രമിച്ചു. പൊലീസ് സ്റ്റേഷനിൽ കയറി യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച ഡിവൈഎഫ്‌ഐക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള സിപിഎം മന്ത്രി വി ശിവൻകുട്ടിയാണ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കഴിഞ്ഞ ദിവസം എത്തിയിരുന്നു. സതീശൻ തരത്തിൽ കളിക്കണമെന്ന് ശിവൻകുട്ടി പറഞ്ഞു. ‘മുഖ്യമന്ത്രിയെ വെല്ലുവിളിക്കാൻ തക്ക പൊക്കമൊന്നും സതീശനില്ല. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് ഉയർന്നുവന്ന നേതാവാണ് മുഖ്യമന്ത്രി. ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാനും സംരക്ഷിക്കാനും വി ഡി സതീശൻ നേതൃത്വം വഹിച്ച ഒരു പോരാട്ടം എടുത്തു പറയാൻ ആകുമോ?’-ചിറയിൻകീഴ് മണ്ഡലത്തിൽ നവകേരള സദസിൽ സംസാരിക്കവേ ശിവൻകുട്ടി ചോദിച്ചു.

ഇനിയും വെല്ലുവിളിക്കാൻ ആണ് സതീശന്റെ ഭാവമെങ്കിൽ അതേ നാണയത്തിൽ വെല്ലുവിളി ഏറ്റെടുക്കേണ്ട സാഹചര്യം ഉണ്ടാകും. കേരളത്തെ കലാപഭൂമിയാക്കാൻ സതീശൻ ഗൂഢാലോചന നടത്തുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോൺഗ്രസ് ഗുണ്ടകൾ അഴിഞ്ഞാടിയത് സതീശന്റെ ഒത്താശയോടെയാണ്. പൊതുഖജനാവിനുണ്ടായ നഷ്ടങ്ങളുടെ ഉത്തരവാദി സതീശൻ ആണെന്നും പറഞ്ഞിരുന്നു. ശിവൻകുട്ടിയുടെ വാക്കുകൾ അന്വർത്ഥമാക്കും വിധമാണ് കാട്ടാക്കടയിലെ ‘രക്ഷാപ്രവർത്തനം’ സി പി എം നടത്തിയത്.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

7 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

8 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

9 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

19 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

20 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

21 hours ago