POLITICS

ഇനി സുരേന്ദ്രന്റെ കളി നടക്കില്ല, കാര്യങ്ങൾ മോദിയും അമിത് ഷായും തീരുമാനിക്കും, സുരേന്ദ്രനെ വെട്ടി ശോഭ സുരേന്ദ്രൻ അധ്യക്ഷ സ്ഥാനത്ത്

ചില നിർണ്ണായക തീരുമാനങ്ങൾ അത് ഈ ജനുവരിയിൽ കേരള ബി ജെ പി യിൽ ഉണ്ടാകും. ആ തീരുമാനങ്ങൾ എന്തൊക്കെയാണെന്ന് അറിയിക്കാൻ കൂടിയാണ് മോദിജിയുടെ കേരളത്തിലേക്കുള്ള വരവ്. ലോക്സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ ഉണ്ടാകും എന്നത് ഉറപ്പാണ്. പക്ഷെ അതിനും അപ്പുറം മറ്റു ചില നീക്കങ്ങളും കേരള ബിജെ പിയിൽ ഉണ്ടാകും. ആ തീരുമാനങ്ങളാണ് ഭാവിയിൽ കേരളത്തിലെ ബിജെപിയുടെ ഭാവി തീരുമാനിക്കുക.

എന്തായാലും ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി മോദി എത്തുന്നത്. മൂന്നു മണിക്ക് തൃശൂർ തേക്കിൻകാട് മൈതാനത്ത് രണ്ടു ലക്ഷം വനിതകൾ പങ്കെടുക്കുന്ന ‘‘സ്ത്രീശക്തി മോദിക്കൊപ്പം’’ എന്ന പേരിൽ നടക്കുന്ന മഹിളാ സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ഇതാണ് പ്രധാന അജണ്ട എന്നാണു ബി ജെ പി – ആർ എസ് എസ് വൃത്തങ്ങൾ അറിയിക്കുന്നത്. വിവിധ വിഭാഗങ്ങളിലുള്ള സ്ത്രീകൾ പരിപാടിയിൽ പങ്കെടുക്കും. പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കിയ പ്രധാനമന്ത്രിയെ ചടങ്ങിൽ ബിജെപി കേരളഘടകം അഭിനന്ദിക്കും. നേരത്തെ ജനുവരി രണ്ടിന് നിശ്ചയിച്ചിരുന്ന പരിപാടി പ്രധാനമന്ത്രിയുടെ സൗകര്യാർത്ഥം മൂന്നിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ അത് മാത്രമാണോ ഈ വരവിന്റെ ഉദ്ദേശം. അല്ല എന്ന് തന്നെ പറയേണ്ടി വരും. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി മനസിലാക്കിയാൽ അത് നിസംശയം പറയാൻ സാധിക്കുകയൂം ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു തന്നെയാണ് മോദി കേരളത്തിൽ എത്തുന്നതെന്ന് ഉറപ്പാണ്. ഇത്തവണ കേരളത്തിൽ വേരോട്ടം ഉണ്ടാക്കുക എന്നത് ബി ജെ പിയുടെ അജണ്ടയാണ്. അതിനു ഇക്കുറി സുരേഷ്‌ഗോപി ഉണ്ടാക്കിയെടുത്ത സാഹചര്യങ്ങൾ മുതലെടുക്കാനുള്ള തന്ത്രങ്ങൾ മെനയുക എന്നതും അമിത് ഷായുമായുള്ള മീറ്റിംഗിൽ ഉരുത്തിരിഞ്ഞ തന്ത്രങ്ങൾ പയറ്റുക എന്നതും വളരെ മർമ്മപ്രധാനമാണ്. വളരെ രഹസ്യമായിട്ടായിരിക്കും ചർച്ച എന്നാണു ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിക്കുന്നത്.

സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന ക്യാപ്ഷൻ പോലെ തന്നെ കേരളത്തിലെ ബി ജെ പിയുടെ ചുമതലക്കാരി ഒരു വനിതാ ആകുന്നതിൽ തെറ്റില്ല എന്ന നിലയിലേക്ക് അമിത ഷായും മോദിയും ചേർന്ന് എടുത്ത തീരുമാനത്തിലുണ്ട്. ഈ തീരുമാനത്തിന് പിന്നിൽ സുരേഷ് ഗോപിക്കും പങ്കുണ്ട്. പിണറായിയുടെ ആസനം താങ്ങി വിടുപണി ചെയ്യുന്ന കെ സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി നിർത്താനാണ് തീരുമാനം ആയിരിക്കുന്നത് എന്നറിയാനാണ് സാധിക്കുന്നത്.

ശോഭ സുരേന്ദ്രനെ വയനാട്ടിൽ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അത് വേണ്ട എന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. ആ തീരുമാനം ഇവിടെ പാട്ടാക്കിയതിനു പിന്നിൽ വി മുരളീധരനും കെ സുരേന്ദ്രനുമാണ്. വയനാട്ടിൽ നിർത്തി തോൽപ്പിച്ചാൽ പിന്നെ എന്നെന്നേക്കുമായി പാർട്ടിയിൽ നിന്ന് ഭ്രഷ്ടയാക്കാം എന്നതായിരുന്നു ഈ സഖ്യം കരുതിയത്. എന്നാൽ വളരെക്കാലമായി സുരേന്ദ്രനെ കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന കേന്ദ്ര നേതൃത്വം സുരേന്ദ്രന്റെ ചീട്ട് കീറാനാണ് തീരുമാനിച്ചിരിക്കുന്നത്. അത് തന്നെയാണ് ഇപ്പോൾ നടപ്പിലാക്കാൻ പോകുന്നത്.

സുരേന്ദ്രന് പിണറായിക്കു വേണ്ടി വിടുപണി ചെയ്യുന്നതും പാർട്ടിക്ക് കേരളത്തിൽ വേരോട്ടമുണ്ടാക്കാൻ കിട്ടിയ അവസരമൊക്കെയും സുരേന്ദ്രൻ പിണറായിക്ക് വേണ്ടി വിറ്റു. കൊടകര കുഴൽപ്പണക്കേസും സുരേന്ദ്രന് വിനയാകും. അതുകൊണ്ടു തന്നെ ഇലക്ഷന് മുൻപ് തന്നെ അധ്യക്ഷ സ്ഥാനം കെ സുരേന്ദ്രനിൽ നിന്ന് ശോഭ സുരേന്ദ്രന് കൈമാറാനാണ് സാധ്യത. ഇതിലൂടെ പിണറായിയുടെ പദ്ധതികൾ കേരളത്തിൽ പൊളിച്ചു തുടങ്ങുകയാണ് കേന്ദ്രത്തിന്റെ ലക്‌ഷ്യം.

പണത്തോടുള്ള ആർത്തി മുത്ത് ഭ്രാന്തായ സുരേന്ദ്രനെ കയ്യോടെ പിടികൂടാൻ ആദ്യമേ അമിത് ഷാ തീരുമാനമെടുത്തപ്പോൾ കെ സുരേന്ദ്രൻ വി മുരളീധരൻ കൂട്ടുകെട്ട് ഒരു നാടകം നടത്തി അതിനെ പൊളിച്ചു,. അതിങ്ങനെയായിരുന്നു. ഓരോ അസംബ്ലി മണ്ഡലങ്ങളും വലിപ്പം കൂടുതലാണെന്നും ആ മണ്ഡലങ്ങളെ വിഭജിച്ച് രണ്ടാക്കിയാൽ അസംബ്ലി തെരഞ്ഞെടുപ്പിൽ ജയിക്കാമെന്നും 35 സീറ്റ് വരെ കേരളത്തിൽ നേടുമെന്നും വി മുരളീധരൻ അമിത്ഷായെ ബോധ്യപ്പെടുത്തുകയാണ് ഉണ്ടായത്. എന്നാൽ ഇത് സുരേന്ദ്രന്റെ അവസാന ചാൻസ് ആണ് എന്ന് മുരളിയോട് പറഞ്ഞ അമിത് ഷാ 400 കോടിയോളം രൂപ കൊടുത്തു വിടുകയും ചെയ്തു.

ഹവാല പണം കടത്തുന്ന ഇസ്മായിൽ ഷാജഹാൻ ധർമ്മരാജൻ എന്നിവരുമായി കൂടി ചേർന്ന് പണം അടിച്ചുമാറ്റുകയും ചെയ്ത സുരേന്ദ്രനെ പിണറായി പോലീസ് പിടികൂടും എന്ന് ആയപ്പോൾ ഗൾഫിലെ വമ്പൻ മുതലാളിയുടെ വീട്ടിൽ മുരളീധരൻ മുഖ്യമന്ത്രിയുടെ സ്വർണ്ണക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ഡീൽ ചെയ്തു. എന്നാൽ RSS ന്റെ കാര്യകാര്യ ബൈഠക്കിൽ സുരേന്ദ്രനെ ഒഴിവാക്കണമെന്ന് ആവശ്യം ഉയർന്നപ്പോൾ ജനം ചാനലിനും ജന്മഭൂമി പത്രത്തിനും ആവശ്യത്തിൽ അധികം പണം കൊടുത്ത് അവരെ നിശബ്ദം ആക്കുകയായിരുന്നു മുരളീധരൻ ചെയ്തത്. എന്നിട്ടും എതിർത്ത ആർഎസ്എസിനെ വീണ്ടും തൃപ്തിപ്പെടുത്തിയത് ആർഎസ്എസിന്റെ രണ്ടാമനായ ദത്താത്രേയ ഹൊസബാളെയുടെ ഒപ്പം ABVP യുടെ പ്രവർത്തകയായിരുന്ന ഇന്നത്തെ വി മുരളീധരന്റെ ഭാര്യയുമായ ഡോക്ടർ ജയശ്രീയെ ചർച്ചയ്ക്ക് നിയോഗിച്ചു കൊണ്ടായിരുന്നു.

മാർക്സിസ്റ്റ് പാർട്ടിയെ രക്ഷിക്കാനുള്ള വി മുരളീധരന്റെ കളികൾ കണ്ണൂരിലെ ജയകൃഷ്ണൻ മാസ്റ്ററുടെ കുടുംബവും മറ്റു ബലിദാനികളുടെ കുടുംബവും നാഗ്പൂരിൽ ചെന്ന് മോഹൻ ഭഗവത് ജിയെ നേരിട്ട് കണ്ട് അറിയിക്കുകയാണ് ചെയ്തത്. അതിനിടയിൽ ആണ് കെ സുരേന്ദ്രൻ സ്വന്തം മകൻറെ സർട്ടിഫിക്കറ്റ് തിരുത്തിക്കൊണ്ട് മകന് രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ ജോലി തരപ്പെടുത്തിയത് എന്തിനും ഏതിനും സമരം ചെയ്യുന്ന DYFI, SFI കെ സുരേന്ദ്രനെതിരെ ഒരു ചെറു ശബ്ദം പോലും ഉയർത്താത്തത് ഇവർ തമ്മിലുള്ള കൂട്ടുകെട്ട് വെളിവാക്കുന്നു.

അതിനിടയിലാണ് അണ്ണാമലയുടെ പദയാത്ര മുന്നേറുന്നത് സുരേന്ദ്രനെ വെച്ച് ഒരു യാത്രയും പച്ചപിടിക്കാൻ സാധിക്കില്ല എന്ന് നിരവധി ജില്ലാ പ്രസിഡന്റുമാർ അമിത്ഷായെ അറിയിച്ചപ്പോൾ തൽക്കാലം യാത്ര നടത്തേണ്ടതില്ല എന്ന് ദേശീയ നേതൃത്വം നിർദേശിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഇതിന്റെ എല്ലാം അവസാനമാണ് ജനുവരിൽ നടക്കാൻ പോകുന്ന അട്ടിമറി.

crime-administrator

Recent Posts

‘നരേന്ദ്ര മോദി ചീപ്പ്, ദുർബലൻ’ മോദിയെയും ബി ജെ പിയെയും കടന്നാക്രമിച്ച് എം വി ഗോവിന്ദൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പിക്കുമെതിരെ രാഷ്ട്രീയ പടവാൾ ഉയർത്തി രൂക്ഷമായി ആക്രമിച്ച് സി പി എം. നരേന്ദ്ര…

1 min ago

പ്രധാനമന്ത്രിക്കെതിരെ വ്യാജ വീഡിയോ, സൈന്യത്തെ അപമാനിച്ചു, KPCC ക്കെതിരെ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷയെ ബാധിക്കുന്ന തരത്തിൽ വ്യാജ വിഡിയോ പ്രചരിപ്പിച്ച കെപിസിസിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന…

58 mins ago

‘ജസ്നയുടെ പിതാവിന് ഊമക്കത്തുകൾ.., സുഹൃത്ത് ഉൾപ്പടെ രണ്ടു പേർ സംശയത്തിന്റെ നിഴലിൽ’

പത്തനംതിട്ട . ജസ്ന തിരോധാന കേസിൽ രണ്ട് പേരെ മുഖ്യമായി സംശയിക്കുന്നതായി ജസ്നയുടെ പിതാവ് ജെയിംസ്. മകളെ അപായപ്പെടുത്തി എന്നാണ്…

1 hour ago

‘കേജ്‌രിവാളിന് ജാമ്യം’ ബി ജെ പിക്ക് തിരിച്ചടിയെന്ന്‌ SFIO നടപടികളുടെ തിരുമുമ്പിൽ ഉല്ലാസയാത്രക്ക് പോയ പിണറായി വിജയൻ

തിരുവനന്തപുരം . ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ജാമ്യം ലഭിച്ചത് ഭരണത്തിൽ കടിച്ചു തൂങ്ങാനുള്ള ബി ജെ പിയുടെ കുത്സിത…

2 hours ago

അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി . മദ്യനയ അഴിമതി കേസിൽ ജയിൽ ആയിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി.…

4 hours ago

ജസ്‌ന കേസിൽ സി ബി ഐ തുടരന്വേഷണം നടത്തണമെന്ന് കോടതി, പിതാവ് കണ്ടെത്തിയ തെളിവുകളുടെയും ഫോട്ടോകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്താൻ കോടതി നിർദ്ദേശം

തിരുവനന്തപുരം . സി ബി ഐ അന്വേഷിച്ച വിവാദമായ ജസ്ന ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. കാഞ്ഞിരപ്പളളി സെന്റ്…

5 hours ago