Kerala

മോദി വീണ്ടും അധികാരത്തിലെത്തുമെന്ന് ദേശാഭിമാനി, ചീഫ് എഡിറ്ററെ വിരട്ടി എം വി ഗോവിന്ദൻ

തിരുവനന്തപുരം . നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാര ത്തിലെത്തുമെന്ന് സ്ഥിരീകരിച്ച് ദേശാഭിമാനി. തങ്ങളുടെ ഒന്നാം പേജില്‍ കൊടുത്ത വാര്‍ത്തയിലാണ് സി പി എം മുഖ പത്രമായ ദേശാഭിമാനി ഇത് സ്ഥിരീകരിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എന്ന മട്ടിൽ തയ്യാറാക്കിയ വാര്‍ത്തയെ ചൊല്ലി ചീഫ് എഡിറ്റർ ദിനേശന്‍ പുത്തലത്തിനെ സി പി എം വിരട്ടി.

സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ രാവിലെ തന്നെ ചീഫ് എഡിറ്റര്‍ ദിനേശന്‍ പുത്തലത്തിനെ വിളിച്ചുണര്‍ത്തി ചോദ്യം ചെയ്തു. തുടര്‍ന്ന് വാര്‍ത്ത ഒന്നാം പേജില്‍ കൊടുക്കാനുള്ള തീരുമാനമെടുത്ത ചീഫ് ന്യൂസ് എഡിറ്റര്‍ക്കും ലേഖകനും വിശദീകരണം ചോദിച്ച് മെമ്മോ നല്‍കി.

ഗവര്‍ണറായി തുടരാന്‍ നീക്കവുമായി ആരിഫ് മുഹമ്മദ് ഖാന്‍ എന്ന തലക്കെട്ടിലായിരുന്നു ഒന്നാം പേജിൽ ദേശാഭിമാനി വാർത്ത കൊടുത്തത്. ഏപ്രില്‍ മേയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ സെപ്തംബറിലെ ഗവര്‍ണര്‍ നിയമനവും മോദി തീരുമാനിക്കുമെന്ന ഉറപ്പിലുള്ള വാര്‍ത്ത വല്ലാത്ത പണിയായി പോയെന്നാണ്‌ സിപിഎം നേതാക്കള്‍ തന്നെ പറയുന്നത്. സി പി എമ്മിന് ദേശാഭിമാനി തന്നെ പണി കൊടുത്തപോലെയായി.

ഗവര്‍ണര്‍ പദവിയില്‍ സെപ്തംബറില്‍ കാലാവധി കഴിയുന്ന ആരിഫ് മുഹമ്മദ് ഖാന്‍ പുനര്‍ നിയമനം കിട്ടാന്‍ കേരള ബി ജെ പി നേതാക്കളുടെ പിന്തുണയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമീപിക്കുന്നു എന്നായിരുന്നു ദേശാഭിമാനി വാര്‍ത്ത. നേരത്തെ പിണറായി വിജയനെ മുണ്ടുടുത്ത മോദിയെന്ന് നിരന്തരം അധിക്ഷേപിക്കുന്ന ടെലിഗ്രാഫ് പത്രം എഡിറ്റര്‍ അറ്റ് ലാര്‍ജ് രാജഗോപാലിന്റെ അഭിമുഖം അടുത്തിടെ ദേശാഭിമാനി എഡിറ്റ് പേജില്‍ ഏറെ പ്രാധാന്യത്തോടെ കൊടുത്തത് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ ചൊടിപ്പിച്ചിരുന്ന സംഭവത്തിന് പിറകേയാണിത്.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

5 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

5 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

6 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

6 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

6 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

7 hours ago