News

തൃശൂര്‍ പൂരത്തെ അട്ടിമറിയ്‌ക്കാൻ സി പി എമ്മിന്റെ രാഷ്ട്രീയ നീക്കം

തൃശൂര്‍ . തൃശൂര്‍ പൂരത്തെ അട്ടിമറിയ്‌ക്കാൻ സി പി എമ്മിന്റെ രാഷ്ട്രീയ നീക്കം. പൂരം എക്‌സിബിഷന് ക്ഷേത്ര മൈതാനം വിട്ടു നല്‍കാന്‍ ദേവസ്വം ബോര്‍ഡ് ഭീമമായ തുക ചുങ്കം ചോദിച്ചു കൊണ്ടാണിത്. ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ പേരില്‍ വാസ്തവ വിരുദ്ധമായ കാരണങ്ങള്‍ പറഞ്ഞ് ദേവസ്വം ബോര്‍ഡ് ചരിത്രപ്രസിദ്ധമായ പൂരാഘോഷം നിര്‍ത്തിവയ്‌ക്കാന്‍ ശ്രമിക്കുകയാണെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

കൊച്ചി ദേവസ്വം ബോര്ഡിനെ ഉപയോഗപ്പെടുത്തി സി പി എം നടത്തുന്ന രാഷ്ട്രീയക്കളിയാണിത്. 2015 ല്‍ 6 ലക്ഷം രൂപ മാത്രം ഉണ്ടായിരുന്ന പൂരം പ്രദര്‍ശന നഗരിയുടെ വാടക കഴിഞ്ഞവര്‍ഷം 39 ലക്ഷമാക്കിയാണ് ഉയര്‍ത്തിയിരുന്നത്. ഇപ്പോള്‍ ആവട്ടെ പൂരം പ്രദര്ശനം പോലും നടത്താൻ കഴിയാത്ത തരത്തിൽ രണ്ടുകോടി 20 ലക്ഷമാക്കി ഉയർത്തിയിരിക്കുകയാണ് ഇപ്പോൾ.ഭക്തരെയും വിശ്വാസികളെയും പിഴിയാനുള്ള നീക്കമാണിത്. എങ്ങനെയും പൂരം മുടക്കുക എന്ന ആസൂത്രിത ലക്ഷ്യമാണ് സി പി എം ഇതിനു പിന്നിൽ കാണുന്നത്.

വാടക ഇത്ര ഭീമമായി വര്‍ദ്ധിപ്പിച്ചാല്‍ ആഘോഷങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരും. ദേവസ്വം ബോര്‍ഡിന് നേതൃത്വം കൊടുക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും സംസ്ഥാന സര്‍ക്കാരും ലക്ഷക്കണക്കിന് പൂരപ്രേമികളെ നിരാശരാക്കുന്ന ഈ തീരുമാനത്തില്‍ നിന്നും പിന്തിരിയണമെന്ന് ക്ഷേത്രത്ര സംരക്ഷണ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഭക്തരെ കൊള്ളയടിക്കാനുള്ള നീക്കത്തില്‍ നിന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പിന്‍മാറണമെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി ആവശ്യപ്പെട്ടു. പൂരത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ ചെയ്യേണ്ട ദേവസ്വം ബോര്‍ഡ് പൂരനടത്തിപ്പിന് തടസ്സം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. ഇത് സത്യപ്രതിജ്ഞാലംഘനവും സനാതനധര്‍മ്മത്തിനെതിരെയുള്ള ആസൂത്രിത നീക്കങ്ങള്‍ക്ക് കരുത്ത് പകരുന്നതാണെന്നും ക്ഷേത്ര സംരക്ഷണ സമിതി കുറ്റപ്പെടുത്തി. പൂരം എക്‌സിബിഷന് ക്ഷേത്ര മൈതാനം വിട്ടു നല്‍കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണമെന്നും സമിതി ആവശ്യപ്പെട്ടു. ജില്ലാ അധ്യക്ഷന്‍ കെ. സതീശ് ചന്ദ്രന്‍ അധ്യക്ഷ വഹിച്ചു.

ദേവസ്വം ബോര്‍ഡിനെതിരെ കോണ്‍ഗ്രസം രംഗത്ത് വന്നിട്ടുണ്ട്. ടി.എന്‍. പ്രതാപന്‍ എം.പി, ഡി.സി.സി.പ്രസിഡന്റ് ജോസ് വള്ളൂര്‍, യു.ഡി.എഫ് ചെയര്‍മാന്‍ എം.പി. വിന്‍സെന്റ് എക്‌സ് എം.എല്‍.എ എന്നിവരുടെ നേതൃത്വത്തില്‍ പാറമേക്കാവ് ദേവസ്വം ഓഫീസ് സന്ദര്‍ശിച്ചു.

crime-administrator

Recent Posts

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

41 mins ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

11 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

12 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

13 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

16 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

17 hours ago