Crime,

മന്ത്രി റിയാസിന്റെ പിൻ ബലത്തിൽ അനധികൃത കെട്ടിട നിർമ്മാണം, കെട്ടിടങ്ങൾ പൊളിച്ചു മാറ്റാൻ അന്ത്യശാസനം

പഞ്ചായത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ബേക്കൽ ബീച്ചിൽ നിർമ്മിച്ച അനധികൃത കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നിയമനട പടികളുടെ ഭാഗമായി ബേക്കൽ റിസോർട്‌സ് ഡെവലപ്പ്മന്റ് കോർപ്പറേഷനു അന്ത്യ ശാസനം നൽകി പഞ്ചായത്ത്. സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ് ബി ആർ ഡി സി.

കഴിഞ്ഞദിവസം നടന്ന പള്ളിക്കര പഞ്ചായത്ത് ബോർഡ് യോഗത്തിൽ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച വിശദീകരണം നൽകിയത്. നേരത്തെ അനധികൃത കെട്ടിട നിർമ്മാണം നിർത്തിവയ്ക്കണമെ ന്നാവശ്യപ്പെട്ട് പള്ളിക്കര പഞ്ചായത്ത് സെക്രട്ടറി ബി.ആർ ഡി സി ക്ക് നോട്ടീസ് നൽകിയിരുന്നുവെങ്കിലും മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസിന്റെ ബലത്തിൽ ഇതിന് പുല്ലുവില കൽപ്പിച്ചുവെന്നാണ് ആരോപണം.

തീരദേശ സംരക്ഷണ നിയമം ലംഘിച്ച് ബി.ആർ ഡിസിയും സ്വകാര്യ വ്യക്തിയും അനധികൃതമായി നിരവധി കെട്ടിടങ്ങൾ നിർമ്മിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതിനുപിന്നിൽ വലിയ രീതിയിൽ അഴിമതി നടന്നിട്ടുണ്ട് എന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് പഞ്ചായത്ത് നടപടികളുമായി എത്തിയത്. എന്നാൽ തദ്ദേശ സ്ഥാപനത്തിന്റെ നിർദ്ദേശങ്ങൾ ബിആർഡിസി പാലിക്കുന്നില്ല. മുഖവിലയ്ക്ക് പോലും എടുക്കുന്നില്ലെന്നതാണ് വസ്തുത.

ബി.ആർഡിസി സ്വന്തം ചെലവിൽ അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കണ മെന്നും അല്ലാത്തപക്ഷം സിപിഎം ഭരിക്കുന്ന പള്ളിക്കര പഞ്ചായത്ത് ഭരണസമിതി അനധികൃത കെട്ടിടങ്ങൾ പൊളിച്ചു നീക്കുമെന്നും മുന്നറിയിപ്പു നൽകി. ഇതിനുള്ള ചെലവ് ബി.ആർഡിസി വഹിക്കണമെന്നും ആവശ്യപ്പെട്ട് നോട്ടീസ് നൽകിയതായാണ് പഞ്ചായത്ത് സെക്രട്ടറി യോഗത്തെ അറിയിച്ചത്.

നാളെ പരാതി കോടതികളിൽ എത്തിയാൽ ഉദ്യോഗസ്ഥർക്ക് ബാധ്യതയാകുമെന്നത് കൊണ്ടാണ് മുൻകൂട്ടി നോട്ടീസ് നൽകിയത്. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഭയന്ന് നടപടികളിലേക്ക് കടക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കുന്നില്ലെന്നാണ് ആരോപണം. മാത്രമല്ല പല ഉദ്യോഗസ്ഥന്മാരും പള്ളിക്കര പഞ്ചായത്തിൽ നിന്നും ട്രാൻസ്ഫർ വാങ്ങി തടി രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ടൂറിസം മന്ത്രിയായ മന്ത്രി മുഹമ്മദ് റിയാസിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായിരുന്ന കണ്ണൂർ സ്വദേശിയും മുൻ എസ്എഫ്‌ഐ നേതാവുമായ ഷിജിൻ പറമ്പത്താണ് എം ഡി എന്ന നിലയിൽ അനിതികൃത നിർമ്മാണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. അതുകൊണ്ട് തന്നെ സിപിഎം ഭരിക്കുന്ന പഞ്ചായത്തിന് നോട്ടീസ് നൽകാൻ മാത്രമേ സാധിക്കുന്നുള്ളൂ.

ബിആർടിസി എംഡി യുടെ നേതൃത്വത്തിൽ ബേക്കൽ ബീച്ച് ഫെസ്റ്റിവലിലും വലിയ രീതിയിലുള്ള അഴിമതിയാണ് നടന്നുകൊണ്ടിരിക്കുന്നത്. തങ്കൾക്ക് ഒരു നിയമങ്ങളും ചട്ടങ്ങളും ബാധകമല്ല എന്ന രീതിയിലാണ് എം ഡി മുന്നോട്ടുപോകുന്നത്. പഞ്ചായത്ത് നോട്ടീസ് നൽകുമ്പോൾ മന്ത്രിയുടെ ഓഫീസിൽ നിന്നും ഫോണ് വരുന്നതോടുകൂടി ഉദ്യോഗസ്ഥരുടെ മുട്ടിടിക്കാൻ തുടങ്ങും. ഇതോടെ നടപടികളും നിലയ്ക്കും.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

9 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

10 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

11 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

14 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

15 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

15 hours ago