Kerala

കരിമണൽ കോഴ എന്ന മാസപ്പടി വിവാദത്തിൽ അന്വേഷണം തുടങ്ങി,പിണറായിയും വീണയും കുടുങ്ങും

കരിമണൽ കോഴയിൽ അഥവാ മാസപ്പടി വിവാദത്തിൽ അന്വേഷണം തുടങ്ങിയാതായി റിപ്പോർട്ട്. രാഷ്ട്രീയ, ട്രേഡ് യൂണിയൻ നേതാക്കൾക്കും പൊലീസിനും മറ്റ് ഉദ്യോഗസ്ഥർക്കും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) നിയമവിരുദ്ധമായി കോടിക്കണക്കിനു രൂപ നൽകിയെന്ന ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ (ഐഎസ്ബി) കണ്ടെത്തലിൽ കേന്ദ്ര കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയം ത്വരിതാന്വേഷണമാണ് തുടങ്ങിയത്.

മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും അടക്കമുള്ളവരെ പ്രതിസ്ഥാനത്ത് നിർത്തുന്ന ആരോപണമാണ് ഇത്. ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിനിടെയാണ് പുതിയ നീക്കം. ഐഎസ്ബി മുൻപാകെ പരിശോധനയ്ക്കു വന്ന രേഖകളും മൊഴികളും വ്യക്തമാക്കുന്ന പ്രകാരം സിഎംആർഎൽ കമ്പനി 2016 നു ശേഷം 135 കോടി രൂപ വിതരണം ചെയ്തത് ആർക്കെല്ലാമാണ്, എന്തിനുവേണ്ടിയാണ് എന്നു കണ്ടെത്തേണ്ടത് മന്ത്രാലയത്തിനു കീഴിലുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) ആണ്. നിയമോപദേശപ്രകാരം കേസ് അവർക്കു കൈമാറുന്നതിനു മുന്നോടിയായാണ് ത്വരിതാന്വേഷണം നടത്തുന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

കോർപറേറ്റ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ ഓഫിസിന്റെ ബെംഗളൂരു, ചെന്നൈ റീജനൽ ഡയറക്ടർമാർക്കാണ് അന്വേഷണച്ചുമതല. രണ്ടുപേരെയും കൊണ്ട് വലഞ്ഞത് എന്തായാലും റിയാസ് ആണ്. അന്വേഷണം തുടങ്ങിയെന്നു വിവരം അറിഞ്ഞപ്പോഴേ വീണ മോൾക്ക് ഇറക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥയാണെന്നാണ് അറിയുന്നത്. വീണ ബാത് റൂമിൽ നിന്നും ഇറങ്ങുന്നതേ ഇല്ല. പേടിച്ച പാവം പെൺകുട്ടിക്ക് വയറ്റിളക്കാമെന്നാണ് എല്ലാവരും കളിയാക്കുന്നത്. ഈ വാർത്ത അറിഞ്ഞത് മുതൽ പിണറായിക്കാനെങ്കിലും ദേഹാസ്വാസ്ഥ്യം ഉണ്ട്. പൊതുവെ ധാർഷ്ട്യക്കാരനായ പിണറായിയെ കൊണ്ട് റിയാസിനും തലവേദനയാണ്. നവകേരള യാത്ര മുടക്കാൻ പറ്റുകയുമില്ല പിണറായിയെ സംരക്ഷിക്കുകയും വേണം. പൗരപ്രമുഖരുമായുള്ള കൂടിക്കാഴ്ചകൾ തീരുമാനിച്ചിരിക്കുന്നതാണ്. അതിൽ നിന്ന് പിണറായിക്ക് മാറി നില്ക്കാൻ സാധിക്കില്ല. പൗരപ്രമുഖർ കൊങ്ങയ്ക്ക് പിടിക്കും.

വൻകിട വ്യവസായ രംഗത്തെ സംഘടിത സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കാനുള്ള ജുഡീഷ്യൽ അധികാരമുള്ള ഏജൻസിയാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ എന്ന എസ്എഫ്‌ഐഒ. കേന്ദ്ര സർക്കാർ, സുപ്രീം കോടതി, ഹൈക്കോടതി എന്നിവ നിർദ്ദേശിക്കുന്ന കേസുകളാണ് ഇവർക്ക് ഏറ്റെടുക്കാവുന്നത്. ഓരോ സംസ്ഥാനത്തും സെഷൻസ് കോടതിയുടെ പദവിയുള്ള കോടതിക്കാണ് എസ്എഫ്‌ഐഒ കേസുകളുടെ വിചാരണാധികാരം. ഇത്തരത്തിലൊരു ഏജൻസിയാണ് കേസ് അന്വേഷണിക്കുന്നത്.

മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ ഉൾപ്പെടെ 12 പേർക്ക് നോട്ടീസ് അയക്കാൻ ദിവസങ്ങൾക്കുമുമ്പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹർജിക്കാരൻ ചൂണ്ടിക്കാണിച്ച എതിർകക്ഷികളായ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള 12 പേർക്കെതിരേയാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഇവരെല്ലാം കേന്ദ്ര ഏജൻസിയുടെ അന്വേഷണ പരിധിയിലും വരും.

ഐഎസ്ബി കണ്ടെത്തിയ രേഖകളും മൊഴികളും വസ്തുതാപ രമാണെന്നു കോർപറേറ്റ് അഫയേഴ്‌സ് ഡയറക്ടർ ജനറൽ റിപ്പോർട്ട് ചെയ്താൽ കേസന്വേഷണം എസ്എഫ്‌ഐഒ ഏറ്റെടുക്കും.2019 ജനുവരി 25ന് സിഎംആർഎലിന്റെ ഓഫിസിലും ഫാക്ടറിയിലും എംഡിയുടെയും പ്രധാന ഉദ്യോഗസ്ഥരുടെയും വീടുകളിലും ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത രേഖകളും അവയെക്കുറിച്ച് എംഡിയും ഉദ്യോഗസ്ഥരും നൽകിയ മൊഴികളുമാണ് കേസിനാധാരം.

വ്യവസായ ആവശ്യങ്ങൾക്കു വേണ്ടി നിയമവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ എന്തെങ്കിലും പരിഗണന സിഎംആർഎൽ കമ്പനി പണം നൽകി നേടിയിട്ടുണ്ടോ? എന്നതാണ് ത്വരിതാന്വേഷണത്തിൽ പ്രധാനം. ഇതിനൊപ്പം സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്‌മെന്റ് കോർപറേഷന് (കെഎസ്‌ഐഡിസി) സിഎംആർഎൽ കമ്പനിയിൽ 13.4% ഓഹരി നിക്ഷേപമുണ്ടെങ്കിൽ കേസ് പൊതുഖജനാവു ദുർവിനിയോഗത്തിന്റെ പരിധിയിൽ വരുമോ എന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തും.

സിഎംആർഎൽ ബോംബെ സ്റ്റോക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്ത കമ്പനിയാണെങ്കിൽ ആരോപിക്കെപ്പടുന്ന കാര്യങ്ങൾ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചട്ടങ്ങളുടെ ലംഘനമാണോ എന്നതും പരിശോധിക്കും. മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാവിജയനും സി.എം.ആർ.എൽ കമ്പനി പണം നൽകിയത് തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിന് സഹായം കിട്ടാനാണെന്ന് മാത്യൂകുഴൽനാടൻ എംഎ‍ൽഎ ആരോപിച്ചിട്ടുണ്ട്. വീണാവിജയന് സി.എം.ആർ.എൽ കമ്പനി മാസപ്പടി എന്തിനുനൽകി എന്നതിനുള്ള ഉത്തരമാണിത്. വർഷങ്ങളോളം സി.എം.ആർ.എല്ലിന് കരിമണൽ ഖനനം ചെയ്യാനായി എല്ലാ നിയമങ്ങളും മാറ്റിയെന്നും മൂന്നുവർഷമായി തോട്ടപ്പള്ളിയിൽ കരിമണൽ ഖനനം നടക്കുന്നതായും എംഎ‍ൽഎ ആരോപിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്ക് സ്വകാര്യ കമ്പനി 1.72 കോടി നൽകിയത് നിയമവിരുദ്ധമെന്ന് ആദായനികുതി തർക്കപരിഹാര ബോർഡ് കണ്ടെത്തിയതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾക്കും സി.എം.ആർ.എല്ലിൽ നിന്നും പണം കൈപ്പറ്റിയെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് വിഷയം ഏറ്റെടുത്ത് മുഖ്യമന്ത്രിയേയും മകളേയും സിപിഎമ്മിനേയും പ്രതിരോധത്തിലാക്കിക്കൊണ്ട് കോൺഗ്രസ് ഏം.എൽ.എൽ മാത്യു കുഴൽനാടൻ രംഗത്തെത്തി. വിഷയം നിയമസഭയിൽ ഉന്നയിക്കാൻ നീക്കം നടന്നെങ്കിലും നടന്നില്ല. മാത്യു കുഴൽനാടന്റെ പ്രസംഗം സഭാരേഖകളിൽ നിന്ന് പോലും പിരായി വിജയൻ ഇടപെട്ടു നീക്കം ചെയ്യുകയായിരുന്നു.

ഒന്നാം പിണറായി സർക്കാർ അധികാരത്തിൽവന്നതിനുശേഷമുള്ള മൂന്നുവർഷമാണ് വീണയ്ക്ക് സി.എം.ആർ.എലിൽനിന്ന് പണം കിട്ടിയതെന്നാണ് കമ്പനിയുടെ രേഖകളിലുള്ളത്. ഇതിന് പ്രത്യേകമായ ഒരു സേവനവും ഐ.ടി. സംരംഭകയായ വീണയിൽനിന്നോ, അവരുടെ കമ്പനിയിൽനിന്നോ ലഭിച്ചിട്ടില്ലെന്നാണ് കമ്പനി പ്രതിനിധി ആദായനികുതി വകുപ്പിന്റെ ഇന്ററിം ബോർഡ് ഓഫ് സെറ്റിൽമെന്റിന് നൽകിയ മൊഴിയിലുള്ളത്. ഇരുപക്ഷത്തേയും നേതാക്കൾ കമ്പനിയിൽനിന്ന് പണം കൈപ്പറ്റിയതായും രേഖകളിലുണ്ട്. ആദായനികുതി വകുപ്പ് പരിശോധനയിൽ പിടിച്ചെടുത്ത കുറിപ്പുകളിൽ നേതാക്കളുടെ ചുരുക്കപ്പേരാണുള്ളത്.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

57 mins ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

2 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

2 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

3 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

6 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

6 hours ago