India

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎക്ക് 338 സീറ്റുകള്‍ കിട്ടുമെന്ന് ടൈംസ് നൗ

ന്യൂദല്‍ഹി . 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 338 സീറ്റുകള്‍ നേടുമെന്ന് പ്രവചനം. ബിജെപി 328 സീറ്റുകള്‍ വരെ രാജ്യത്ത് ഒറ്റയ്‌ക്ക് സ്വന്തമാക്കും. പ്രതിപക്ഷ ബ്ലോക്ക് ഇന്ത്യ 144 സീറ്റുകള്‍ നേടും. ഭാരത് ജോഡോ യാത്ര ഉണ്ടായിരുന്നിട്ടും കോണ്‍ഗ്രസ് മികച്ച പ്രകടനം നടത്താനാവില്ല. 52 മുതല്‍ 72 സീറ്റുകള്‍ വരെ കോൺഗ്രസിന് നേടാനാകും. ടൈംസ് നൗ – ഇടിജി സര്‍വേയിലാണ് ആണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി മികച്ച മുന്നേറ്റം തുടരും. ഉത്തർ പ്രദേശ് , മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി ശക്തമായ മേധാവിത്വം സ്ഥാപിക്കും. പ്രധാനമന്ത്രിയായി രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും നരേന്ദ്ര മോദിയെ തന്നെ വീണ്ടും കാണാന്‍ ആഗ്രഹിക്കുന്നതായും ടൈംസ് നൗ ഇടിജി സര്‍വേ ഫലം പറയുന്നു.

സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ഉത്തരേന്ത്യന്‍ സീറ്റുകളില്‍ കാവി പാർട്ടി 136 സീറ്റുകള്‍ നേടും. യുപിയില്‍ 70-74 സീറ്റുകളും രാജസ്ഥാനില്‍ 24 സീറ്റുകളും മധ്യപ്രദേശില്‍ 27-29 സീറ്റുകളും ഛത്തീസ്ഗഡില്‍ 10-11 സീറ്റുകളും നേടുമെന്നാണ് പ്രവചനം. മൊത്തത്തില്‍, എന്‍ഡിഎയ്‌ക്ക് 44 ശതമാനം വോട്ട് വിഹിതവും, ഇന്ത്യന്‍ സഖ്യത്തിന് 39 ശതമാനം വോട്ട് വിഹിതവും ഉണ്ടാവും. വൈഎസ്ആര്‍സിപി (3 ശതമാനം), ബിജെഡി (2 ശതമാനം), ബിആര്‍എസ് (1 ശതമാനം) എന്നിവരും ആണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരളത്തില്‍ ബിജെപി സീറ്റുനേടുമെന്നും സിപിഎമ്മിന് 3 മുതല്‍ 5 വരെ സീറ്റു ലഭിക്കുമെന്നും സര്‍വേ പറയുന്നു. പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ലഭിക്കുന്ന സീറ്റുകള്‍ ഇങ്ങനെ:

യുപി – എൻഡിഎ: 70-74, ഇന്ത്യ: 4-8,ബിഎസ്പി: 0-1മറ്റുള്ളവർ: 1-3, ഗുജറാത്ത്- :എൻഡിഎ 26, ബംഗാൾ:-എൻഡിഎ: 17-19,ഇന്ത്യ: 22-26,
രാജസ്ഥാൻ-എൻഡിഎ: 24,ഇന്ത്യ: 0-1, എംപി:എൻഡിഎ: 27-29,ഇന്ത്യ: 0-2, ഛത്തീസ്ഗഡ്: എൻഡിഎ: 10-11,ഇന്ത്യ: 0-1,എപിവൈഎസ്ആർസിപി: 24-25ടിഡിപി: 0-1, തെലങ്കാന:കോൺഗ്രസ്: 8-10,ബിജെപി: 3-5,ബിആർഎസ്: 3-5, മഹാരാഷ്‌ട്ര;എൻഡിഎ: 27-31,എംവിഎ: 16-20,മറ്റുള്ളവ: 1-2,
തമിഴ്‌നാട്:ഡിഎംകെ: 20-24,കോൺഗ്രസ്: 10-12,എഐഎഡിഎംകെ: 3-6, കർണാടക;ബിജെപി: 20-22,കോൺഗ്രസ്: 6-8, ഗോവ:ബിജെപി: 1,കോൺഗ്രസ്: 0-1, ഡൽഹി:എൻഡിഎ: 6-7,ഇന്ത്യ: 0-1, പഞ്ചാബ്:എൻഡിഎ: 3-5,ഇന്ത്യ: 6-10, ലഡാക്ക്- NDA: 1-3,ഇന്ത്യ: 3-4-, മറ്റുള്ളവ: 0-1, കേരളം:- ബിജെപി: 0-1- കോൺഗ്രസ്: 11-13- സിപിഎം: 3-5- ഐയുഎംഎൽ: 1-2, ഹിമാചൽ പ്രദേശ്:- എൻഡിഎ: 3-4- ഇന്ത്യ: 0-1- മറ്റുള്ളവ: 0,

crime-administrator

Recent Posts

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

2 hours ago

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

10 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

10 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

11 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

11 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

11 hours ago