Crime,

ലോക്‌സഭയില്‍ കടന്ന് അതിക്രമം നടത്തിയവരുടെ മൊഴികളെടുത്തു, രണ്ടു പേർക്ക് തിരിച്ചറിയൽ രേഖകളില്ല

ലോക്‌സഭയില്‍ കടന്ന് അതിക്രമം നടത്തിയ സംഭവത്തില്‍ അറസ്റ്റിലായ നാലുപേരുടെയും മൊഴികള്‍ പോലീസ് രേഖപ്പെടുത്തി. പിടിയിലായ നീലത്തിനും അമോലിനും ഫോണോ തിരിച്ചറിയല്‍ രേഖ പോലും ഇല്ലെന്ന് പൊലീസ് പറഞ്ഞു. തങ്ങളുടെ കൈയ്യില്‍ ബാഗില്ലായിരുന്നുവെന്നും പ്രതിഷേധിച്ചത് ഒരുസംഘടനയുടേയും ഭാഗമായല്ലെന്നും ആണ് ഇവരുടെ മൊഴി.

സ്വന്തം ഇഷ്ടപ്രകാരമാണ് പാര്‍ലമെന്റില്‍ എത്തിയതെന്നും ഇവര്‍ പൊലീസി നോട് പറഞ്ഞു. ഇവര്‍ക്ക് ഭീകരബന്ധമില്ലെന്നുള്ള സൂചനയും പൊലീസ് പുറത്തുവിട്ടു. തൊഴിലില്ലെന്നും സര്‍ക്കാര്‍ മറുപടി നല്‍കണമെന്നും. ജനങ്ങള്‍ക്കായാണ് പ്രതിഷേധിച്ച തെന്നുമാണ് പിടിയിലായ നീലം പറഞ്ഞിരിക്കുന്നത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പിടിയിലായവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയുണ്ടായി.

ലോക്‌സഭയ്ക്കുള്ളില്‍ കടന്ന് കളര്‍ സ്‌പ്രേയുമായി പ്രതിഷേധിച്ച രണ്ടുപേരെയും സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച രണ്ടുപേരുമാണ് തുടർന്ന് അറസ്റ്റിലായത്. അക്രമം നടത്തിയവര്‍ക്ക് പാര്‍ലമെന്റില്‍ പ്രവേശിക്കാന്‍ പാസ് നല്‍കിയിരിക്കുന്നത് മൈസൂരുകുടക് ബിജെപി എംപി എം.പി. പ്രതാപ് സിംഹയാണ്. സംഭവത്തോടെ പാര്‍ലമെന്റില്‍ സന്ദര്‍ശകപാസ് നല്‍കുന്നത് നിര്‍ത്തിവെച്ചു.

ശൂന്യവേളയ്ക്കിടെയിലായിരുന്നു ഗാലറിയില്‍ നിന്നും രണ്ടുപേര്‍ നടുത്തളത്തിലേക്ക് ചാടി വീഴുന്നത്. കയ്യില്‍ ഗ്യാസ് കാനുകളുമായെത്തിയ ഇവര്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയായിരുന്നു. ഉടനടി സഭാനടപടികള്‍ നിര്‍ത്തിവച്ചു. സംഭവത്തില്‍ നാലുപേരാണ് പിടിയിലായിരിക്കുന്നത്. പാര്‍ലമെന്റിനകത്ത് നിന്ന് സാഗര്‍ ശര്‍മ, മനോരഞ്ജന്‍ എന്നിവരും പാര്‍ലമെന്റിന് പുറത്ത്‌നിന്ന് നീലം, അമോല്‍ ഷിന്‍ഡെ എന്നിവരുമാണ് പിടിയിലായവർ. സാഗര്‍ ശര്‍മയും മനോരഞ്ജനും മൈസൂരു സ്വദേശികളാണ്. ഇതില്‍ മനോരഞ്ജന്‍ കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണ്. ഏകാധിപത്യം നടപ്പിലാക്കരുതെന്ന് മുദ്രാവാക്യം വിളിച്ച അക്രമികള്‍ സോക്‌സിലാണ് ഗ്യാസ് കാനുകള്‍ ഒളിപ്പിച്ച് കടത്തി കൊണ്ട് വന്നത്.

സംഭവത്തില്‍ പാര്‍ലമെന്റിലെ സിസിടിവി ക്യാമറ പരിശോധിക്കുന്നുണ്ട്. ജീവനക്കാരെ ചോദ്യംചെയ്യുന്നു. ഗ്യാസ് കാന്‍ അകത്തുകൊണ്ടുപോകാന്‍ സഹായം ലഭിച്ചോ എന്നാണ് പോലീസ് സംശയിക്കുന്നത്. ഐബി ഉന്നതരും സിആര്‍പിഎഫ് മേധാവിയും ഡല്‍ഹി പൊലീസ് കമ്മിഷണറും പാര്‍ലമെന്റില്‍ എത്തി അന്വേഷണം നടത്തുകയാണ്. ഹരിയാന, മഹാരാഷ്ട്ര, കര്‍ണാടക പൊലീസുമായി ചേര്‍ന്നാണ് അന്വേഷണം നടത്തി വരുന്നത്.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

3 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

4 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

5 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

8 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

9 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

9 hours ago