Crime,

ഇത് പിണറായിയുടെ ഇരട്ടത്താപ്പ്, പിണറായിയെ കരിങ്കൊടി കാണിച്ചാൽ വധശ്രമം, ഗവർണർ പുറത്തിറങ്ങിയാൽ ഹീറോയിസമോ?

അല്ലെ … ഇതെന്തൊരു ഇരട്ടത്താപ്പാണെന്ന് മനസിലാകുന്നില്ല. മുഖ്യന് നേരെ കരിങ്കൊടി കാണിച്ച കെ എസ് യു പ്രവർത്തകർക്ക് നേരെ ഡി വൈ എഫ് ഐ പ്രവർത്തകർ നടത്തിയത് ജീവൻ രക്ഷ പ്രവർത്തനം. പ്രതിഷേധക്കാർ ഷൂ എറിഞ്ഞാൽ വധശ്രമം. നേരെ തിരിച്ച് ഗവർണർക്കെതിരെ ഇടതു സംഘടനകൾ പ്രതിഷേധിക്കുമ്പോൾ ഗവർണർ നെഞ്ചുറപ്പോടെ ഇറങ്ങി വീട്ടിൽ പോടാ എന്ന് പറഞ്ഞാൽ അത് ഹീറോയിസം.കഴിഞ്ഞ ദിവസം കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതും ഇതേ കാര്യത്തിലല്ലേ. എന്താണ് കോടതി ചോദിച്ചത്. എന്താണ് വിമർശനം ഉന്നയിച്ചത്? ഓടുന്ന ബസിന് നേരെ ഷൂ എറിഞ്ഞാൽ വധശ്രമക്കേസ് എങ്ങനെ ചുമത്താൻ കഴിയുമെന്നാണ് കോടതി ചോദിച്ചത്.

ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദനം നടത്തുമ്പോൾ പോലീസ് ഉണ്ടായിരുന്നില്ലേ? എങ്ങനെ രണ്ട് നീതി നടപ്പിലാക്കാൻ കഴിയും? മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോര, ജനങ്ങളെക്കൂടി പോലീസ് സംരക്ഷിക്കണം. പൊലീസ് ചെയ്യുന്നത് നീതികേടാണ്. നീതി എല്ലാവർക്കും ലഭിക്കാനുള്ളതാണ് – കോടതി പറഞ്ഞു. അറസ്റ്റിലായ കെഎസ്‌യു പ്രവർത്തകരെ പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കോടതിയുടെ വിമർശനം.

കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസിൽ വർഗീസ്, ജിബിൻ ദേവകുമാർ, ജെയ്ഡൻ തുടങ്ങിയവരാണ് അറസ്റ്റിലായത്. മനഃപൂർവമായ നരഹത്യാശ്രമം ഉൾപ്പെടെ ഐപിസി 308, ഐപിസി 353, ഐപിസി 283 എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഞായറാഴ്ച വൈകിട്ടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനുനേരെ ഷൂ ഏറുണ്ടായത്. സംഭവത്തിൽ മുഖ്യമന്ത്രി അതിരൂക്ഷമായ പ്രതികരണമാണ് നടത്തിയത്. ഏറിനൊക്കെ പോയാൽ അതിന്റേതായ നടപടികൾ പിന്നാലെ വരും. പിന്നെ വിലപിച്ചിട്ടു കാര്യമില്ല. ഇത് നാടിനോടുള്ള വെല്ലുവിളിയാണെന്ന് മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ഇതെല്ലാം മുന്നിൽ നിൽക്കെയാണ് യാതൊരു ഉളുപ്പുമില്ലാതെ ഇടതുപക്ഷ മന്ത്രിമാർ ന്യായീകരിക്കുന്നത്. ന്യായീകരിക്കുന്നതിനെ നമ്മൾ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരുടെ മന്ത്രിസഭാ അപ്പോൾ അതിനെ ന്യായീകരിക്കണം. പക്ഷെ ഇത്രത്തോളം തരം താഴാൻ ഈ ഇടതുപക്ഷ നേതാക്കൾ ശ്രമിക്കരുത്. ആശാൻ അടുപ്പിലുമാകാം എന്ന അവസ്ഥയിലേക്കാണ് നിങ്ങൾ താഴ്ന്നുപോകുന്നത്.

പ്രകോപനം സൃഷ്ടിക്കുന്നത് ഗവർണ്ണറാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ തുറന്നടിച്ചു. വാഹനത്തിൽ നിന്നും ഗവർണ്ണർക്ക് ഇറങ്ങാകാനുമോ എന്ന സംശമാണ് മന്ത്രി പി രാജീവിന്. എസ് എഫ് ഐയോട് സർക്കാരിന് മൃദുസമീപനമാണെന്ന് ഇതോടെ വ്യക്തമാകുകയാണ്.പ്രകോപനമുണ്ടാക്കുന്നത് ഗവർണറാണെന്നാണ് മന്ത്രി എകെ ശശീന്ദ്രൻ പറയുന്നത്. ഗുണ്ടായിസം കാട്ടിയത് ഗവർണ്ണറാണെന്നും കുറ്റപ്പെടുത്തുന്നു. ഇതിനൊപ്പം എസ് എഫ് ഐയെ തള്ളാതെ മന്ത്രി മുഹമ്മദ് റിയാസും മന്ത്രി രാജീവും രംഗത്തു വന്നു. ഗവർണർക്കെതിരെയുള്ള എസ് എഫ് ഐ സമരവും മുഖ്യമന്ത്രിക്കെതിരെയുള്ള കെഎസ് യു പ്രതിഷേധവും ഒരെ തട്ടിലുള്ളതല്ലെന്നാണ് മന്ത്രി രാജീവിന്റെ പ്രതികരണം. കാമ്പസിലെ കാവിവൽക്കരണത്തെ ചെറുക്കുകയാണ് എസ്എഫ്‌ഐ എന്നാണ് മന്ത്രി റിയാസിന്റെ പ്രതികരണം.

ഗവർണർ ഒരു തറ രാഷ്ട്രീയക്കാരനെപ്പോലെ രംഗത്തിറങ്ങി പ്രകോപനമുണ്ടാക്കുകയാണ് ചെയ്തത്, ഒരു ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കാമോ എന്നതാണ് ഗവർണർ നോക്കുന്നത്’-ഇതാണ് ശശീന്ദ്രന്റെ പ്രതികരണത്തിന്റെ കാതൽ. അതിനിടെ, വിമാനത്താവളത്തിലേക്ക് കാറിൽ പോകുമ്പോൾ വാഹനം തടഞ്ഞുനിർത്തി ഗവർണർക്ക് നേരെ എസ്എഫ്‌ഐ പ്രവർത്തകർ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമെന്ന് രാജ്ഭവൻ ആരോപിച്ചു. ഗവർണറുടെ വാഹനം തടഞ്ഞ് എസ്എഫ്‌ഐ പ്രവർത്തകർ ഗ്ലാസിൽ ഇടിച്ചത് അടക്കമുള്ള സംഭവങ്ങളിൽ ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായതായും രാജ്ഭവൻ ആരോപിച്ചു. ഇന്റലിജൻസ് പാളിച്ചയ്‌ക്കൊപ്പം ഭരണാനുകൂല വിദ്യാർത്ഥി സംഘടനയ്ക്ക് ഒപ്പം പൊലീസ് നിന്നുവെന്ന ആക്ഷേപവും രാജ്ഭവൻ ഉയർത്തുന്നുണ്ട്. സംഭവം കേന്ദ്ര ഇന്റലിജൻസ് ഉൾപ്പെടെയുള്ള ഏജൻസികൾ സ്വമേധയാ അന്വേഷിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഗവർണർക്കെതിരെയുള്ള സമരവും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവും ഒരേ തട്ടിലുള്ളതല്ല. എസ്എഫ്‌ഐയുടെ സമരം ഏതു തരത്തലുള്ളതാണെന്ന് റിപ്പോർട്ട് കിട്ടിയാൽ മാത്രമേ പറയാനാകു.ഗവർണർ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ പാലിക്കണമായിരുന്നു. വാഹനത്തിന് പുറത്തിറങ്ങാൻ പാടുണ്ടൊ? മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഉത്തരവാദിത്തപ്പെട്ടവർ പ്രവർത്തിക്കേണ്ടത്. ഗവർണറുടെ ഭാഗത്ത് നിന്നും ഇന്നലെ അതുണ്ടായില്ലെന്നും മന്ത്രി രാജീവ് പ്രതികരിച്ചു.

വീഴ്ചയുണ്ടോ ഇല്ലയോ എന്നുള്ളത് റിപ്പോർട്ട് വന്നാൽ മാത്രമേ വ്യക്തമാകുകയുള്ളു. മുഖ്യമന്ത്രിക്കെതിരെയുള്ള സമരം നേരത്തെ പ്രഖ്യാപനം നൽകാതെ നടത്തുന്നതാണ്. കരിങ്കൊടി പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിട്ടുണ്ടോ? പ്രഖ്യാപിച്ചു നടത്തുന്ന സമരങ്ങൾ ജനാധിപത്യ രീതിയിലുള്ളതാണ്. പ്രഖ്യാപനം നടത്താതെ ഒളിഞ്ഞുനിന്നു ചാടുന്നതാണ് പ്രതിപക്ഷം നടത്തുന്നതെന്നും മന്ത്രി രാജീവ് കുറ്റപ്പെടുത്തി. എസ്എഫ് ഐ യെ പിന്തുണച്ച മന്ത്രി മുഹമ്മദ് റിയാസ്, കാമ്പസിലെ കാവി വൽക്കരണത്തെ ചെറുക്കുകയാണ്. എസ്എഫ് ഐ ചെയ്യുന്നതെന്നും എസ്.എഫ്.ഐക്ക് ഷേക്ക് ഹാൻഡ് കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും പ്രതികരിച്ചു.

crime-administrator

Recent Posts

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

5 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

6 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

7 hours ago

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

10 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

11 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

12 hours ago