Crime,

പിണറായി സർക്കാർ ഗവർണർക്ക് സുരക്ഷ വീഴ്ച ഉണ്ടാക്കി, SFI ഗുണ്ടകൾ ഗവർണറെ വളഞ്ഞിട്ടു അക്രമിക്കാനൊരുങ്ങി, എല്ലാം പോലീസ് അറിഞ്ഞു കൊണ്ടെന്നു ഗവർണർ

തിരുവനന്തപുരം . സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സംസ്ഥാന തലസ്ഥാനത്ത് സുരക്ഷ ഒരുക്കുന്നതിൽ പിണറായി സർക്കാർ പരാജയപെട്ടു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം എസ് എഫ് ഐ ഗുണ്ടകൾ വളഞ്ഞിട്ടു അക്രമിക്കാനൊരുങ്ങി. കരിങ്കൊടി പ്രതിഷേധവുമായി എസ് എഫ് ഐ ‘ആര്‍എസ്എസ് ഗവര്‍ണര്‍ ഗോബാക്ക്’ എന്ന മുദ്രാവാക്യം വിളിച്ചു കൊണ്ടായിരുന്നു ആക്രമണം നടത്തിയത്.

എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനം വളയുകയാ യിരുന്നു. വിമാനത്താവളത്തിലേക്ക് പോകുന്ന വഴി പേട്ട ജംഗ്ഷന് സമീപം പൊലീസ് സ്റ്റേഷന് എതിര്‍ വശത്ത് വെച്ചായിരുന്നു സംഭവം. ‘ആര്‍ എസ് എസ് ഗവര്‍ണര്‍ ഗോബാക്ക്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. ‘തനിക്ക് സുരക്ഷ ഒരുക്കിയതില്‍ വീഴ്ച ഉണ്ടായി എന്നാരോപിച്ച് ഗവര്‍ണര്‍ കാറില്‍ നിന്ന് പുറത്തിറങ്ങിയത് നാടകീയ സംഭവങ്ങള്‍ക്ക് വഴിയൊരുക്കി. കാറില്‍ നിന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍ ക്ഷുഭിതനായി രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയുണ്ടായി.

മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതികരിച്ച ഗവര്‍ണര്‍, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എവിടെ എന്നും ഈ ഗുണ്ടകളാണോ കേരളം ഭരിക്കുന്നതെന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചോദിച്ചത്. മുഖ്യമന്ത്രിയുടെ പാര്‍ട്ടിയാണ് ഗുഢാലോചനയ്ക്ക് പിന്നില്‍ എന്നും കണ്ണൂരില്‍ ചെയ്തതുപോലെ തന്നെ ശാരീരികമായി ആക്രമിക്കാന്‍ മുഖ്യമന്ത്രി ഗൂഢാലോചന നടത്തി എന്നും അതിന്റെ ഭാഗമാണ് ഈ പ്രതിഷേധം എന്നും ഗവര്‍ണര്‍ ആരോപിച്ചു.

‘കാര്‍ ആക്രമിക്കുന്നതാണോ ജനാധിപത്യം? അവര്‍ മുഖ്യമന്ത്രിയുടെ കാര്‍ ആക്രമിക്കുമോ? മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണിത്. ക്രിമിനലുകളെ വെച്ചു പൊറുക്കില്ല. ജനങ്ങള്‍ക്ക് എന്തു സുരക്ഷയാണു ള്ളത്. റോഡ് ഭരിക്കാന്‍ ഒരു ക്രിമിനലുകളെയും ഞാന്‍ അനുവദിക്കില്ല’ – ഒരു സംസ്ഥാന ഗവർണർക്ക് കാറില്‍ നിന്ന് പുറത്തിറങ്ങി ക്ഷുഭിതനായി പറയേണ്ടി വരുകയായിരുന്നു.

‘സമ്മര്‍ദ്ദത്തിന് വഴങ്ങാത്തത് കൊണ്ട് തനിക്കെതിരെ ഭീഷണിയാണോ എന്നും പൊലീസിന് പ്രതിഷേധത്തെ കുറിച്ച് നേരത്തെ അറിയാമാ യിരുന്നു എന്നും’ ഗവർണർ പറഞ്ഞിട്ടുണ്ട്. സര്‍വകലാശാലകളിലെ ഗവർണറുടെ ഇടപെടലുകൾക്ക് എതിരെയായിരുന്നു. എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ ക്കെതിരെ എസ് എഫ് ഐ നടത്തിയിരുന്നു.പക്ഷെ ഇന്ന് നടന്നത് അതിരു കടന്നുള്ള അഴിഞ്ഞാട്ടമായിരുന്നു.

crime-administrator

Recent Posts

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

39 mins ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

1 hour ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

2 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

5 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

5 hours ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

11 hours ago