News

സ്കൂൾ പാഠ പുസ്തകങ്ങളിൽ ലൈംഗിക വിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തുന്നു

അടുത്ത അധ്യായന വർഷം മുതൽ സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി പാഠ പുസ്തകങ്ങളിൽ ലൈംഗിക വിദ്യാഭ്യാസം കൂടി ഉൾപ്പെടുത്തും. സാമൂഹ്യ ശാസ്ത്ര പാഠപുസ്തകങ്ങളിൽ പോക്സോ നിയമങ്ങൾ അടക്കമുള്ള പാഠഭാഗങ്ങളും ഉൾപ്പെടുത്തുന്നുണ്ട്. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകങ്ങളിലാണ് ലൈംഗിക വിദ്യാഭ്യാസം കൂടി ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുള്ളത്.

പ്രായപരിധി നിശ്ചയിച്ച് പഠിപ്പിക്കുന്ന പാഠ ഭാഗം അഞ്ചാം ക്ലാസ് മുതൽ ഉൾപ്പെടുത്തുന്നത്. നാലാം തരം വരെയുള്ള കുട്ടികളുടെ രക്ഷകർത്താക്കൾക്ക് ഇതിന്റെ ഭാഗമായി ബോധവൽക്കരണം നൽകും. പ്രത്യേക ക്ലാസുകളും കൈപ്പുസ്തകങ്ങളും മുഖേനയാകും മാതാപിതാക്കൾക്ക് ബോധവൽക്കരണം നൽകുക. പോക്സോ നിയമത്തിന്റെ വശങ്ങൾ, ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നിവ തമ്മിലെ വ്യത്യാസം തുടങ്ങി വിശദമായി തന്നെ പാഠഭാഗങ്ങളിൽ ക്രമീകരിക്കുന്നു.

വരും വർഷങ്ങളിൽ എട്ടു മുതൽ 10 വരെ ക്ലാസുകളിലെ ജീവശാസ്ത്രപുസ്തകങ്ങളിൽ കൂടി ലൈംഗിക വിദ്യാഭ്യാസം ഉൾപ്പെടുത്തുന്നതിനെക്കുറിച്ചും ആലോചന ഉണ്ട്. സ്കൂൾ കുട്ടികളെ പോക്സോ നിയമം പഠിപ്പിക്കണമെന്ന് ഒരു വർഷം മുമ്പ് ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സർക്കാർ അനുകൂല നിലപാട് കോടതിയെ അറിയിക്കുകയും ഉണ്ടായി.

crime-administrator

Recent Posts

സൂക്ഷിച്ചോളൂ, പിണറായിയുടെ ഭരണത്തിൽ കിഡ്‌നിയും ലിവറും വരെ അടിച്ച് വിൽക്കും VIDEO NEWS STORY

എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…

29 mins ago

മരുമോൻ റസ്റ്റിലാണ് മേയർക്ക് സമയമില്ല, ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുന്നു

തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…

1 hour ago

മോഡലുകൾക്ക് മയക്ക് മരുന്ന് ! പിണറായി ഭരണത്തിൽ CPMന്റെ പ്രധാന ബിസിനസ്സ് മയക്ക് മരുന്നോ?

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…

3 hours ago

ഉളുപ്പും മാനവും ജനത്തോട് ഭയവും ഇല്ലാതെ സി പി എം, ‘ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവും സുബീശും രക്തസാക്ഷികൾ’

കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…

3 hours ago

റെയ്സിയുടെ മരണം, ലോകം ഞെട്ടി, ജീവന്റെ ഒരു തുടിപ്പ് പോലും ശേഷിച്ചിരുന്നില്ല

ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…

4 hours ago