India

ശ്രീരാമ ക്ഷേത്രം സത്യമായി, ജനുവരി 23 മുതല്‍ ഭക്തര്‍ക്ക് രാംലല്ലയെ ദർശിക്കാം

അയോധ്യ . ജനുവരി 22ന് പ്രാണപ്രതിഷ്ഠയ്‌ക്ക് ഒരുങ്ങുന്ന ശ്രീരാമക്ഷത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ശ്രീരാമക്ഷത്രത്തിന്റെ തൊണ്ണൂറ്റഞ്ച് ശതമാനം പണികളും പൂര്‍ത്തിയായതായി ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ജനുവരി 23 മുതല്‍ ഭക്തര്‍ക്ക് രാംലല്ലയെ ദര്‍ശിക്കാമെന്ന് ട്രസ്റ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരിക്കുന്നു.

പ്രാണപ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ട് വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്നതിനാൽ അടുത്ത ദിവസം മുതല്‍ ഭക്തര്‍ക്ക് ദര്‍ശനനത്തിന് അനുമതി നൽകുകയായിരുന്നു. ശ്രീകോവിലിന്റെ 95 ശതമാനവും പൂര്‍ത്തിയായതായി രാമക്ഷേത്രം ട്രസ്റ്റി ഡോ. അനില്‍ മിശ്ര പറഞ്ഞു. ജനുവരി 23 മുതല്‍ എല്ലാ ഭക്തജനങ്ങളും അയോധ്യയില്‍ വന്ന് രാംലല്ലയെ ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 6500 അതിഥികളെയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ക്ഷണിച്ചിരിക്കുന്നത്. ഗൃഹമണ്ഡപത്തില്‍ മാത്രമാണ് ചില ജോലികള്‍ അവശേഷിക്കുന്നത്.

ഒരു ദിവസം ഒന്നര മുതല്‍ രണ്ടര ലക്ഷം വരെ ഭക്തര്‍ക്ക് രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്താമെന്നും, ക്ഷേത്രത്തിന്റെ സുരക്ഷ ഉന്നത നിലവാരത്തിലായിരിക്കുമെന്നും, ഭക്തര്‍ക്ക് യാതൊരു അസൗകര്യമുണ്ടാകില്ലെന്നും ഡോ. അനില്‍ മിശ്ര പറഞ്ഞു. നാല് ക്യൂവില്‍ ദര്‍ശനത്തിന് സൗകര്യമൊരുക്കും. സ്‌കാനറുകള്‍, സ്‌ക്രീനിങ് മെഷീനുകള്‍ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന ജോലി ഈ മാസം 20ന് തുടങ്ങി 25ന് പൂര്‍ത്തിയാക്കും.

രാമക്ഷേത്ര നിര്‍മാണ സമിതിയുടെ ദ്വിദിന യോഗത്തില്‍ ക്ഷേത്രമുള്‍പ്പെടെ നിര്‍മാണത്തിലിരിക്കുന്ന പത്ത് പദ്ധതികള്‍ അവലോകനം ചെയ്യുകയുണ്ടായി. ക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു. ശ്രീരാമജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്, ക്ഷേത്ര നിര്‍മാണ ചുമതലയുള്ള ഗോപാല്‍ ജി റാവു, വികസന അതോറിറ്റി വൈസ് ചെയര്‍മാന്‍ വിശാല്‍ സിങ്, യതീന്ദ്ര മിശ്ര, എന്‍ജിനീയര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി.

crime-administrator

Recent Posts

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

16 mins ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

52 mins ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

2 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

4 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

5 hours ago

രാജ്യത്ത് ഒരേ ദിവസം 100 ഐഇഡി സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ട ഭീകരർക്ക് 3 മുതല്‍ 20 വര്‍ഷം വരെ തടവ്

ന്യൂദല്‍ഹി . അന്താരാഷ്‌ട്ര ഭീകര സംഘടനകളിൽ ഒന്നായ ഐഎസിന്റെ ഖൊറാസാന്‍ മൊഡ്യൂളിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ…

11 hours ago