Crime,

മടിക്കേരിയിലെ ഹോം സ്റ്റേയില്‍ ജീവനൊടുക്കിയത് അസി.പ്രഫസറും ഭര്‍ത്താവും കുട്ടിയും

ബെംഗളൂരു . കര്‍ണാടകയിലെ ഹോം സ്റ്റേയില്‍ മലയാളി ദമ്പതികളേയും കുഞ്ഞിനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തിരുവല്ല മാര്‍ത്തോമ കോളേജിലെ അസി.പ്രഫസറെയും ഭര്‍ത്താവിനെയും കുട്ടിയെയുമായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തുന്നത്. പോലീസ് ഇവരുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തി.

മടിക്കേരിക്ക് സമീപം കഗോഡ്ലുവിലെ ഹോം സ്റ്റേയിലാണ് ദുരന്തം. കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി അബ്രഹാം (37) മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയില്‍ ഹോം സ്റ്റേയില്‍ കണ്ടെത്തിയത്. സാമ്പത്തികപ്രശ്നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറയുന്നു. വിനോദ് കൊല്ലത്ത് ബിസിനസ് നടത്തിവരികയായിരുന്നു.

ശനിയാഴ്ച ഉച്ചയോടെ കുടുംബത്തെ മരിച്ച നിലയില്‍ റിസോര്‍ട്ട് ജീവനക്കാര്‍ കാണുന്നത്. മൃതദേഹങ്ങള്‍ കുടകിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് നൽകും. മരണത്തിന് വേറാരും ഉത്തരവാദിയല്ലെന്ന് വിനോദും ജിബിയും എഴുതി ഒപ്പിട്ട ഒരു ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കുടുംബം റിസോര്‍ട്ടിലെത്തുന്നത്.

കുറച്ചുനേരം വിശ്രമിച്ച ശേഷം ചുറ്റിനടക്കാന്‍ അവർ ഇറങ്ങിയെന്നും, കുടുംബം നല്ല സന്തോഷത്തിലായിരുന്നുവെന്നും റിസോര്‍ട്ട് മാനേജര്‍ ആനന്ദ് പറയുന്നു. ശനിയാഴ്ച രാവിലെ 10 മണിക്ക് ചെക്ക് ഔട്ട് ചെയ്യാമെന്ന് വിനോദ് റിസോര്‍ട്ട് ജീവനക്കാരോട് പറഞ്ഞിരുന്നു വെങ്കിലും റൂം ഒഴിയാത്തതിനെ തുടര്‍ന്ന് ജീവനക്കാരിലൊരാള്‍ വാതിലില്‍ മുട്ടി നോക്കിയെങ്കിലും തുറന്നില്ല. തുടര്‍ന്ന് അരമണിക്കൂറിന് ശേഷം വീണ്ടും വാതിലില്‍ മുട്ടിയെങ്കിലും തുറക്കാത്തതിനെ തുടര്‍ന്ന് സംശയത്തിലായ ജീവനക്കാര്‍ ജനലിലൂടെ നോക്കുമ്പോഴാണ് ദമ്പതിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടതെന്ന് പോലീസ് പറയുന്നു.

ഉടന്‍ തന്നെ ഹോം സ്റ്റേ അധികൃതർ മടിക്കേരി റൂറല്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി. കേസെടുത്ത് അന്വേഷണം തുടങ്ങി. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്നും പോലീസ് പറഞ്ഞു.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

3 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

14 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

15 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

16 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago