Cinema

നടി തൃഷ, ഖുശ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് നടൻ മന്‍സൂര്‍ അലിഖാന്‍

നടി തൃഷ, ദേശീയ വനിതാ കമ്മിഷന്‍ അംഗം ഖുശ്ബു, നടന്‍ ചിരഞ്ജീവി എന്നിവര്‍ക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് ഫയൽ ചെയ്തു നടൻ മന്‍സൂര്‍ അലിഖാന്‍. മൂവരും തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിൽ അപമാനിച്ചുവെന്നും നഷ്ടപരിഹാരം നല്‍കണം എന്നുമാണ് മന്‍സൂർ ആവശ്യപ്പെട്ടി രിക്കുന്നത്.

ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടാ ണ് നടൻ മന്‍സൂര്‍ അലിഖാന്‍ കേസ് ഫയല്‍ ചെയ്തത്. താന്‍ തമാശയായി പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വീഡിയോ പൂര്‍ണമായി കാണാതെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി എന്നുമാണ് ഹര്‍ജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണം.

‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തി ലായിരുന്നു തൃഷയ്‌ക്കെതിരെ മന്‍സൂര്‍ അശ്ലീല പരാമര്‍ശം നടത്തുന്നത്. ലിയോയില്‍ തൃഷയാണ് നായികയെന്ന് അറിഞ്ഞപ്പോള്‍ ഒരു കിടപ്പറരംഗമുണ്ടാവുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നു എന്നായിരുന്നു നടന്‍ പറഞ്ഞത്. ഇതിനെതിരെ തൃഷ തന്നെ ആദ്യം രംഗത്തെത്തി. മന്‍സൂര്‍ ഖാന്റെ കൂടെ ഇനിയൊരിക്കലും അഭിനയിക്കില്ലെന്ന് തൃഷ വ്യക്തമാക്കി. പിന്നാലെ ലോകേഷ് കനകരാജ്, നടന്മാരായ ചിരഞ്ജീവി, നിതിന്‍, നടി മാളവിക മോഹനന്‍, ഗായിക ചിന്മയി തുടങ്ങിയവര്‍ തൃഷയ്ക്ക് പിന്തുണയുമായെത്തുകയായിരുന്നു.

സംഭവത്തില്‍ നടന്‍ മന്‍സൂര്‍ അലി ഖാനെതിരേ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് എടുക്കുകയും ഉണ്ടായി. ഇതില്‍ മന്‍സൂര്‍ അലിഖാന്‍ മാപ്പ് പറഞ്ഞെങ്കിലും പിന്നീട് താരം തൃഷയ്ക്കും ഖുശ്ബുവിനും ചിരഞ്ജീവിക്കുമെതിരെ രംഗത്തെത്തുകയാണ് ഉണ്ടായത്. ലിയോ ചിത്രത്തിലെ ഷൂട്ടിങ്ങിനിടെ തൃഷയുമൊത്ത് കിടപ്പറ രംഗം പ്രതീക്ഷിച്ചെന്നായിരുന്നു നടന്റെ വിവാദ പരാമർശം. ഇതിനെതിരെ തൃഷയും ലിയോയുടെ സംവിധായകൻ ലോകേഷ് കനകരാജും ശക്തമായ ഭാഷയിൽ പ്രതികരിക്കുകയായിരുന്നു.

തമിഴിലെ സിനിമ നടീനടന്മാരുടെ സംഘടനയായ നടികര്‍ സംഘവും മന്‍സൂര്‍ അലിഖാനെതിരെ രംഗത്ത് വന്നു. എന്നാൽ താൻ പറഞ്ഞത് തമാശയായിരുന്നുവെന്നും എഡിറ്റ് ചെയ്ത വീഡിയോ ആണ് പ്രചരിക്കപ്പെട്ടതെന്നും മൻസൂർ അലി ഖാൻ പറഞ്ഞിരുന്നത്. പറഞ്ഞതിൽ മാപ്പ് പറയാൻ തയ്യാറല്ലെന്നും താൻ മാപ്പ് പറയുന്നയാള ല്ലെന്നും ആദ്യം പറഞ്ഞ മൻസൂർ അറസ്റ്റ് അരികിലെത്തി യപ്പോൾ പോലീസ് സ്റ്റേഷനിൽ മാപ്പു പറഞ്ഞു മൊഴി നൽകുകയാണ് ഉണ്ടായത്.

തൃഷയാണ് നായികയെന്നറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്ന്പ്രതീക്ഷയെ ന്നായിരുന്നു മൻസൂർ അലിഖാൻ പറഞ്ഞിരുന്നത്. തൃഷയ്‌ക്കൊപ്പം ബലാത്സംഗ സീൻ ഇല്ലാത്തതിൽ നിരാശയുണ്ടെന്നും മൻസൂർ പറയുകയുണ്ടായി. ‘എനിക്ക് വലിയ ആഗ്രഹമായിരുന്നു, ഉറപ്പായും തൃഷയുടെ ഒപ്പം ബെഡ് റൂം സീൻ കാണും എന്ന് പ്രതീക്ഷിച്ചു. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ തൃഷയേയും എടുത്തിടാമെന്ന് കരുതി. 150 സിനിമകളിൽ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ’. മൻസൂറിന്റെ പരാമർശ ത്തിനെതിരെ പ്രതികരിച്ച് തൃഷയും തുടർന്ന് രംഗത്തെത്തു കയായിരുന്നു.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

4 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

15 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

16 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

17 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago