സുൽത്താൻ ബത്തേരി . വയനാട് ജില്ലയിലെ വാകേരിയിൽ കടുവയുടെ ആക്രമണത്തിൽ യുവാവിന് ദാരുന്ത്യം. കൂടല്ലൂർ സ്വദേശി പ്രജീഷാണ് (36) കൊല്ലപ്പെട്ടത്. പ്രജീഷ് വാകേരി മൂടക്കൊല്ലി കൂടല്ലൂര് സ്വദേശിയും മരോട്ടിത്തറപ്പിൽ കുട്ടപ്പന്റെ മകനുമാണ്. പുല്ലരിയാൻ പോയ പ്രജീഷിനെ തിരഞ്ഞ സഹോദരനാണ് മൃതദേഹം കാണുന്നത്.
സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് എത്തി. കടുവ ആക്രമിച്ച് കൊലപ്പെടുത്തിയ പ്രജീഷിന്റെ ശരീര ഭാഗങ്ങൾ കടിച്ചു കീറി ഭക്ഷിച്ച നിലയിലാണ് കണ്ടെത്തിയിട്ടുള്ളത്. പല ശരീര ഭാഗങ്ങളും വേർപെട്ട നിലയിലായിരുന്നു. കടുവ തന്നെയാണ് ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. മൃതദേഹം പാതി ഭക്ഷിച്ച നിലയിലാനുള്ളത്.
പ്രദേശം വനാതിർത്തിയിലാണ് ഈ പ്രദേശം. കടുവ ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം ഇവിടെ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കടുവയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടത് ദാരുണ സംഭവമാണെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചിട്ടുണ്ട്. കടുവയെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂര് . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…
ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…
പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…
കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…
റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…
സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…