Kerala

പിണറായിക്ക് കൈ കൊടുത്ത് ടി എൻ പ്രതാപൻ, വോട്ട് മറിക്കാമെന്നുറപ്പ്, സുരേഷ്‌ഗോപിക്ക് എതിരെ അട്ടിമറി നീക്കം

സുരേഷ് ഗോപി എന്ന കരുത്തനായ സ്ഥാനാര്‍ത്ഥിയെയാണ് താന്‍ ഇക്കുറി ലോക് സഭാ തെരഞ്ഞെടുപ്പില്‍ നേരിടേണ്ടിവരിക എന്ന തിരിച്ചറിവോടെ ടി.എന്‍. പ്രതാപന്‍ പണി തുടങ്ങി. ഇതിന്റെ ഭാഗമായി സിപിഎമ്മിനെ പ്രീണിപ്പിച്ച് ഇടത് വോട്ടുകള്‍ കൂടി തന്റെ പെട്ടിയിലാക്കാനാണ് ടി.എന്‍.പ്രതാപന്റെ നീക്കം.

ഇനി ഒരുകാര്യം കൂടിയേ അറിയേണ്ടതായുള്ളൂ. ഈ നീക്കം പ്രതാപന്റെ സ്വാഭാവിക ബുദ്ധിയില്‍ ഉരുത്തിരിഞ്ഞതോ അതോ സിപിഎമ്മിന്റെ തന്ത്രജ്ഞനായ മുഖ്യമന്ത്രിയുടെ തലയില്‍ വിരിഞ്ഞതോ? ടി.എന്‍. പ്രതാപന്റെ സിപിഎം പ്രീണനനീക്കം പിണറായിയുടെ അറിവോടെയാണോ? സത്യത്തിൽ ഈ നീക്കം പിണറായിയുടെ അറിവോടെ തന്നെയാണെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. ബി ജെ പിയെ നിലം തൊടാൻ അനുവദിക്കാ തിരിക്കുക എന്നതാണ് പിണറായി വിജയൻറെ ലക്‌ഷ്യം.

കോൺഗ്രസ് എം പി ആയ ടി ഇ പ്രതാപന്റെ ലക്ഷ്യവും അത് തന്നെ. തൃശ്ശൂരിൽ വലിയ ചലനം ഒന്നും ഉണ്ടാക്കാൻ കഴിയില്ല എന്ന് സി പി എംഎംനു നന്നായി അറിയാം. അതുകൊണ്ടു തന്നെയാണ് കോൺഗ്രസ് എം പി യുമായി ഒരു രഹസ്യ ബാന്ധവത്തിനു പിണറായി വിജയൻ തയ്യാറായത്. അതുകൊണ്ടു തന്നെ രഹസ്യമായി പിണറായി വിജയൻ കോൺഗ്രസ് എം പിയെ വിളിച്ചതെന്നാണ് പാർട്ടിയുമായി ബന്ധപ്പെട്ടവർ പറയുന്നത്. വോട്ട് മറിക്കാൻ തയ്യാറെന്നു തന്നെയാണ് കൊടുത്ത ഉറപ്പ്. ഈ വാക്കിൽ കോൺഗ്രസ് എം പി വീണെന്നും അതുകൊണ്ടാണ് ഇത്തരം തീരുമാനത്തിൽ എത്തുകയും എം പി സുരേഷ്‌ഗോപിക്കെതിരെ സംസാരിച്ചതെന്നുമാണ് വിലയിരുത്തൽ.

കരുവന്നൂര്‍ വിഷയത്തില്‍ സിപിഎമ്മിനെതിരെ പരസ്യമായി പദയാത്ര നടത്തുകയും രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ബാങ്കില്‍ പണം നിക്ഷേപിച്ച് വെട്ടിലായവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തത് സുരേഷ് ഗോപി എല്ലാ സിപിഎം വിലക്കുകളും ലംഘിക്കുകയായിരുന്നു. ഇതോടെ ഇടത് സ്ഥാനാര്‍ത്ഥി ജയിച്ചില്ലെങ്കിലും സുരേഷ് ഗോപിയെ തോല്‍പിക്കണം എന്നതാണ് സിപിഎം തൃശൂര്‍ ജില്ലാക്കമ്മിറ്റിയുടെ അജണ്ട. തൃശൂര്‍ പാര്‍ലമെന്‍റ് സ്ഥാനാര്‍ത്ഥി സാധാരണ സിപിഐയ്‌ക്കാണ് നല്‍കാറ്. അതിനാല്‍ ഈ പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ജയിക്കണം എന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഒരു അഭിമാന പ്രശ്നമല്ല.

അവര്‍ക്ക് ഒരൊറ്റ അജണ്ടയേയുള്ളൂ. അത് സുരേഷ് ഗോപിയെ തോല്‍പിക്കുക എന്നതാണ്. തനിക്കാക്കി വെടക്കാക്കുക എന്ന പിണറായി ശൈലി സുരേഷ് ഗോപിയ്‌ക്കെതിരെ പ്രയോഗിച്ചതിന്റെ ഭാഗമായിരുന്നു സുരേഷ് ഗോപിക്കെതിരായ സ്ത്രീപീഡനക്കേസ്. ഇത് പാളിപ്പോയി. കോഴിക്കോട് മീഡിയ വണ്‍ വനിതാ ജേണലിസ്റ്റിന് സുരേഷ് ഗോപിയോടുള്ള മുന്‍പരിചയവും വാര്‍ത്താസമ്മേളനത്തില്‍ ചിരിച്ചുകൊണ്ടുള്ള അവരുടെ ബോഡി ലാംഗ്വേജും പൊടുന്നനെയുള്ള സുരേഷ് ഗോപിയ്‌ക്കെതിരായ സ്ത്രീപീഡനആരോപണം അംഗീകരിക്കാന്‍ പൊലീസിനും ബുദ്ധിമുട്ടായി.

മനോരമ ടിവിയിലെ ഷാനി പ്രഭാകറിനെ അടക്കം കൂട്ടുപിടിച്ച് സുരേഷ് ഗോപിയുടെ സ്ത്രീപിഡനം സന്ധ്യാവാര്‍ത്ത ചര്‍ച്ചയാക്കി താരത്തെ എന്നെന്നേയ്‌ക്കുമായി കെട്ടുകെട്ടിക്കാമെന്ന മാധ്യമപ്രവര്‍ത്തകരെ കൂട്ടുപിടിച്ചുള്ള പിണറായിസം പാളി. ഇനി സുരേഷ് ഗോപിയ്‌ക്കെതിരായ പിണറായീകോപം അടങ്ങണമെങ്കില്‍ താരത്തിനെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ വെട്ടിനിരത്തണം.

സിപിഎമ്മിന്റെ ഈ ഉന്നം ടി.എന്‍. പ്രതാപന് നല്ലതുപോലെ അറിയാം. നിയമസഭാ മണ്ഡലത്തിലേക്കും ലോക് സഭാ മണ്ഡലത്തിലേക്കും എത്രയോ തവണ മത്സരിച്ചിട്ടുള്ള ടി.എന്‍.പ്രതാപന്‍ ഇതുവരെയും തോല്‍വി എന്തെന്നറിഞ്ഞിട്ടില്ല. വിജയിക്കാന്‍ വേണ്ട ചേരുവകള്‍ എന്താണെന്ന് കൃത്യമായി പ്രതാപന് അറിയാം. അതാണ് കേരളത്തിന് കേന്ദ്രം ഫണ്ട് നല്‍കുന്നില്ലെന്ന സിപിഎം പരാതി അംഗീകരിക്കുകയും അത് അടിയന്തരമപ്രമേയമായി പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്ന് ടി.എന്‍. പ്തതാപന്‍ പരസ്യപ്രസ്താവന നടത്തിയതും.

എന്തായാലും പ്രതാപന്റെ പ്രസ്താവന കൊള്ളേണ്ടിടത്ത് കൊണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ ആദ്യപ്രീതി പ്രതാപന്‍ നേടിക്കഴിഞ്ഞു. കേന്ദ്രത്തിനെതിരായ തങ്ങളുടെ പരാതി പ്രതാപന്‍ വരെ സമ്മതിച്ചു എന്നാണ് പിണറായിയും കൂട്ടരും പറഞ്ഞത്. ഇനി തന്റെ രഹസ്യ അജണ്ടയിലേക്ക് സിപിഎമ്മിനെ എത്തിക്കാന്‍ പ്രതാപന് അല്‍പദൂരം കൂടിയേ ഉള്ളൂ. സിപിഎം ക്യാമ്പില്‍ നിന്നും ഏതാനും വോട്ടുകള്‍ തനിക്ക് മറിച്ചുകിട്ടുക. അങ്ങിനെ കിട്ടിയാല്‍ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സുരേഷ് ഗോപിയെ തോല്‍പിക്കുക എന്ന ലക്ഷ്യം സാധിച്ചുകിട്ടും. പ്രതാപന് ജയിച്ചു കയറുകയും ചെയ്യാം. അങ്ങിനെ പ്രതാപനും സിപിഎമ്മിനും ഇത് വിന്‍-വിന്‍ കളിയായി മാറും.

2019ല്‍ ടി.എന്‍. പ്രതാപന് 4,15,089 വോട്ടുകളാണ് കിട്ടിയത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഐയുടെ രാജാജി മാത്യുവിന് 3,21,456 വോട്ടുകള്‍ കിട്ടി. മൂന്നാം സ്ഥാനക്കാരനായിരുന്നു അന്ന് സുരേഷ് ഗോപി. കിട്ടിയത് 2,93,822 വോട്ടുകള്‍ മാത്രം. പക്ഷെ 2024ലേക്കെത്തുമ്പോള്‍ സാഹചര്യങ്ങള്‍ ഒട്ടേറെ മാറിയിട്ടുണ്ട്. ടി.എന്‍. പ്രതാപന് പഴയതുപോലെ ജനപ്രീതിയൊന്നുമില്ല. മണ്ഡലത്തിലെ കോണ്‍ഗ്രസുകാരില്‍ ഒരു വിഭാഗം എതിരുമാണ്. ഇനി കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ കാര്യമെടുത്താല്‍ പരിതാപകരമായ അവസ്ഥയിലുമാണ്.

അതേ സമയം സുരേഷ് ഗോപിയ്‌ക്കാകട്ടെ ജനപ്രീതി കുത്തനെ കൂടി. കരുവന്നൂര്‍ വിഷയം ഏറ്റെടുത്ത് പദയാത്ര നടത്തിയതോടെ ഇടത് പക്ഷത്തിലെ സാധാരണസ്ത്രീകള്‍ക്ക് വൈകാരികമായി താരത്തിനോട് അടുപ്പം കൂടി. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി എന്നെത്തേക്കാളും സുശക്തവുമാണ്. അതുകൊണ്ട് തന്നെ സാധാരണ വഴികളിലൂടെ വോട്ട് ഒപ്പിച്ച് ജയം നേടുക പ്രതാപന് ബുദ്ധിമുട്ടാകും. അതുകൊണ്ട് തന്നെയാണ് കോണ്‍ഗ്രസ് എംപി സിപിഎം വോട്ട് മറിച്ച് ലക്ഷ്യം നേടുക എന്ന കുത്സിത നീക്കത്തി നൊരുങ്ങുന്നത് .

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

5 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

6 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

6 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

17 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

17 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

18 hours ago