News

ഹിന്ദു വിരുദ്ധ പരാമർശത്തിൽ മലക്കം മറിഞ്ഞു ഉദയനിധി സ്റ്റാലിൻ

ചെന്നൈ . ഹിന്ദു വിരുദ്ധ പരാമർശത്തിൽ മലക്കം മറിഞ്ഞു തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. തന്റെ വാക്കുകളെ ബിജെപി വളച്ചൊടിച്ച് പ്രചരിപ്പിച്ചെന്നാണ് ഉദയനിധി ഇപ്പോൾ ആരോപിക്കുന്നത്. മദ്ധ്യപ്രദേശിലടക്കം പ്രധാനമന്ത്രി പ്രസംഗങ്ങളിൽ അത് പരാമർശിച്ചു. താൻ വംശഹത്യക്ക് ആഹ്വാനം ചെയ്‌തെന്നുവരെ സാമൂഹമാദ്ധ്യമങ്ങളിൽ ചർച്ച നടന്നുവെന്നും ഉദയിനിധി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും സനാതന ധര്‍മ്മത്തെ ക്കുറിച്ചുള്ള തന്റെ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചെന്നാണ് ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ പറയുന്നത്. മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി തന്റെ പ്രസംഗം തെറ്റായി ചിത്രീകരിച്ചു വെന്നും, ഞാന്‍ വംശഹത്യക്ക് ആഹ്വാനം ചെയ്തതായി അദ്ദേഹം പറഞ്ഞു വെന്നുമാണ് ഇപ്പോൾ ഉദയ നിധി നടത്തിയിരിക്കുന്ന പ്രസ്താവന.

എന്റെ പ്രസ്താവന രാജ്യം മുഴുവന്‍ ചര്‍ച്ചയാക്കി. മാപ്പ് പറയണമെന്ന് എന്നോട് ആവശ്യപ്പെട്ടെങ്കിലും സ്റ്റാലിന്റെ മകനും കരുണാനിധി യുടെ ചെറുമകനുമായതിനാല്‍ ഞാന്‍ മാപ്പ് പറയില്ല. അവരുടെ പ്രത്യയശാസ്ത്രം എന്താണോ അതാണ് ഞാന്‍ പിന്തുടരുന്നതെന്നും ഉദയനിധി പറഞ്ഞിരിക്കുന്നു. ഞായറാഴ്ച കരൂര്‍ ജില്ലയില്‍ നടന്ന യൂത്ത് കേഡര്‍ യോഗത്തില്‍ സംസാരിക്കുക യായിരുന്നു ഉദയനിധി. സനാതന ധര്‍മ്മത്തെ കൊതുകുകള്‍, ഡെങ്കിപ്പനി, മലേറിയ, പനി, കൊറോണ എന്നിവയോട് ഉപമിച്ച ഉദയനിധിയുടെ പ്രസ്താവന രാജ്യവ്യാപകമായി ചര്‍ച്ചയായിരുന്നു.

ആകെ മൂന്ന് മിനിട്ട് മാത്രമാണ് താൻ ആ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുന്നത്. അതിൽ മലേറിയ പരാമർശം നടത്തിയെന്നത് വാസ്തവമാണ്. എന്നാൽ ഒരു വിഭാഗത്തെയും ഇല്ലായ്മ ചെയ്യണമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. പക്ഷെ വാർത്തകൾ വന്നത് അത്തരത്തിലല്ല. ബിജെപി തനിക്കെതിരെ ആസൂത്രിത ആക്രമണം നടത്തി. എല്ലാ സംസ്ഥാനത്തും എന്റെ വാക്കുകൾ വളച്ചൊടിച്ച് പ്രധാനമന്ത്രി പ്രസംഗിച്ചു. പലരും തന്റെ തലയ്‌ക്ക് ഇനാം നൽകുമെന്ന് വരെ പ്രഖ്യാപനം നടത്തി. ഉദയനിധി കരൂരിൽ പൊതുസമ്മേളനത്തിൽ പറഞ്ഞു.

crime-administrator

Recent Posts

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…

3 hours ago

ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു, സർക്കുലറിൽ മാറ്റം, ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ 40 ടെസ്റ്റ് വരെ നടത്തും

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ​ഗതാ​ഗതമന്ത്രി കെ ബി…

3 hours ago

പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ, 14 പേര്‍ക്ക് പൗരത്വം

ന്യൂഡല്‍ഹി . പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ. നിയമപ്രകാരം പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കൊണ്ടാണ് നടപടിക്ക്…

4 hours ago

‘ഞാൻ ഭഗവാനെ കാണാന്‍ വന്നതാ, ഒന്നു മാറിനില്ലെ‌ടോ’ രാത്രി 11 മണിക്ക് ശേഷം കല്‍പ്പാത്തി ക്ഷേത്രത്തില്‍ എത്തി നടൻ വിനായകൻ

പാലക്കാട് . രാത്രി 11 മണിക്ക് ശേഷം നടൻ വിനായകൻ കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയ സംഭവം വിവാദമായി. തന്നെ…

5 hours ago

വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ വാഗ്ദാനങ്ങൾ മറന്നു, ക്ഷേമ പെൻഷൻകാരോട് ചതി

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സംസ്ഥാന ബജറ്റിലെ വാഗ്ദാനങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ മറന്നു. സാമൂഹികക്ഷേമ പെൻഷന്റെ…

5 hours ago

ഉത്രയും വിസ്മയയും ഇനി ഉണ്ടാവരുത് ..! ​’​നി​ന്നെ​ ​കൊ​ല്ലു​മെ​ടീ…​’ അലറി വിളിച്ച് നവവധുവിനെ ഇടിച്ച് നിലം പരിശാക്കി രാഹുൽ

സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഡനങ്ങൾ ഏറ്റു വാങ്ങി നീതിക്ക് വേണ്ടി പ​ന്തീ​രാ​ങ്കാ​വ് പോലീസ് സ്റ്റേഷനിൽ അഭയം തേടിയ ഒരു നവ…

8 hours ago