News

അണികൾക്ക് പോലും മടുപ്പായി, പിണറായിയുടെ പ്രസംഗത്തിനിടെ കൂർക്കം വലിച്ച് നേതാക്കൾ..

മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്കുകൾ ഇപ്പോൾ സ്വന്തം അണികൾക്ക് പോലും മടുപ്പായി തുടങ്ങിയിരിക്കുകയാണ് എന്നതൊരു പരസ്യമായ രഹസ്യമാണ്. നാട്ടുകാര്യങ്ങളെക്കാൾ വീട്ടുകാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്ന പിണറായി സഖാവ് കേരളത്തിലെ ജനങ്ങൾക്ക് നേരെ മുഖം തിരിക്കുന്നത് പതിവ് കാഴ്ചയാണ്. ധാർഷ്ട്യം മുഖമുദ്രയാക്കിയ വാക്കുകളെ ആദ്യമെല്ലാം പുകഴ്ത്തപ്പാടിയിരുന്ന മന്ത്രി സഭാംഗങ്ങൾ പോലും ഇപ്പോൾ തള്ളു വിജയനെന്ന് ഒളിഞ്ഞും തെളിഞ്ഞും വിളിക്കുകയാണ്.

ഏതാനും നാളുകൾക്ക് മുൻപ് മുഖ്യൻ നടത്തിയ ഒരു പ്രസംഗത്തിനിടെ സ്റ്റേജിലിരുന്ന് നേതാക്കൾ ഉറക്കം തൂങ്ങുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. മുഖ്യമന്ത്രി ദൈവമാണ് മാലാഖയാണെന്നൊക്കെ വാഴ്ത്തുന്ന സജി ചെറിയാനെപ്പോ ലുള്ളവരുടെ വാക്കുകൾ ജനങ്ങളിൽ പരിഹാസമുണർത്തുന്നത് ഇത്തരം കാഴ്ചകൾ കാണുമ്പോഴാണ്. തിരുവായ്‌ക്കെതിർവായില്ലാതെ വാപൊത്തി നിന്ന് കേട്ടനുസരിക്കുന്ന അടിമ കമ്മികൾ തന്നെ മുഖ്യന്റെ വാക്കിനോട് കാണിക്കുന്ന താല്പര്യമില്ലായ്മയാണ് ഈ വിഡിയോയിൽ നിന്നും വ്യക്തമാകുന്നത്.

പ്രസംഗത്തിനിടെ അറിയാതെ അനൗണ്‍സ്‌മെന്റ് ഉണ്ടായതിൽ പോലും ക്ഷുഭിതനായി വേദി ബഹിഷ്കരിച്ച വീരനാണ് പിണറായി വിജയൻ. മൈക്കിന്റെ ഹാഡലിങ്ങിനു വന്ന പിഴവിന് മൈക്കിനെപ്പോലും കസ്റ്റഡിയിൽ ക്ഷിപ്രകോപി. എന്നാലിവിടെ സ്വന്തം പ്രസംഗത്തിനിടെ വേദിയിലിരുന്നു കൂർക്കം വലിച്ചു പ്രോത്സാഹനം അറിയിച്ച നേതാക്കളോട് പിണറായി പൊറുത്തു എന്നത് അവിശ്വസനീയം തന്നെ.

ഒരിക്കൽ വേദിയില്‍ പ്രസംഗിക്കുന്നതിനിടെ മൈക്ക് അനൗണ്‍സ്‌മെന്റ് ഉണ്ടായതില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വേദി വിട്ടിറങ്ങിയത് വാർത്തയായിരുന്നു. തന്റെ പ്രസംഗം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വേദിയുടെ വശത്തുനിന്ന് അനൗണ്‍സ്‌മെന്റ് തുടങ്ങിയതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. തുടര്‍ന്ന് പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ച മുഖ്യമന്ത്രി വേദിയില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. കാസര്‍കോട് ബേഡഡുക്ക ഫാര്‍മേഴ്‌സ്‌ സര്‍വീസ് സഹകരണ ബാങ്ക് കെട്ടിടോദ്ഘാടന വേദിയിലായിരുന്നു സംഭവം.

മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിക്കുന്ന സമയത്താണ് അനൗണ്‍സ്‌മെന്റ് വന്നത്. ഉപഹാര സമര്‍പ്പണം സംബന്ധിച്ചായിരുന്നു അനൗണ്‍സ്‌മെന്റ്. ഇതോടെ മുഖ്യമന്ത്രി ക്ഷുഭിതനാവുകയായിരുന്നു. ‘എന്റെ വാചകം അവസാനിക്കുന്നതിന് മുമ്പേ അനൗണ്‍സ്‌മെന്റ് വന്നോ. അയാള്‍ക്ക് ചെവിടും കേള്‍ക്കുന്നില്ലാന്ന് തോന്നുന്നു. ഇതൊന്നും ശരിയായ ഏര്‍പ്പാടല്ല. ഞാന്‍ സംസാരിച്ച് അവാസാനി പ്പിച്ചാലല്ലേ അനൗണ്‍സ് ചെയ്യേണ്ടത്’- എന്നും പറഞ്ഞ് മുഖ്യമന്ത്രി വേദിയില്‍ ഇരിക്കാന്‍ തയ്യാറാകാതെ ഇറങ്ങിപ്പോവുകയാണ് ഉണ്ടായത്. പെട്ടെന്ന് മുഖ്യമന്ത്രി ക്ഷുഭിതനായപ്പോള്‍ എന്ത് ചെയ്യണമെന്ന് അറിയാതെ സംഘാടകര്‍ ആശയക്കുഴപ്പത്തിലാ കുന്നതും വീഡിയോയില്‍ കാണാം. വേദി വിട്ടിറങ്ങിയ മുഖ്യമന്ത്രി ഉടന്‍ തന്നെ കാറില്‍ കയറി പോവുകയും ചെയ്തു.

crime-administrator

Recent Posts

പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയതാണ് – വി ഡി സതീശന്‍റെ പരിഹാസം

വടകര . ത്രിപുരയിൽ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പോയതായിരിക്കുമെന്ന്…

17 mins ago

ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതി – വി ഡി സതീശൻ

തിരുവനന്തപുരം . ക്രമസമാധാനം പൂര്‍ണമായും തകര്‍ത്ത് ആര്‍ക്കും നിയമം കയ്യിലെടുക്കാവുന്ന സ്ഥിതിലേക്കാണ് സര്‍ക്കാരും ആഭ്യന്തര വകുപ്പും കേരളത്തെ എത്തിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ…

4 hours ago

കിടപ്പു രോഗിയായ അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി

കൊച്ചി . അച്ഛനെ വാടക വീട്ടില്‍ ഉപേക്ഷിച്ച് മകനും കുടുംബവും മുങ്ങി. എറണാകുളം തൃപ്പൂണിത്തുറ ഏരൂരിലാണ് സംഭവം. ഏരൂരില്‍ കിടപ്പുരോഗിയായ…

5 hours ago

യാത്രക്കാരോട് ദൃശ്യങ്ങൾ ഡിലീറ്റു ചെയ്യാൻ പറഞ്ഞത് സച്ചിൻ, പിന്നെ ബസ്സിലെ ദൃശ്യങ്ങൾ ബാക്കി വെക്കുമോ? ആര്യക്കും സച്ചിനുംനുണ പരിശോധന?

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ യദുവുമായി തർക്കം…

6 hours ago

മന്ത്രി ശിവൻകുട്ടി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നു, ഇത് വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

6 hours ago

മുഖ്യമന്ത്രി വിദേശ യാത്രകൾ അറിയിക്കുന്നില്ല, രാഷ്ട്ര പതിക്ക് കത്ത് നൽകി ഗവർണർ

കൊച്ചി . മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദര്‍ശനത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിക്കു കത്ത്…

7 hours ago