India

കേരളത്തെ മഴ ചതിച്ചു, തമിഴ്‌നാട്ടിൽ മഴയിൽ കനത്ത നാശം വിതച്ച് മിഷോങ് ചുഴലി

മഴ കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പു കുറഞ്ഞു. ഇത്തവണ കാലവർഷം പിശുക്കു കാണിച്ചപ്പോൾ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും കുറയുകയായിരുന്നു. റൂൾ കർവ് പരിധി അവസാനിച്ച നവംബർ 30 വരെ ഏറ്റവും ഉയർന്ന സംഭരണശേഷിയായ 2403 അടിവരെ വെള്ളം ശേഖരിക്കാൻ സാധിക്കുമായിരുന്നെങ്കിലും 2362.60 അടി മാത്രമാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. ആകെ സംഭരണശേഷിയുടെ 57 ശതമാനമാണിത്.

കഴിഞ്ഞ 100 വർഷത്തിനിടയിൽ മഴ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ കാലവർഷമായിരുന്നു ഇത്തവണത്തേത്. തുടർച്ചയായി രണ്ടു വർഷം അഞ്ചു തവണ തുറന്ന ഇടുക്കി അണക്കെട്ട് ഈ വർഷം ഒരു തവണപോലും തുറന്നില്ല. 54 ശതമാനമാണ് ഇടുക്കി ജില്ലയിൽ മഴക്കുറവ്. ഇതുമൂലം അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി കുറഞ്ഞതോടെയാണു ജലനിരപ്പും കുറഞ്ഞത്. 2018ലെ മഹാപ്രളയത്തിനു ശേഷം ഇതുവരെ ഏഴു തവണയാണു ചെറുതോണി ഡാമിന്റെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്കു വിട്ടത്. എന്നാൽ ഇത്തവണ കാലവർഷം ചതിച്ചതോടെ ജലനിരപ്പ് ഗണ്യമായി കുറയുക ആയിരുന്നു. അവസാനമായി വെള്ളം പുറത്തേക്കു വിട്ടശേഷം ഇന്ന് 478 ദിവസം പൂർത്തിയാകും

അതേസമയം, തമിഴ്‌നാട്ടിൽ കനത്ത നാശം വിതച്ചിരിക്കുകയാണ് മിഷോങ് ചുഴലിക്കാറ്റ്. മഴക്കെടുതികളിൽ ഇതിനകം രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെന്നൈയുടെ വിവിധ ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന്‌ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ചെന്നൈ ഇസിആർ റോഡിലുള്ള ചുറ്റുമതിൽ ഇടിഞ്ഞുവീണാണ് ആളപായം ഉണ്ടായത്. ചെന്നൈ വിമാനത്താവളം അടച്ചു. മദ്രാസ് ഹൈക്കോടതി ഉൾപ്പടെ ചെന്നൈയിലെ ഒരു കോടതികളും പ്രവർത്തിക്കുന്നില്ല.

ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ പെയ്യുകയാണ്. ചെന്നൈയിലടക്കം വൈദ്യുതിയും ഇന്റര്‍നെറ്റും തടസപ്പെട്ടു. ട്രെയിന്‍, വിമാന സര്‍വീസുകളെയും മഴയും വെള്ളക്കെട്ടും കാര്യമായി ബാധിച്ചിട്ടുണ്ട്. നിരവധി ട്രെയിനുകള്‍ റദ്ദാക്കി. കേരളത്തില്‍ കൂടി കടന്നുപോകുന്ന പല സര്‍വീസുകളും റദ്ദാക്കിയവയില്‍ ഉൾപ്പെടും. ഇതിനിടെ നേർക്കുൻട്രം വിഐടിക്കു സമീപം റോഡിൽ മുതലയെ കണ്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

വാഹനങ്ങൾ ഓടുന്ന റോഡിലൂടെ ഒരു മുതല മറുവശത്തേക്ക് പോകുന്നതാണ് വിഡിയോയിലുള്ളത്. കാറിൽ നിന്ന് ആരോ പകർത്തിയ ദൃശ്യങ്ങളാണെന്നു കരുതുന്നു. ഒരു ബൈക്ക് മുതലയുടെ സമീപത്തുകൂടി പോകുന്നുമുണ്ട്. വടക്കൻ തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുകയാണ്. നിരവധി വിമാനങ്ങളും ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായതോടെ റോഡ് ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. ഇതോടെ തമിഴ്‌നാട്ടിലെ പല മേഖലകളിലും ജനജീവിതം സ്തംഭിച്ചു എന്ന് തന്നെ പറയാം. ചെന്നൈ അടക്കം ആറ് ജില്ലകൾക്ക് സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

ചെന്നൈയിൽ നിന്നുള്ള 20 വിമാനസർവീസുകളാണ് റദ്ദാക്കിയത്. എട്ടെണ്ണം ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. 26 വിമാനങ്ങൾ വൈകി. ചെന്നൈ എയർപോർട്ട് റൺവേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകൾ കൂടി അൽപ്പം മുൻപ് റദ്ദാക്കി. സ്വകാര്യ സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. ചെന്നൈ നഗരത്തിൽ മിക്കയിടത്തും വൈദ്യുതി ബന്ധം നിലച്ചു.

മിഷോങ് ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം ഞായറാഴ്ച രാത്രി മുതൽ ചെങ്കൽപ്പേട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിൽ കനത്ത മഴയാണ് പെയ്തു വന്നിരുന്നത്. രാവിലെയോടെ നില രൂക്ഷമായി. ശക്തമായ കാറ്റ് വീശുന്നതിനാൽ ജനങ്ങളോട് പുറത്തിറങ്ങരുതെന്നാണ് ഗ്രേറ്റർ ചെന്നൈ കോർപ്പറേഷന്റെ മുന്നറിയിപ്പ് നൽകിയത്. ചെന്നൈയിലെ 15 സബ്‌വേകളും വെള്ളക്കെട്ട് മൂലം അടച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പുതുച്ചേരി മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

crime-administrator

Recent Posts

യദുവിന്റെ സുപ്രധാന വെളിപ്പെടുത്തൽ ! മേയർ ആര്യയ്ക്ക് അത് സംഭവിക്കുമോ?

മേയർ ആര്യ രാജേന്ദ്രൻ - ഡ്രൈവർ യദു തർക്കത്തിൽ നടക്കുന്നത് വൻ അട്ടിമറി നീക്കം. സംഭവത്തിന്റെ തുടക്കം മുതൽ തന്നെ…

3 hours ago

BJP അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശോഭ സുരേന്ദ്രൻ, മോദിയും ഷായും തീരുമാനിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുകയാണ് എല്ലാ രാഷ്ട്രീയ പാർട്ടികളും അണികളും. രാഷ്ട്രീയപരമായി എല്ലാ നീക്കങ്ങളും ഇനി നടത്തണമെങ്കിൽ തിരഞ്ഞെടുപ്പ് ഫലം…

4 hours ago

KPCC നേതൃത്വത്തിൽ അഴിച്ചുപണി? തെരഞ്ഞെടുപ്പ് ഫലം വെല്ലുവിളി ആകുമോ?

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ അടി മുടി അഴിച്ചുപണി ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ലോക്സഭാ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ…

4 hours ago

മന്ത്രി ഗണേശൻ ഗതാഗത വകുപ്പിനെ കുളം തൊണ്ടും, ആയിരങ്ങൾ ലൈസൻസിന് അയൽ സംസ്ഥാനങ്ങളിലേക്ക്

'എന്റെ ഉപ്പുപ്പാന് ആനയുണ്ടായിരുന്നു' എന്ന് പറഞ്ഞു മാടമ്പിത്തരം കാട്ടി ജനത്തിന് മേൽ കുതിരകേറാം എന്ന് ചിന്തിക്കുന്ന ഒരു രാഷ്ട്രീയക്കാരനെയും കേരളം…

5 hours ago

നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തി

മടിക്കേരി . നിശ്ചയിച്ച വിവാഹം തടസ്സപ്പെട്ടതിൽ മനം നൊന്ത് 16 വയസ്സുകാരിയെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കൊണ്ടുപോയ തല…

8 hours ago

സൈബര്‍ കുറ്റകൃത്യങ്ങൾ: 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യും

ന്യൂഡൽഹി . സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും 20 ലക്ഷത്തിലേറെ മൊബൈല്‍ കണക്ഷനുകള്‍ പുനഃപരിശോധിക്കാനും…

8 hours ago