Crime,

ഭീകരവാദ പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ വേണ്ട, ജമ്മു പോലീസിന്റെ മുന്നറിയിപ്പ്

ശ്രീന​ഗർ . ഭീകരവാദത്തെയും വിഘടനവാദത്തെയും പിന്തുണയ്‌ക്കുന്ന പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി ജമ്മു കശ്മീർ പോലീസ്. .ഭീകരവാദത്തെ പ്രോത്സാഹിപ്പിരക്കുന്നതോ സുരക്ഷാ സാഹചര്യങ്ങൾക്ക് തടസമുണ്ടാക്കുകയോ ചെയ്യുന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്നു ജമ്മുകശ്മീർ ഡിജിപി ആർ ആർ സ്വയിൻ പറഞ്ഞു. ഇത് സംബന്ധിച്ചിള്ള നിയമ നടപടികൾ ഉടൻ നടപ്പിലാക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

ഈയിടെ ഭീകരവാദത്തെ പിന്തുണയ്‌ക്കുന്ന രീതിയിൽ ഒരു വിദ്യാർത്ഥി പങ്കുവെച്ച പോസ്റ്റ് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായി. ഇത് ജമ്മുകശ്മീർ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കർശന നിർദ്ദേശവുമായി ഡിജിപി രം​ഗത്ത് വന്നിരിക്കുന്നത്. ഭീകരവാദം, വിഘടനവാദം, വർ​ഗീയ സം​ഘർഷങ്ങൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന എന്തെങ്കിലും തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർക്കെതിരെ ജമ്മു പോലീസ് ഇനി ക്രിമിനൽ കുറ്റം ചുമത്തും – ഡിജിപി പറഞ്ഞു.

ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ചിത്രങ്ങൾ, വീഡിയോ, ഓഡിയോ എന്നിവ പോസ്റ്റ് ചെയ്യരുതെന്നും ഡിജിപി അറിയിച്ചിട്ടുണ്ട്. ജമ്മുകശ്മീരിലെ സമാധാനാന്തരീഷം തകർക്കാൻ ഭീകരർ ശ്രമിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ തടയുന്നതിനായി ജനങ്ങളുടെ സഹകരണം ആവശ്യമാണ് – ഡിജിപി വ്യക്തമാക്കി.

crime-administrator

Recent Posts

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

9 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന്, ‘കണക്ക് ബുക്കിൽ’ ഇക്കയും, ബോസും

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…

10 hours ago

മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ കലാപം, ശശീധരന്റെ മന്ത്രി കസേര എന്റെ ഔദാര്യമെന്ന് തോമസ് കെ. തോമസ്

ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…

10 hours ago

കേരളത്തിൽ നിന്ന് അവയവ മാഫിയ 20 ലേറെ ദാതാക്കളെ ഇറാനിലെത്തിച്ചു, അവയവം വിൽക്കാനെത്തി സാബിത്ത് നാസർ ഏജന്റായി

കൊച്ചി . എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി…

11 hours ago

ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല, പ്രാർത്ഥനയുമായി ഇറാൻ ജനത

ടെഹ്‌റാന്‍ . ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല. ഇറാന്റെ…

12 hours ago

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

21 hours ago