ബംഗളൂരുവിലെ 15-ലധികം സ്കൂളുകൾക്ക് ബോംബ് ഭീഷണി. അജ്ഞാത ഇമെയിലുകളിലൂടെയാണ് ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ഭീഷണിയെത്തുടർന്ന് വിദ്യാർത്ഥികളെയും സ്കൂൾ ജീവനക്കാരെയും അടിയന്തിരമായി ഒഴിപ്പിച്ചു. ബസവേശ്വര് നഗറിലെ നേപ്പൽ, വിദ്യാശിൽപ എന്നിവയുൾപ്പെടെ ഏഴ് സ്കൂളുകൾ ലക്ഷ്യമിട്ടായിരുന്നു ആദ്യ ഭീഷണി സന്ദേശം എത്തുന്നത്.
ഭീഷണി നേരിടുന്ന സ്കൂളുകളിലൊന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ വസതിക്ക് എതിർവശത്താനുള്ളത്. ആദ്യ സന്ദേശം എത്തി തൊട്ടു പിന്നാലെത്തന്നെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇമെയിൽ വഴി സമാനമായ ഭീഷണികൾ എത്തുകയായിരുന്നു. സുരക്ഷാ മുൻകരുതലെന്ന നിലയിൽ ബംഗളൂരു പോലീസ് സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചിരിക്കുകയാണ്.
അതേസമയം, ബോംബ് ഭീഷണി വ്യാജമാണെന്ന സൂചനയും പോലീസിന് കിട്ടിയിട്ടുണ്ട്. എന്നാൽ ബോംബ് നിർവീര്യ സേനയുടെ സഹായത്തോടെ പോലീസ് സ്ഥലങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. സ്കൂളുകളിലൊന്നും ബോംബിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ വർഷവും ബംഗളൂരുവിലെ ചില സ്കൂളുകൾക്കും ഇത്തരം ഇ-മെയിൽ ഭീഷണികൾ എത്തിയിരുന്നെങ്കിലും അവയെല്ലാം വ്യാജമാണെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി 20 ലേറെ…
തിരുവനന്തപുരം . ജനകീയ പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ മേയർ ആര്യക്കിപ്പോൾ സമയമില്ല. മേയർ യദുവിന്റെ കേസിന്റെ പിറകിലാണ്. യദുവിന്റെ പണി…
തിരുവനന്തപുരം . പിണറായി സർക്കാരിന്റെ കീഴിലെ സംസ്ഥാന പി ആർ ഡി വകുപ്പിന് പത്രക്കുറിപ്പുകൾ ഇറക്കുന്ന കാര്യത്തിൽ ഒരു നാണവും…
കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും. ഇക്കയും,…
കണ്ണൂർ . രാജ്യത്ത് നിയമ ലംഘനങ്ങളെ പച്ചയായി ന്യായീകരിക്കുന്ന സമീപനമാണ് സി പി എം ഇപ്പോഴും ചെയ്യുന്നത്. പാനൂരിൽ ബോംബ്…
ടെഹ്റാൻ . ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുമായി അടുപ്പമുള്ള റെയ്സി, അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെയാണ് ഹെലികോപ്റ്റർ…