Crime,

സി പി എമ്മിന് കരുവന്നൂരിൽ പൂട്ടിട്ട് ഇ ഡി, വെളുപ്പിച്ചതിൽ 100 കോടി സി പി എമ്മിന്റേത്

തൃശ്ശൂര്‍ . കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകരുടെ പണം സി പി എം നേതാക്കളുടെ നേതൃത്വത്തിൽ തട്ടിയെടുത്ത സംഭവവും കള്ളപ്പണ ഇടപാടും പുതിയ രാഷ്ട്രീയ വഴിത്തിരിവിലേക്ക്. കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന കള്ളപ്പണ ഇടപാടിൽ സിപിഎം അക്കൗണ്ടും പരിശോദിക്കാനൊരുങ്ങുകയാണ് ഇ ഡി. കരുവന്നൂര്‍ ബാങ്കില്‍ വെളുപ്പിച്ച കള്ളപ്പണത്തില്‍ വലിയൊരു പങ്ക് സിപിഎമ്മിന്റേതാണെന്നാണ് കണ്ടെത്തൽ.

നോട്ടുനിരോധന സമയത്ത് ജില്ലയിലെ സഹകരണ ബാങ്കുകള്‍ വഴി 500 കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നും അതിൽ വലിയൊരു തുക പാര്‍ട്ടിയുടെ ഫണ്ടാണെന്നും വ്യക്തമായിരിക്കു കയാണ്. സി പി എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനോട് വെള്ളിയാഴ്ച കൊച്ചി ഓഫീസില്‍ വീണ്ടും ഹാജരാകാന്‍ ഇ ഡി നിര്‍ദേശിച്ചിരിക്കുന്നത് ഈ സാഹചര്യത്തിലാണ്. ജില്ലാ കമ്മിറ്റിയുടെ മുഴുവന്‍ അക്കൗണ്ട് വിവരങ്ങളും ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്.

എന്നാൽ, സിപിഎം പാര്‍ട്ടി സംഭാവനകള്‍ സ്വീകരിക്കുന്നത് നിയമാനുസൃതമായാണെന്നും, ഇലക്ട്രല്‍ ബോണ്ടുകള്‍ വഴിയാണ് പാര്‍ട്ടി ധനസമാഹരണം നടത്തുന്നതെന്നും സി പി എം പറയുന്നു. ഇങ്ങനെയുള്ളതിന്റെ കണക്ക് ഇ ഡിയെ ബോധിപ്പിക്കേണ്ട കാര്യമില്ല. അതുകൊണ്ട് അതിനാൽ വെള്ളിയാഴ്ച ഹാജരാകുമ്പോള്‍ കണക്കുകള്‍ നല്കണമോയെന്നതില്‍ നിയമോപദേശത്തിനുശേഷമേ തീരുമാനിക്കൂ യെന്നും സിപിഎം പറയുന്നു. സിപിഎം ജില്ലാ കമ്മറ്റിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഇ ഡിക്ക് ഓണ്‍ലൈനായി കൈമാറിയിട്ടുണ്ട്

ജില്ലയിലെ സിപിഎമ്മിന്റെ പ്രമുഖ നേതാക്കള്‍ കരുവന്നൂര്‍ കേസിലെ പ്രധാന പ്രതികളില്‍ നിന്ന് വന്‍ തുകകള്‍ കൈപ്പറ്റിയിട്ടുണ്ട്. മുഖ്യപ്രതി സതീഷ് കുമാറിന്റെയും സഹോദരന്‍ ശ്രീജിത്തിന്റെയും അക്കൗണ്ടില്‍ നിന്ന് പാര്‍ട്ടിയുടെ പല നേതാക്കളുടെ അക്കൗണ്ടുകളി ലേക്കും ദേശാഭിമാനി അക്കൗണ്ടിലേക്കും വന്‍ തുകകള്‍ ആണ് കൈമാറ്റം ചെയ്തിട്ടുള്ളത്.

കരുവന്നൂര്‍ ബാങ്കില്‍, നോട്ടുനിരോധന കാലത്താണ് വന്‍ തോതില്‍ കള്ളപ്പണം വ്യാജ അക്കൗണ്ടുകള്‍ വഴി വെളുപ്പിക്കുന്നത്. സോഫ്റ്റ്‌വെയറില്‍ തിരിമറി നടത്തി രാവും പകലുമിരുന്നാണ് വ്യാജ അക്കൗണ്ടുകള്‍ വഴി ഈ പ്രക്രിയ നടത്തുന്നത്. പാര്‍ട്ടി ആസ്ഥാനത്തെ ലോക്കറിലെ ധനശേഖരവും ഇങ്ങനെ തന്നെ വെളുപ്പിച്ച് എടുക്കുകയായിരുന്നു. സിപിഎമ്മിന്റെ ഏറ്റവും വലിയ ഫണ്ട് ശേഖരമുള്ള ജില്ലാ കമ്മിറ്റികളില്‍ ഒന്നായ തൃശ്ശൂരിൽ നിലവില്‍ അക്കൗണ്ടില്‍ 10 കോടിയോളം ആണ് ഉള്ളത്. പാര്‍ട്ടി ഫണ്ട് സംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് മുന്‍മന്ത്രി എ.സി. മൊയ്തീന്‍, മുന്‍ ജില്ലാ സെക്രട്ടറി ബേബി ജോണ്‍ തുടങ്ങിയവരെ ഇ ഡി വിളിപ്പിക്കാനിരിക്കുകയാണ്.

crime-administrator

Recent Posts

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

6 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന്, ‘കണക്ക് ബുക്കിൽ’ ഇക്കയും, ബോസും

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…

7 hours ago

മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ കലാപം, ശശീധരന്റെ മന്ത്രി കസേര എന്റെ ഔദാര്യമെന്ന് തോമസ് കെ. തോമസ്

ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…

8 hours ago

കേരളത്തിൽ നിന്ന് അവയവ മാഫിയ 20 ലേറെ ദാതാക്കളെ ഇറാനിലെത്തിച്ചു, അവയവം വിൽക്കാനെത്തി സാബിത്ത് നാസർ ഏജന്റായി

കൊച്ചി . എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി…

8 hours ago

ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല, പ്രാർത്ഥനയുമായി ഇറാൻ ജനത

ടെഹ്‌റാന്‍ . ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല. ഇറാന്റെ…

9 hours ago

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

18 hours ago