Kerala

എല്ലാം അടിമക്കമ്മികൾ, പിണറായി ഗതികെട്ടു, മുഖ്യന്റെ തള്ള് കേൾക്കാൻ ആളില്ല

കഴിഞ്ഞ ദിവസം മട്ടന്നൂരിൽ നടന്ന നവകേരള സദസിൽ കെ കെ ശൈലജയുടെ പ്രസംഗം കഴിഞ്ഞതിനു പിന്നാലെ പൊതുജനം എഴുന്നേറ്റു പോയിരുന്നു. ഇതുകണ്ട മുഖ്യൻ പിണറായിക്ക് കലിയിളകി. ഇതോടെയാണ് മൂപ്പര് ശൈലജ കൂടുതൽ സമയം പ്രസംഗിക്കാൻ എടുത്തു എന്ന് നിസ്സന്ദേഹം വെളിപ്പെടുത്തൽ നടത്തിയത്. ക്ഷമകെട്ട ശൈലജ ആകട്ടെ അത് മുഖ്യന്റെ തോന്നലാണെന്നു തിരിച്ചടിച്ചു. പരിപാടിക്ക് പ്രതീക്ഷിച്ചത്ര ആളില്ല എന്നത് മുഖ്യന് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതിനെ മറികടക്കാനാണ് ചിത്തഭ്രമം മൂത്ത പിണറായി ഓരോന്നും ചെയ്തു കൊണ്ടിരിക്കുന്നത്.

നവകേരള സദസ് ആണെങ്കിൽ തുടക്കം മുതൽ വിവാദങ്ങൾ കൊണ്ട് ചർച്ചയാവുകയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിൽ കോടികൾ ധൂർത്തടിച്ച് നടത്തിയ കേരളീയം പോലെ നവകേരള സദസ് വൻ വിജയമാകുമെന്നാണ് സഖാക്കൾ കരുതിയതെങ്കിലും അവർക്ക് തെറ്റി. ഇടത് സർക്കാരിന്റെ മുഖച്ഛായ കൂട്ടാൻ ഇറങ്ങിത്തിരിച്ച നവകേരള സദസ് അവരുടെ തന്നെ പ്രതിച്ഛായയ്ക്ക് കളങ്കം വീഴ്ത്തുകയാണ്.നവകേരള സദസ് കാണാൻ ആളില്ല എന്ന പരിഹാസം തുടക്കം മുതൽ ഉയർന്നു വന്നിരുന്നു. ഇപ്പോഴിതാ, മുഖ്യന്റെ പ്രസംഗം കേൾക്കാൻ എല്ലാവരും ഇരിക്കണമെന്ന് പറയുന്ന ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം.

മേപ്പയ്യൂരിൽ നടന്ന നവകേരള സദസിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷമേ എല്ലാവരും എണീറ്റ് പോകാവൂ എന്നാണ് സംഘാടകൻ അഭ്യർഥിക്കുന്നത്. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതിനു പിന്നാലെ, ഇതിലും വലിയ ഗതികെട്ടവൻ വേറെ ആരും കാണില്ല എന്നാണ് ഉയർന്നു വരുന്ന പരിഹാസം. കാരണം, ജനങ്ങളുടെ പ്രശ്നം കേൾക്കാൻ ജനങ്ങളിലേക്ക് എന്ന് പറഞ്ഞു തുടങ്ങിയ നവകേരള യാത്ര, രാഷ്ട്രീയ പ്രചാരണ വേദികളായാണ് മാറുന്നത്. ഒരു പരാതി പോലും മുഖ്യനോ മന്ത്രിമാരോ നേരിട്ട് വാങ്ങുകയോ ഒന്നും ചെയ്തിട്ടുമില്ല. കൂടാതെ, മന്ത്രിമാരും മറ്റും സഞ്ചരിക്കുന്ന പാതകളിൽ ജനങ്ങൾക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയുമാണ്.

എന്തായാലും, ഇതിനോടകം തന്നെ രൂക്ഷ വിമർശനമാണ് ഇതിനെതിരെ ഉയർന്നു വരുന്നത്. കൂടാതെ, നവകേരള സദസിൽ മുഖ്യന്റെയും മന്ത്രിമാരുടെയും പ്രസംഗം കേൾക്കാൻ ആളില്ല എന്ന വാർത്ത ഇതിന് മുൻപ് തന്നെ പുറത്തുവന്നിരുന്നു. അതുകൊണ്ടുതന്നെ സർക്കാർ ഉദ്യോസ്ഥരും മറ്റും നവകേരള സദസിൽ പങ്കെടുക്കണമെന്നാണ് കേരള സർക്കാർ നൽകിയ നിർദേശം. കൂടാതെ, കുട്ടികളെ നിർബന്ധമായും നവകേരള സദസിൽ പങ്കെടുപ്പിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശവും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എന്തായാലും, കേരളം ഇതുവരെ കേട്ടുകേൾവില്ലാത്ത കാര്യങ്ങളാണ് ഇപ്പോൾ ഇടത് സർക്കാർ നടപ്പാക്കുന്നത്. അത് ഇടത് സർക്കാരിന്റെ പതനത്തിലേക്ക് തന്നെ വഴിവയ്ക്കുമെന്നാണ് ജനങ്ങൾ ഒന്നടങ്കം പറയുന്നത്.

പിണറായിയുടെ അതായത് സംസ്ഥാനത്തെ മുഖ്യമന്ത്രിയുടെ പരിപാടിക്ക് കുറെ അടിമക്കമ്മികൾ അല്ലാതെ മറ്റാരും ഇല്ല എന്നത് എത്രമാത്രം ദുരന്തമാണെന്ന് ഓർത്തു നോക്കണം. കൂലിക്ക് ആളെയിറക്കുന്നുണ്ട് എന്ന ആക്ഷേപവും ഉണ്ട്. ഒരുവിധപ്പെട്ട ആളുകളുടെയെല്ലാം മനസ്സിൽ പിണറായി എന്ന ഭരണാധികാരിയോട് ഇപ്പോൾ വെറുപ്പാണ്. അതുകൊണ്ടു തന്നെയാണ് കണ്ണൂരിലും ശൈലജയെ കുറ്റം പറയേണ്ട അവസ്ഥ പിണറായിക്ക് വന്നത്.

crime-administrator

Recent Posts

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

5 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

6 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

7 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

17 hours ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

18 hours ago

മഞ്ജു വാര്യരുടെ പ്രോൺ വിഡിയോ ഉണ്ടാക്കിയാൽ നമുക്ക് മനസിലാക്കാം…. വാവിട്ട വാക്ക് വിവാദമായി, പറഞ്ഞ ഹരിഹരൻ കുടുങ്ങി..

സ്ത്രീ വിരുദ്ധ പരാമർശം നടത്തി വിവാദത്തിലായിരിക്കുകയാണ് കെ എസ് ഹരിഹരൻ… ആർ എം പി നേതാവായ ഹരിഹരൻ ഒരു പൊതുപരിപാടിയിൽ…

19 hours ago