Kerala

മൃതദേഹങ്ങൾക്ക് മുകളിലൂടെ സാഡിസ്റ്റ് പിണറായിയുടെ രാജകീയ യാത്ര


മുഖ്യനും പരിവാരങ്ങളും കേരളം ചുറ്റിക്കറങ്ങി കൊണ്ടിരിക്കു കയാണ്. നാടൊട്ടുക്ക് അനർത്ഥങ്ങളും സംഭവിച്ചു കൊണ്ടിരിക്കുന്നു. കണ്ണൂർ പര്യടനം കഴിഞ്ഞ പാടെ ഒരു കർഷക ആത്മഹത്യ കൂടി നടന്നിരിക്കുകയാണ്. കണ്ണൂർ കണിച്ചാറിൽ ആണ് ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തിരിക്കുന്നത്. കൊളക്കാട് സ്വദേശി ആൽബർട്ട് (68) ആണ് തൂങ്ങി മരിച്ചത്. കേരള സഹകരണ ബാങ്കിൽ രണ്ട് ലക്ഷം രൂപ ബാധ്യത ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറ‍ഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ബാങ്കിൽ നിന്ന് ഈ മാസം 18ന് മേൽനടപടി നോട്ടീസ് ലഭിച്ചിരുന്നു. ദീർഘകാലം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റ്‌ ആയിരുന്നു ആൽബർട്ട്. 20വര്‍ഷത്തോളം കൊളക്കാട് ക്ഷീര സംഘത്തിന്‍റെ പ്രസിഡന്‍റായി പ്രവര്‍ത്തിച്ച ആല്‍ബര്‍ട്ട് പ്രദേശത്തെ സജീവ പൊതുപ്രവര്‍ത്തകനായിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ്.

ഭാര്യ വത്സ പള്ളിയില്‍ പോയ സമയത്താണ് ആല്‍ബര്‍ട്ട് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഭാര്യയുടെ പേരിലാണ് കേരള സഹകരണ ബാങ്കിന്‍റെ പേരാവൂര്‍ ശാഖയില്‍നിന്ന് വ്യക്തിപരമായ ആവശ്യത്തിനായി വായ്പ എടുക്കുന്നത്. ഇതിന്‍റെ കുടിശ്ശിക ഈ മാസം തന്നെ തിരിച്ചടക്കണ മെന്നും ഇല്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയാണ് ഭാര്യയുടെ പേരില്‍ ബാങ്കില്‍നിന്ന് നോട്ടീസ് ലഭിച്ചിരുന്നത്. പലയിടത്തുനിന്നും പണം ലഭിക്കാന്‍ ആല്‍ബര്‍ട്ട് ശ്രമിച്ചിരുന്നെങ്കിലും കിട്ടിയിരുന്നില്ലെന്നും മരണം ഇതേതുടര്‍ന്നുള്ള മനോവിഷമത്തിലായിരുന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

ഇതിനു മുൻപ് കേരളത്തിൽ ഇത്തരത്തിൽ രണ്ടു ആത്മഹത്യകൾ കൂടി നടന്നിട്ടുണ്ട്. നവംബർ 17-ന് ഇരിട്ടിയിൽ വന്യ മൃഗശല്യം കാരണം കൃഷി ഉപേക്ഷിച്ച കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. അയ്യൻകുന്ന് സ്വദേശി സുബ്രഹ്‌മണ്യൻ(71)ആണ് മരിച്ചത്. കാട്ടാനശല്യം രൂക്ഷമായതിനാൽ കൃഷിയും വീടും ഉപേക്ഷിച്ച് വാടക വീട്ടിൽ താമസിച്ചുവരുന്നതിനിടെയാണ് ആത്മഹത്യ. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു മൃതദേഹം.

കടബാധ്യതയെ തുടർന്ന് വിഷം കഴിച്ച നെൽ കർഷകൻ തകഴി കുന്നുമ്മ അംബേദ്കർ കോളനിയിൽ കെ.ജി.പ്രസാദ് ആത്മഹത്യ ചെയ്തിരുന്നു. ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റ് കൂടിയാണ്. കൃഷിയിൽ പരാജയപ്പെട്ടുവെന്ന് സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നിരുന്നു. ഇങ്ങനെ നിരന്തരം ആത്മഹത്യയും ദുരന്തങ്ങളും നാട്ടിൽ നിന്ന് മാറുന്നില്ല. കളമശ്ശേരി സ്ഫോടനം, കുസാറ്റിലെ ദുരന്തം, അങ്ങനെ നീളുന്നു ലിസ്റ്റ്.

പക്ഷെ ഇതൊന്നും ഭരണകൂടം തങ്ങളുടെ കർത്തവ്യങ്ങൾ കൃത്യമായി ചെയ്യാത്തത് കൊണ്ടാണെന്ന് പറയാൻ ആർക്കും ധൈര്യമില്ല. നവകേരള ബസീനിനു ചുറ്റും ജനക്കൂട്ടം തടിച്ചുകൂടിയ ഒരു ഫോട്ടോ കഴിഞ്ഞ ദിവസം ഒരാൾ ഫേസ്ബുക്കിൽ ഷെയർ ചെയ്തത് കണ്ടു. അതിനു കുറിപ്പിട്ടിരുന്നത് സർക്കാർ ഭരണം വിജയമാണെന്ന് രീതിയിലായിരുന്നു. ആ വലിയ മനസ്സിനുടമയെ തൊഴുത് പോകുന്നു ഈ അവസരത്തിൽ. ആ തടിച്ചു കൂടിയ ജനക്കൂട്ടത്തെ അടിച്ചു തെളിച്ചു കൊണ്ട് വന്നതായിക്കൂടെ?

സാധാരണക്കാരന് അവന്റെ ദുരിതം കേൾക്കാതെ പോകുന്ന ആ ഏകാധിപതിയെ തെറി വിളിക്കാൻ വന്നതായിക്കൂടെ? അല്ലെങ്കിൽ തന്നെ നിങ്ങൾക്ക് എങ്ങനെയാണ് ചുറ്റിനുമുള്ളവർ ദുരിതത്തിൽ നിൽക്കുമ്പോൾ ഏകാധിപതിയെ വാഴ്ത്ത പാട്ടുകൾ കൊണ്ട് മൂടാൻ കഴിയുന്നത്. അതിൻറെ ഉത്തരം നിങ്ങൾ അന്തംകമ്മി ആണെന്നാണ്. പറഞ്ഞു വന്നത് ഇത്തരം പോരാളി ഷാജിമാരുടെ മനസ്സിൽ മാത്രം ജീവിക്കുന്ന മനുഷ്യനായി മുഖ്യമന്ത്രി പിണറായി വിജയൻ മാറി. അതല്ലാതെ ഏത് മനുഷ്യനാണ് ഇന്ന് തങ്ങൾക്ക് ഒപ്പമുള്ളത്? പൗരപ്രമുഖരുടെ ദുരിതം മാറ്റാൻ ഒരു കോടിയുടെ ബസിൽ പരിവാര സമേതം ഇറങ്ങിയ താങ്കൾക്ക് സാധാരണക്കാരന്റെ ദുരിതം എങ്ങനെ കാണാതിരിക്കാൻ കഴിയുന്നു.

പിണറായി ഒരു സാഡിസ്റ്റ് ആയി മാറിക്കഴിഞ്ഞിരിക്കുന്നുവോ? എന്നതിന്റെ ഉത്തമ ഉദാഹരണവുമാണ് മനുഷ്യജീവന്റെ മുകളിലൂടെ ഒരു കോടിയുടെ രഥത്തിൽ നടത്തുന്ന ഈ രാജകീയ യാത്ര. അനർത്ഥങ്ങൾ ഇത്രയേറെ നാട്ടിൽ ഉണ്ടായിട്ടും അതിനൊന്നും പരിഹാരം കാണാൻ നിൽക്കാതെ പൗരപ്രമുഖർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുത്ത അതിന്റെ കപ്പം വാങ്ങി പോക്കറ്റിലിടുകയാണ് പിണറായി സംഘം. ഒരു സാധാരണക്കാ രന്റെയും അപേക്ഷ പോലും നേരിട്ട് വാങ്ങുന്നില്ല പിണറായി. പൗരപ്രമുഖരുമായി കൂടിക്കാഴ്ച ഉണ്ടാകുമെന്നു വ്യക്തമാക്കുകയും ചെയ്തു. അതിനു അപേക്ഷ നൽകിയാൽ സൗകര്യമൊരുക്കുമെന്ന് ബാലൻ സഖാവ് പിന്തുണ നൽകുകയും ചെയ്തു. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് വമ്പൻമാർക്ക് താങ്ങാകാൻ യാതൊരു മടിയുമില്ലാതെ നിർബാധം യാത്ര തുടരുകയാണ് പിണറായി.

crime-administrator

Recent Posts

ഹൈന്ദവ വിശ്വാസത്തെ അന്ധ വിശ്വാസമെന്ന് ആക്ഷേപിച്ച് സിപിഎം നേതാവ് ജി സുധാകരന്‍

തിരുവനന്തപുരം . ഹൈന്ദവ വിശ്വാസത്തെ അന്ധ വിശ്വാസമെന്ന് ആക്ഷേപിച്ച് സിപിഎം നേതാവ് ജി സുധാകരന്‍. 'മോദി രാമക്ഷേത്രത്തില്‍ പോകും, കെജരിവാള്‍…

19 mins ago

കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ റെയിന്‍ കോട്ട് ധരിച്ചെത്തി ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകന്‍ പൊലീസ് പിടിയിലായി

കണ്ണൂര്‍ . കണ്ണൂരിൽ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബെറിഞ്ഞ സിപിഎം പ്രവര്‍ത്തകന്‍ പൊലീസ് പിടിയിലായി. കണ്ണൂര്‍ ചാലാക്കരയിലാണ് സംഭവം.…

16 hours ago

കേന്ദ്രാനുമതി കിട്ടും മുൻപ് മന്ത്രി വീണ ജോർജ് വിമാനത്താവളത്തിൽ പോയത് വിവര ദോഷം, സംസ്കാര ചടങ്ങില്‍ പങ്കെടുക്കേണ്ട മുഖ്യമന്ത്രി പ്രവാസികൾക്കൊപ്പം അപ്പോൾ അത്താഴം തിന്നുകയായിരുന്നു

തിരുവനന്തപുരം . കുവൈറ്റ് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കേണ്ട സമയത്ത് മുഖ്യമന്ത്രി പ്രവാസി വ്യവസായികള്‍ക്കൊപ്പം അത്താഴം വിരുന്നിലായിരുന്നെന്ന് മുന്‍…

17 hours ago

ശോഭാ സുരേന്ദ്രനെതിരെ ഇ.പി.ജയരാജൻ അപകീർത്തി കേസ് ഫയൽ ചെയ്തു

തിരുവനന്തപുരം . ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെതിരെ എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ അപകീർത്തി കേസ് ഫയൽ ചെയ്തു.…

18 hours ago

അപ്പിയിട്ട് രക്ഷപെട്ട് ഗോവിന്ദൻ ഓടി ! പ്രകാശ് കാരാട്ടിനേയും ബിനോയ് വിശ്വത്തെയും തള്ളിയിട്ട് പിണറായി പിറകേയോടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ‘നല്ല പോലെ’ തോല്‍ക്കാനിടയായ കാരണങ്ങള്‍ പഠിക്കാനും തിരുത്താനും തുടങ്ങുകയാണ് സി പി എം. ഇതിനായി തീരുമാനിച്ച സിപിഎം…

21 hours ago

ഹായ് ഫ്രണ്ട്‌സ്, ഫ്രം മെലഡി’, മോദിയുമൊത്ത് മെലോണി! വീഡിയോ വൈറലായി

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റലി പ്രധാനമന്ത്രി ജോർജിയ മെലോണിയുടെയും ചേർന്നെടുത്ത സെൽഫി വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു. ഇറ്റലിയിൽ നടക്കുന്ന…

23 hours ago