Crime,

‘പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയിൽ കാണാം ‘ ഭീക്ഷണിക്കത്ത് മാവോയിസ്റുകളുടേത് അല്ലെന്ന് പോലീസ്

മുഖ്യമന്ത്രിക്കും നവകേരള സദസിനുമെതിരെ വയനാട് ജില്ലാ കളക്ട്രേറ്റിലേക്ക് എത്തിയ ഭീക്ഷണി കത്ത് മാവോയിസ്റ്റുക ളുടേതല്ലെന്നു പോലീസ്. കൽപ്പറ്റയിൽ നവകേരള സദസ് വ്യാഴാഴ്ച നടക്കുകയാണ്. കളക്ട്രേറ്റിലേക്ക് ആണ് നവകേരള സദസിനെതിരെ ഭീഷണിക്കത്ത് എത്തിയിരുന്നത്.

കുത്തക മുതലാളിമാർക്കും മത തീവ്രവാദികൾക്കും കീഴടങ്ങിയ കേരള സർക്കാരിനെ കൽപ്പറ്റയിൽ നടക്കുന്ന നവ കേരളസഭയിൽ പാഠം പഠിപ്പിക്കുമെന്നാണ് കത്തിലെ മുഖ്യ ഉള്ളടക്കം. സിപിഐഎംൽ വയനാട് ഘടകത്തിന്റെ പേരിലാണ് ഒരു കത്ത് എത്തിയത്. കിട്ടിയ മറ്റൊരു കത്തിലെ കൈയ്യക്ഷരം വ്യത്യസ്തമാണ്.

‘യഥാർത്ഥ വിപ്ലവ കമ്മ്യൂണിസ്റ്റ് ആയ മാവോയിസ്റ്റ് പ്രവർത്തകരെ പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയിൽ കാണാം. സൂക്ഷിച്ചോ, വിപ്ലവം വിജയിക്കും’ കത്തിൽ പറഞ്ഞിരിക്കുന്നു. കൽപ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ സദസുകൾ തടസ്സപ്പെടുത്തുമെന്നാണ് കത്തിൽ ഭീഷണി മുഴക്കിയിട്ടുള്ളത്. വെവ്വേറ കയ്യക്ഷരമുള്ള രണ്ടു കത്തുകളാണ് ഭീക്ഷണിയുമായി വന്നത്. കത്തുകിട്ടിയ വിവരം വയനാട് എസ്പി പദം സിങ് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടന്നു വരുകയാണ്.

അതേസമയം, ഇത് മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത് ആണെന്നത് പൊലീസ് നിഷേധിച്ചിരിക്കുകയാണ് ഇപ്പോൾ. ‌ഭീഷണിക്കത്ത് ലഭിച്ചതിന് പിന്നാലെ ജില്ലയിൽ കനത്ത പൊലീസ് സുരക്ഷയാണ് എന്നാൽ ഒരുക്കിയിട്ടുള്ളത്. മാവോയിസ്റ്റുകളുടെ പേരിൽ നേരത്തെ കോഴിക്കോട് കളക്ടർക്ക് ഭീഷണിക്കത്ത് കിട്ടിയിരുന്നു.

സർക്കാരിന്റെ പൊലീസ് വേട്ട തുടർന്നാൽ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നായിരുന്നു ആ കത്തിലെ ഉള്ളടക്കം. കഴിഞ്ഞ ബുധനാഴ്ചയാണ് കോഴിക്കോട് കളക്ടർക്ക് കത്ത് കിട്ടുന്നത്. കളക്ടർ സ്നേഹിൽ കുമാർ സിംഗ് കത്ത് സ്പെഷ്യൽ ബ്രാഞ്ചിന് ഉടൻ കൈമാറിയിരുന്നു. കൈമാറിയിരുന്നു. സർക്കാരിന്റെ നവകേരള സദസ് ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പാണ് ‌ മാവോയിസ്റ്റുകളുടെ പേരിൽ കളക്ടർക്ക് ഭീഷണിക്കത്ത് എത്തുന്നത്. ഇതിലും സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി വരുകയാണ്.

crime-administrator

Recent Posts

18 സീറ്റുകളില്‍ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ശോഭ കെടുത്തരുത്

കണ്ണൂര്‍ . 18 സീറ്റുകളില്‍ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന്റെ ശോഭ കെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. 'ശോഭ കെടുത്താനായി…

8 hours ago

എം.വി.ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം എടുത്തു

തളിപ്പറമ്പ് . സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നൽകിയ മാനനഷ്ടക്കേസിൽ സ്വപ്ന സുരേഷിന് ജാമ്യം അനുവദിച്ച് തളിപ്പറമ്പ് മജിസ്ട്രേട്ട് കോടതി.…

9 hours ago

ജനം ടി.വി ചീഫ് എഡിറ്റർ പ്രദീപ് പിള്ളയുടെ പൂരതെറി വൈറലായി

ജനം ടി.വി ചീഫ് എഡിറ്റർ പ്രദീപ് പിള്ള പരാതി പറയാൻ വിളിച്ചയാളേ രാത്രിയിൽ തെറി വിളിക്കുന്ന ഓഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ…

24 hours ago

ജനവിധി, പിണറായിയുടെ മുഖത്തേറ്റ പ്രഹരം – വി ഡി സതീശൻ

തിരുവനന്തപുരം .സംസ്ഥാനത്ത് ജനവിരുദ്ധ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് യുഡിഎഫിന് അനുകൂലമായ ജനവിധി എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.…

1 day ago

കൂപ്പു കുത്തി ജനത്തിന് മുന്നിൽ പിണറായിയും സി പി ഐ എമ്മും

തിരുവനന്തപുരം . ലോകസഭാ തെരെഞ്ഞെടുപ്പിൽ ജനഹിത പരിശോധനയിൽ കേരളത്തിൽ കൂപ്പു കുത്തിയത് സി പി എം ആണ്. ബംഗാളിനെ ഓർമ്മപ്പെടുത്തുന്ന…

1 day ago

നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി, കാവൽ മന്ത്രിസഭയായി തുടരും

ന്യൂഡൽഹി . ലോക്സഭാ തെരഞ്ഞെപ്പിന്റെ ഫലങ്ങൾ വന്ന പിറകെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി. രാജി രാഷ്ടപതി…

1 day ago