Kerala

രാജ്യത്ത് ആദ്യമായി ബാര്‍ ഹോട്ടലില്‍ ക്യാബിനറ്റ് യോഗം നടത്തി പിണറായി വിജയൻ ചരിത്രം കുറിച്ചു

കണ്ണൂര്‍ . രാജ്യത്തിൻറെ തന്നെ ആദ്യമായി ബാര്‍ ഹോട്ടലില്‍ ക്യാബിനറ്റ് യോഗം നടത്തി പിണറായി വിജയൻ ചരിത്രം കുറിച്ച് കേരളത്തിനാകെ നാണക്കേടുണ്ടാക്കി. ചരിത്രത്തില്‍ ആദ്യമായാണ് ക്യാബിനറ്റ് യോഗം സ്വകാര്യ ബാര്‍ ഹോട്ടലില്‍ നടക്കുന്നത്. നവകേരള സദസ്സിനോടനുബന്ധിച്ചുള്ള ആദ്യ മന്ത്രിസഭ യോഗം തലശ്ശേരിയിലെ ബാര്‍ അറ്റാച്ച്ഡ് ഹോട്ടലിലാണ് നടന്നത്.

തലശ്ശേരിയിലും, കണ്ണൂരിലും സര്‍ക്കാര്‍ റസ്റ്റ് ഹൗസുകളും ആധുനിക സൗകര്യങ്ങളുള്ള ഓഫിസ് കെട്ടിടങ്ങളും നിലവിൽ ഉള്ളപ്പോഴാണ് ഇതെന്ന് ഓർക്കണം. സെക്രട്ടറിയേറ്റിൽ നടക്കേണ്ട മന്ത്രിസഭായോഗം നവകേരള സദസ് എന്ന രാഷ്ട്രീയ മാമാങ്കത്തിനായി സ്വകാര്യ ബാര്‍ ഹോട്ടലില്‍ ചേര്‍ന്നിരിക്കുന്നത്.

തലശ്ശേരി കൊടുവള്ളിയില്‍ ദേശീയ പാതയോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന സ്വകാര്യ ഹോട്ടലിലാണ് ബുധനാഴ്ച രാവിലെ മന്ത്രിസഭ യോഗം നടന്നത്. സംസ്ഥാന ചരിത്രത്തില്‍ തന്നെ ആദ്യമായി മന്ത്രിസഭ യോഗം തലശ്ശേരിയില്‍ ചേരുന്നുവെന്ന് കൊണ്ടായിരുന്നു മന്ത്രിസഭ യോഗ നടപടിയെ പറ്റി കൊട്ടിഘോഷിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്വകാര്യ ബാര്‍ ഹോട്ടലില്‍ തുടർന്ന് മന്ത്രി സഭ യോഗം നടക്കുകയായിരുന്നു. കൊടുവള്ളി പേള്‍വ്യൂ റെസിഡന്‍സിയിലായിരുന്നു ക്യാബിനറ്റ് നടക്കുന്നത്.

സര്‍ക്കാര്‍ റസ്റ്റ്ഹൗസും അത്യാധുനിക സംവിധാനങ്ങളോട് കൂടിയ സര്‍ക്കാര്‍ ഓഫിസ് സമുച്ചയവും നിലവില്‍ ഉള്ളപ്പോള്‍ സർക്കാർ ധൂർത്തിന്റെ മറ്റൊരു ഉദാഹരണമായി സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമെന്നത് എടുത്ത് പറയേണ്ടതായയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ മന്ത്രിസഭ യോഗം സ്വകാര്യ ഹോട്ടലില്‍ ചേര്‍ന്നതിന്റെ കാരണം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന ആവശ്യവുമായി കണ്ണൂര്‍ ഡി സി സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ ട്രോളുകൾ എത്തി തുടങ്ങി.

തുടര്‍ച്ചയായി അഞ്ചാഴ്ച അഞ്ച് ജില്ലകളിലായി ഇത്തരത്തില്‍ യോഗങ്ങള്‍ ചേരുമെന്നാണ് അറിയിച്ചിരുന്നത്. തലശ്ശേരി (നവംബര്‍ 22), മലപ്പുറത്തെ വള്ളിക്കുന്ന് (നവംബര്‍ 28), തൃശൂര്‍ (ഡിസംബര്‍ 6), പീരുമേട് (ഡിസംബര്‍ 12), കൊല്ലം (ഡിസംബര്‍ 20) എന്നിവിടങ്ങളിലാണ് മന്ത്രിസഭാ യോഗം ചേരുമെന്ന് അറിയിച്ചിരി ക്കുന്നത്. ഇതില്‍ ആദ്യത്തേത് ഇന്ന് നടന്നിരിക്കെ ബാക്കി മന്ത്രി സഭ യോഗങ്ങൾ ഏതൊക്കെ ബാർ ഹോട്ടലുകളിൽ നടക്കുമെന്നത് കാത്തിരുന്നു കേരളത്തിലെ ജനങ്ങൾക്ക് കാണാമെന്നാണ് പ്രതീക്ഷിക്കുന്നത്.

ക്യാബിനറ്റ് മീറ്റിംഗുകള്‍ അതിന്റെ നിയുക്ത സ്ഥലത്തിനും പുറത്ത് നടത്തുന്ന ആശയം പുതിയതല്ലെങ്കിലും, സംസ്ഥാന തലസ്ഥാനത്തിന് പുറത്ത് തുടര്‍ച്ചയായി അഞ്ച് മന്ത്രിസഭാ യോഗങ്ങള്‍ നടക്കുന്നത് ഇതാദ്യമാണ്. കോവിഡ് 19 ലോക്ക്ഡൗണ്‍ സമയത്ത്, സംസ്ഥാന മന്ത്രിസഭ ഓണ്‍ലൈനായി നടന്നിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന് ശേഷവും സാധാരണ നില പുനഃസ്ഥാപിക്കുന്നതുവരെ ഈ രീതി തുടര്‍ന്നിരുന്നു. പക്ഷെ ബാർ ഹോട്ടലിൽ മദ്യമുൾപ്പടെ ഉള്ള സൽക്കാര പരിപാടികൾ നടക്കുന്നിടത്ത് മന്ത്രി സഭ യോഗം നടക്കുന്നത് ഇത് ആദ്യം തന്നെയാണ്.

crime-administrator

Recent Posts

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാർ – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി തുറന്ന സംവാദത്തിന് സമ്മതം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സംവാദത്തിനായി മുന്‍ ജസ്റ്റിസുമാരായ…

5 hours ago

ഒരു വിദ്യാഭ്യാസ മന്ത്രിക്ക് സാമാന്യ ബുദ്ധി വേണ്ടേ?, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സീറ്റുകൾ മാത്രം കൂട്ടുന്നത് നല്ല വിദ്യാഭ്യാസത്തിന്റെ നട്ടെല്ലൊടിക്കും, ശിവൻ കുട്ടി കാട്ടുന്നത് ചതിയാണ്

പഠനത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ലാബ് സൗകര്യങ്ങളോ കൊണ്ട് വരാതെ പ്ലസ് വണ്‍ പ്രവേശനത്തിന് ഇക്കുറിയും അധിക ബാച്ച് അനുവദിക്കാതെ…

5 hours ago

പ്രളയത്തിൽ കേരളം മുങ്ങുമ്പോൾ രക്ഷക്ക് കടലിന്റെ മക്കൾ, അവരിന്ന് തീ തിന്നുമ്പോൾ പിണറായി സർക്കാർ കാട്ടുന്നത് നെറികേട്..

കാ​ലാ​വ​സ്ഥാ വ‍്യ​തി​യാ​നം ക​ട​ലി​നെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​രിക്കെ, ക​ള്ള​ക്ക​ട​ൽ പ്ര​തി​ഭാ​സ​വും ക​ട​ൽ​ക്ഷോ​ഭ​വും സ്ഥി​തി​ഗ​തി​ക​ൾ ഗു​രു​ത​ര​മാ​ക്കി​യി​രി​ക്കു​ന്ന സംസ്ഥാനത്തെ തീരാദേശ മേഖലയിൽ പട്ടിണി മരണങ്ങൾ…

6 hours ago

പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

തിരുവനന്തപുരം . പിതാവിനും സഹോദരനുമൊപ്പം പുഴയിൽ കുളിക്കാനിങ്ങിയ പതിമൂന്നുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു. വട്ടിയൂർക്കാവ് കാവടിക്കടവിന് സമീപം ശനിയാഴ്ച ഉച്ച…

6 hours ago

കരമനയിൽ അഖിലിനെ കൊലപ്പെടുത്തിയ ഒരാള്‍ പിടിയില്‍, വിനീത്, അപ്പു, കിരണ്‍ കൃഷ്ണ എന്നിവർ ഒളിവിൽ

തിരുവനന്തപുരം . കരമന സ്വദേശി അഖിലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട അനീഷാണ് പിടിയിലായിരിക്കുന്നത്. അഖിലിനെ…

6 hours ago

കുട്ടിക്കാലത്ത് ആത്മഹത്യ ചെയ്യാൻ തോന്നുമായിരുന്നു, ശ്രീ രാഘവേന്ദ്ര സ്വാമികളാണ് വഴി മാറ്റി വിട്ടത് – രജനികാന്ത്

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്‌സ് മാസിക തെരഞ്ഞെടുത്ത താരമാണ് രജനികാന്ത്. ശിവാജി റാവു ഗെയ്‌ക്ക്‌വാദ് എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ…

6 hours ago