World

സ്റ്റാര്‍ഷിപ്പ് രണ്ടാം പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടെന്ന് റിപ്പോർട്ടുകൾ, സംഭവിച്ചത് എന്ത്?

മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് കൊണ്ടുപോകുന്നതിനും തിരിച്ചു വരുന്നതിനുമായി വികസിപ്പിച്ചെടുത്ത സ്‌പേസ് എക്‌സിന്റെ സ്റ്റാർഷിപ് സൂപ്പർ ഹെവി റോക്കറ്റിന്റെ രണ്ടാമത്തെ ഇന്റർഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഫ്‌ളൈറ്റ് ടെസ്റ്റ് പൂർത്തിയാക്കിയ പിറകെ ബഹിരാകാശത്ത് പൊട്ടിത്തെറിച്ചതായി റിപ്പോർട്ടുകൾ.

മനുഷ്യനെ ബഹിരാകാശത്തേയ്ക്ക് കൊണ്ടുപോകുന്നതിനും തിരിച്ചു വരുന്നതിനുമായി വികസിപ്പിച്ചെടുത്തതാണിത്. പേടകം ബഹിരാകാശത്തേക്ക് പ്രവേശിക്കുകയും ഹോട്ട്-സ്‌റ്റേജിംഗ് പ്രക്രിയ പോലുള്ള ചില പ്രധാന പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കുകയും ചെയ്തിരുന്നതാണ്.

അതെസമയം, വിക്ഷേപിച്ച് മിനിറ്റുകൾക്കുള്ളിൽ ഒരു സ്‌ഫോടനമുണ്ടായി. പേടകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. ബഹിരാകാശത്ത് എത്തിയ ശേഷം റോക്കറ്റ് പൊട്ടിത്തെറിച്ചു. റോക്കറ്റിലെ ഫ്‌ലൈറ്റ് ടെർമിനേഷൻ സിസ്റ്റം തന്നെ റോക്കറ്റിനെ നശിപ്പിച്ചു. എന്താണ് റോക്കറ്റ് പൊട്ടിത്തെറിക്കാൻ കാരണം എന്ന് ഇനിയും വ്യക്തമായി അറിയാനായിട്ടില്ല.

പ്രാദേശിക സമയം 7.00 മണിക്ക് ആണ് ടെക്‌സാസിനെ സ്‌പേസ് എക്‌സിന്റെ സ്റ്റാർബേസിൽ നിന്ന് സ്റ്റാർഷിപ്പ് വിക്ഷേപിച്ചത്. ലിഫ്റ്റ് ഓഫ് സുരക്ഷിതമായിരുന്നു. 33 റാപ്റ്റർ എഞ്ചിനുകളും ജ്വലിപ്പിച്ച് ആസൂത്രണം ചെയ്തതു പോലെ നടക്കുകയും ചെയ്തിരുന്നു. ഈ വർഷം ഏപ്രിലിലെ ആദ്യ ശ്രമത്തിൽ ഈ എഞ്ചിനുകളിൽ ചിലത് സജീവമാക്കുന്നതിൽ പരാജയപ്പെട്ട പിറകേയാണീ സംഭവം.

സ്റ്റാർഷിപ്പ് എഞ്ചിനുകൾ പ്രകാശിപ്പിക്കുകയും കൂടുതൽ മുന്നോട്ട് നീങ്ങുകയും ചെയ്തു. ഈ സമയതാണ്‌ സ്‌ഫോടനം ഉണ്ടാവുന്നത്. പൊട്ടിത്തെറിച്ചെങ്കിലും പരീക്ഷണം 85 ശതമാനം വിജയം എന്ന് സ്പേസ് എക്സ് അറിയിച്ചിട്ടുണ്ട്. സ്പേസ് എക്സ് സംഘത്തെ നാസ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽസൺ അഭിനന്ദിച്ചിട്ടുമുണ്ട്.

സ്പേസ് എക്‌സും നാസയും ഒരുമിച്ച് ചന്ദ്രനും ചൊവ്വയും കടന്ന് യാത്ര ചെയ്യും എന്ന് ബിൽ പറഞ്ഞിരുന്നു. പലരും ഇന്ന് അസാധ്യമെന്ന് കരുതുന്ന കാര്യമാണ് സ്‌പേസ് എക്‌സ് ശരിക്കും ശ്രമിച്ചതെന്ന് ഇലോൺ മസ്‌ക് പ്രതികരിച്ചിരിക്കുന്നു. മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് സ്റ്റാർഷിപ്പ് സൂപ്പർ ഹെവി റോക്കറ്റിന്റെ പരീക്ഷണ പറക്കൽ പരമ്പര നടത്താനാണ് സ്‌പേസ് എക്‌സ് ഇപ്പോൾ പദ്ധതിയിട്ടുവരുന്നത്.

crime-administrator

Recent Posts

പന്തീരാങ്കാവിൽ രാഹുലിനെതിരെ വധ ശ്രമത്തിനു കേസെടുക്കാതെ രക്ഷിക്കാൻ ശ്രമിച്ച സിഐ എ.എസ്.സരിനിന് സസ്പെൻഷൻ

കോഴിക്കോട് . പന്തീരാങ്കാവിൽ നവവധുവിനെ ഭർത്താവ് രാഹുൽ പീഡിപ്പിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിന്റെ അന്വേഷണത്തിൽ വീഴ്ച വരുത്തിയ സിഐ…

46 mins ago

ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു, സർക്കുലറിൽ മാറ്റം, ഒരു മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ 40 ടെസ്റ്റ് വരെ നടത്തും

തിരുവനന്തപുരം . ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂൾ ഉടമകൾ നടത്തി വന്നിരുന്ന സമരം പിൻവലിച്ചു. ​ഗതാ​ഗതമന്ത്രി കെ ബി…

2 hours ago

പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ, 14 പേര്‍ക്ക് പൗരത്വം

ന്യൂഡല്‍ഹി . പൗരത്വഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കി കേന്ദ്ര സർക്കാർ. നിയമപ്രകാരം പതിനാല് പേര്‍ക്ക് പൗരത്വം നല്‍കി കൊണ്ടാണ് നടപടിക്ക്…

2 hours ago

‘ഞാൻ ഭഗവാനെ കാണാന്‍ വന്നതാ, ഒന്നു മാറിനില്ലെ‌ടോ’ രാത്രി 11 മണിക്ക് ശേഷം കല്‍പ്പാത്തി ക്ഷേത്രത്തില്‍ എത്തി നടൻ വിനായകൻ

പാലക്കാട് . രാത്രി 11 മണിക്ക് ശേഷം നടൻ വിനായകൻ കല്‍പ്പാത്തി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ എത്തിയ സംഭവം വിവാദമായി. തന്നെ…

3 hours ago

വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ വാഗ്ദാനങ്ങൾ മറന്നു, ക്ഷേമ പെൻഷൻകാരോട് ചതി

തിരുവനന്തപുരം . ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപുള്ള സംസ്ഥാന ബജറ്റിലെ വാഗ്ദാനങ്ങൾ വോട്ടെടുപ്പ് കഴിഞ്ഞതോടെ പിണറായി സർക്കാർ മറന്നു. സാമൂഹികക്ഷേമ പെൻഷന്റെ…

3 hours ago

ഉത്രയും വിസ്മയയും ഇനി ഉണ്ടാവരുത് ..! ​’​നി​ന്നെ​ ​കൊ​ല്ലു​മെ​ടീ…​’ അലറി വിളിച്ച് നവവധുവിനെ ഇടിച്ച് നിലം പരിശാക്കി രാഹുൽ

സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഡനങ്ങൾ ഏറ്റു വാങ്ങി നീതിക്ക് വേണ്ടി പ​ന്തീ​രാ​ങ്കാ​വ് പോലീസ് സ്റ്റേഷനിൽ അഭയം തേടിയ ഒരു നവ…

6 hours ago