Kerala

സംസ്ഥാന സ്കൂൾ യുവജോത്സവ നടത്തിപ്പ് യോഗത്തിൽ ശിവൻകുട്ടി തുടങ്ങുമ്പോൾ മൈക്ക് ചത്തു

സംസ്ഥാന സ്കൂൾ യുവജോത്സവ നടത്തിപ്പിനായി സബ് കമ്മിറ്റികൾ രൂപീകരിക്കാൻ ചേർന്ന യോഗത്തിൽ മൈക്ക് ചത്തു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി പ്രസംഗിക്കാൻ വരുമ്പോഴാണ് സംഭവം. പ്രസംഗിക്കാനെത്തിയ ശിവൻകുട്ടി മൈക്കിൽ പല തവണ തട്ടി നോക്കി മൈക്ക് മാത്രം അനങ്ങുന്നില്ല. ഇതെന്തുവാടെ ഇങ്ങനെ? എന്നായിരുന്നു മന്ത്രിയുടെ ചോദ്യം. സംഘാടക സമിതിയിലെ അധ്യാപകർ ഉൾപ്പടെ ഉള്ളവർ നെട്ടോട്ടമോടി. ആകെ ഭയന്നു. കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ ആയിരുന്നു സംഭവം.

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ സബ് കമ്മിറ്റികൾ രൂപീകരിക്കാനാണ് ജില്ലാ പഞ്ചായത്ത് ഹാളിൽ യോഗം ചെന്നത്. ധന കാര്യ മന്ത്രി കെ ബാലഗോപാലനും, മന്ത്രി ശിവൻ കുട്ടിയും യോഗത്തിൽ എത്തിയിരുന്നു. ജില്ലയിലെ എം എൽ എ മാരും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൊക്കെ യോഗത്തിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നു. മന്ത്രി ശിവൻകുട്ടി പ്രസംഗിക്കാൻ നോക്കുമ്പോൾ മൈക്കിൽ നിന്ന് ഒരു ശബ്ദവും പുറത്തേക്ക് വന്നില്ല. മന്ത്രിക്ക്‌ മാത്രമല്ല, സദസിൽ ഉണ്ടായിരുന്ന എൻ ജി ഒ യൂണിയൻ പ്രസിഡന്റിനും കോപം വന്നു.

ജീവനക്കാരെ നോക്കി വരദരാജൻ ക്ഷുഭിതനായി. വയ്യെങ്കിൽ കളഞ്ഞിട്ടു പോകാനാണ് വരദരാജൻ ജീവനക്കാരെ നോക്കി പറഞ്ഞത്. മന്ത്രി ശിവൻ കുട്ടിയും വരദരാജനുമൊക്കെ മുഖ്യ മന്ത്രി പിണറായി വിജയനെ ഒന്ന് അനുകരിക്കാനാണ് നോക്കിയത്. മൈക്ക് ജോലി ചെയ്യില്ലെന്ന് മനസിലായപ്പോൾ ശകുനിയായ മൈക്കിനെ മാറ്റി പുതിയ മൈക്കുമായി എത്തിയവർക്കും പണികിട്ടി. ക്ഷുഭിതനായ മന്ത്രി ‘ഒന്നും വേണ്ടെന്നായിരുന്നു’ മറുപടി പറഞ്ഞത്. മൈക്ക് വർക്ക് ചെയ്യാത്തതിന് ജീവനക്കാരുടെ മെക്കിട്ടു കേറുന്ന വിദ്യാഭ്യാസ മന്ത്രിയെയാണ് യോഗം കണ്ടത്.

crime-administrator

Recent Posts

‘സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെ, അപ്പിയിടാന്‍ സ്ഥലമില്ലാതെ കമ്മികള്‍ കുഴങ്ങി, അല്ലെങ്കിൽ തിരുവനന്തപുരം വലിയൊരു കക്കൂസ് ആയേനെ’ – ടി പി സെൻ കുമാർ

തിരുവനന്തപുരം . സോളാര്‍ സമരം പെട്ടെന്ന് വേണ്ടെന്നു വെച്ചത് കേന്ദ്രസേനയെ വിളിച്ചതോടെയാണെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. കേരള…

4 hours ago

മോഡലുകൾക്ക് മയക്ക് മരുന്ന്, ‘കണക്ക് ബുക്കിൽ’ ഇക്കയും, ബോസും

കൊച്ചി . കൊച്ചിയിൽ മോഡലുകൾക്ക് മയക്ക് മരുന്ന് വിതരണം നടത്തിവരുന്ന സംഘത്തിന്റെ 'കണക്ക് ബുക്കിൽ' ഒരു ഇക്കയും, ബോസും .ഇക്കയും,…

5 hours ago

മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ കലാപം, ശശീധരന്റെ മന്ത്രി കസേര എന്റെ ഔദാര്യമെന്ന് തോമസ് കെ. തോമസ്

ആലപ്പുഴ . മന്ത്രി കസേരയെ ചൊല്ലി എന്‍സിപിയില്‍ വീണ്ടും ഭിന്നത രൂക്ഷമായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എന്‍സിപിയിലെ മന്ത്രിസ്ഥാനം തനിക്ക്…

5 hours ago

കേരളത്തിൽ നിന്ന് അവയവ മാഫിയ 20 ലേറെ ദാതാക്കളെ ഇറാനിലെത്തിച്ചു, അവയവം വിൽക്കാനെത്തി സാബിത്ത് നാസർ ഏജന്റായി

കൊച്ചി . എറണാകുളം നെടുമ്പാശ്ശേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വന്ന അവയവമാഫിയ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളിൽ നിന്നായി…

6 hours ago

ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല, പ്രാർത്ഥനയുമായി ഇറാൻ ജനത

ടെഹ്‌റാന്‍ . ഹെലികോപ്റ്റര്‍ അപകടത്തില്‍ കാണാതായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെയും ധനമന്ത്രി അമീര്‍ അബ്ദുള്ളാഹിയാനെയും ഇതുവരെ കണ്ടെത്താനായില്ല. ഇറാന്റെ…

7 hours ago

ഫോൺ ഫോർമാറ്റ് ചെയ്തു, പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു, പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ PA ബിഭവ് കുമാറിനെ രക്ഷപെടുത്താനാവില്ല

ന്യൂഡൽഹി . പഠിച്ച പണി 18 ഉം പയറ്റിയാലും കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ ഇനി രക്ഷപെടുത്താനാവില്ല.രാജ്യസഭാംഗം സ്വാതി…

16 hours ago