Kerala

ധൂർത്തിന്റെ പരമ്പരയിലേക്ക്, നവകേരള സദസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ സ്പെഷ്യൽ ബസ് കൂടി

തിരുവനന്തപുരം . ക്ഷേമ പെൻഷൻ കിട്ടാൻ വൈകി അടിമാലി സ്വദേശിനി മറിയക്കുട്ടി പിച്ച ചട്ടിയുമായി തെരുവിലേക്ക് ഇറങ്ങേണ്ടി വന്ന കേരളത്തിൽ പിണറായി സർക്കാരിന്റെ ധൂർത്ത് പാരമ്പര പോലെ തുടരുകയാണ്. ഏറ്റവും ഒടുവിൽ ഇതാ നവകേരള സദസിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും യാത്ര ചെയ്യാൻ സ്പെഷ്യൽ ബസ് വാങ്ങാൻ ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സ്പെഷ്യൽ ബസിനുള്ള ഫണ്ട് അനുവദിച്ച് സർക്കാർ ഉത്തരവായി.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വട്ടം കറങ്ങുമ്പോഴാണ് നവകേരള സദസിൽ മുഖ്യമന്ത്രിക്ക് അടക്കം യാത്ര ചെയ്യാൻ ഇൻഫർമേഷൻ ആൻറ് പബ്ലിസിറ്റി വകുപ്പിന്റെ ചിലവിൽ പണം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായി നിലവിലുള്ള ട്രഷറി നിയന്ത്രണത്തിന് ഇളവ് നൽകിയാണ് പണം അനുവദിച്ചിരിക്കുന്നത്. നിലവിൽ ആഡംബര ബസിന്റെ പണി ബെംഗളൂരിൽ നടക്കുകയാണ്.

ഇതിനിടെ, മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്‌ക്കുള്ള പണവും സർക്കാർ അനുവദിച്ചിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടെ മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചികിത്സയ്‌ക്ക് 74.99 ലക്ഷം രൂപ അനുവദിച്ച് നൽകി കേരള ജനതയെ ആകെ ഞെട്ടിക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. കേരളത്തിലെ ചികിത്സ സംവിധാനങ്ങളെ പറ്റി വാതോരാതെ വാനോളം പുകഴ്ത്തുമ്പോൾ അമേരിക്കയിലെ മയോ ക്ലിനിക്കിലെ മുഖ്യമന്ത്രിയുടെ രണ്ട് പ്രാവശ്യത്തെ ചികിത്സക്കും ഭാര്യയുടെ ചികിത്സക്കുമായി 74.99 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ച് നൽകിയിരിക്കുന്നത്. ഇതായിരിക്കണം ഒരു ഇടത് സർക്കാർ. ഇങ്ങനെ ആയിരിക്കണം കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന് ചരിത്രമെഴുതിയിരിക്കുകയാണ് പിണറായി സർക്കാർ.

അമേരിക്കയിലും കേരളത്തിലുമായി മുഖ്യ മന്ത്രി നടത്തിയ ചികിത്സയ്‌ക്ക് ചിലവായ തുക അനുവദിച്ചു കൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. 2021 മുതലുള്ള ചികിത്സാ ചിലവായും, കേരളത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്‌ക്ക് ചിലവായതടക്കം ആണ് 74.99 ലക്ഷം രൂപ സർക്കാർ ഖജനാവിൽ നിന്ന് ചിലവാക്കുന്നത്. കൃത്യമായി പറഞ്ഞാൽ 7499932 രൂപ. ചികിത്സയ്‌ക്കായി തുക അനുവദിക്കണമെന്ന മുഖ്യമന്ത്രിയുടെ അപേക്ഷ ലഭിച്ചതിനെ തുടർന്നാണ് പൊതുഭരണ വകുപ്പിൽ നിന്ന് മുഖ്യമന്ത്രിക്ക് തുക അനുവദിച്ച് കൊണ്ട് സർക്കാർ ഉത്തരവ് ഉണ്ടാവുന്നത്.

അമേരിക്കയിലുള്ള മയോ ക്ലിനിക്കിൽ മുഖ്യമന്ത്രിയുടെ രണ്ട് പ്രാവശ്യത്തെ ചികിത്സയ്‌ക്ക് മാത്രം 72,09,482 രൂപ ചിലവായി. 2022 ൽ ജനുവരി, ഏപ്രിൽ, മെയ് മാസങ്ങളിലുമായാണ് മയോ ക്ലിനിക്കിൽ മുഖ്യമന്ത്രി ചികിത്സ തേടുന്നത്. 2022 ജനുവരിയിൽ മയോ ക്ലിനിക്കിൽ ചിലവായത് 29,82,039 രൂപയും, 2022 ഏപ്രിൽ, മെയ് മാസങ്ങളിൽ ഇതേ സ്ഥലത്ത് മുഖ്യമന്ത്രി ചികിത്സ തേടുമ്പോൾ ചെലവായത് 42,27,443 രൂപയും ആണ്. തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെ ചികിത്സയ്‌ക്ക് ചിലവായ 47,769 രൂപയും ഇതേ ക്ലിനിക്കിൽ മുഖ്യമന്ത്രിയുടെ ചികിത്സയ്‌ക്ക് ചിലവായ 28,646 രൂപയും പൊതുഭരണ വകുപ്പ് അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ മുഖ്യമന്ത്രിയും ഭാര്യയും 2021 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ ചികിത്സക്കായി ചിലവായ 42,057 രൂപയും, സെക്രട്ടറിയേറ്റ് ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറിയിൽ 2020 ഡിസംബർ 30 ന് മുഖ്യമന്ത്രി ചികിത്സ തേടിയപ്പോഴും, തേടിയിരുന്നു. 2020 ജൂലൈ മുതൽ 2021 മാർച്ച് മൂന്ന് വരെ ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ അദ്ദേഹത്തിനും ഭാര്യക്കും ചിലവായ 32,905 രൂപയും സർക്കാർ അനുവദിച്ചു. 2021 സെപ്റ്റംബർ 29 മുതൽ 2022 മാർച്ച് 29 വരെ ഇരുവർക്കുമായി ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചിലവായ 76,199 രൂപയും 2022 ഡിസംബർ മുതൽ 2023 ഓഗസ്റ്റ് വരെ മുഖ്യമന്ത്രിക്കും ഭാര്യക്കും ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ ചിലവായ 62,874 രൂപയും പൊതുഭരണ വകുപ്പ് അനുവദിച്ചു.

crime-administrator

Recent Posts

വിഷ്‌ണുപ്രിയയെ കൊന്ന ശ്യാംജിത്തിന് ജീവപര്യന്തം തടവ്

കണ്ണൂർ . പാനൂർ വിഷ്‌ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷവിധിച്ച് കോടതി. പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ്…

2 hours ago

പരാജയ ഭീതി: ജനത്തോടുള്ള രോക്ഷം, കേരളത്തെ ബോംബുകൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങി സിപിഎം

കണ്ണൂര്‍ . കേരളത്തെ ബോംബ്കൾ ഉപയോഗിച്ച് തകർക്കുവാൻ ഒരുങ്ങുകയാണോ സിപിഎം.നിർമ്മിച്ച് കൂടിയിരിക്കുന്ന ബോംബുകൾ രാഷ്ട്രീയ ശത്രുക്കൾക്കെതിരെ എറിയുകയുയാണ് സി പി…

13 hours ago

കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കും – കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി . ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സംഖ്യം…

14 hours ago

മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി, ബോട്ട് രണ്ടായി പിളർന്ന് കടലിൽ താഴ്ന്നു

പൊന്നാനി. മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ച് 2 പേരെ കാണാതായി. ഇടിയുടെ ആഘാതത്തിൽ ബോട്ട് രണ്ടായി മുറിഞ്ഞ് കടലിൽ താഴുകയായിരുന്നു. സ്രാങ്ക്…

14 hours ago

ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സി പി എം ഗുണ്ടകൾ സ്ഫോടക വസ്തുക്കൾ എറിഞ്ഞു

കോഴിക്കോട് . ആർഎംപി നേതാവ് കെ എസ് ഹരിഹരന്റെ വീടിന് നേരെ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം. സ്കൂട്ടറിലെ ത്തിയ…

1 day ago

റഫയ്‌ക്ക് വേണ്ടി യുഎസ് ഇസ്രായേലിന് ആ രഹസ്യം കൈമാറും, ആ രഹസ്യമാണ് ലോകത്തെ നടുക്കുന്നത്

റഫയിലേക്കുള്ള ഇസ്രയേലിന്റെ കടന്നാക്രമണം ഏതുവിധേനെയും അവസാനിപ്പിക്കുക എന്നത് ഇപ്പോൾ ലോകരാഷ്ട്രങ്ങളുടെ ആവശ്യമായി മാറിയിരിക്കുകയാണ്. ഒരു നാട്ടിൽ ഇത്രയേറെ ദുരിതം വിതച്ചുള്ള…

1 day ago